‘എന്തോ വലിയ അത്ഭുതം സംഭവിച്ചത് പോലെ..’; പ്രസീതയുടെ ശബ്ദ രേഖയില്‍ സുരേന്ദ്രന്റെ പ്രതികരണം
ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ട പുതിയ ശബ്ദ രേഖയില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തനിക്ക് നേരെ ഉയര്‍ത്തുന്നതെന്നും കള്ളക്കേസുണ്ടാക്കി ബിജെപിയെ വായടപ്പിക്കാമെന്ന് സര്‍ക്കാര്‍ വിചാരിക്കേണ്ടെന്നും സുരേന്ദ്രന് പറഞ്ഞു. സര്‍ക്കാരിന്റെ പ്രതികാരരാഷ്ട്രീയത്തിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു. കെ സുരേന്ദ്രന് പറഞ്ഞത്: ”ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ടല്ലോ. അവര്‍ അന്വേഷിക്കട്ടെ. എന്ത് വെളിപ്പെടുത്തലാണെന്നാണ് നിങ്ങള്‍ ഈ പറയുന്നത്. നിങ്ങള്‍ക്ക് വേറെ വാര്‍ത്തയൊന്നും കൊടുക്കാനില്ലേ. എന്തോ വലിയ അത്ഭുതം സംഭവിച്ചത് പോലെ. […]
23 Jun 2021 4:33 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ട പുതിയ ശബ്ദ രേഖയില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തനിക്ക് നേരെ ഉയര്‍ത്തുന്നതെന്നും കള്ളക്കേസുണ്ടാക്കി ബിജെപിയെ വായടപ്പിക്കാമെന്ന് സര്‍ക്കാര്‍ വിചാരിക്കേണ്ടെന്നും സുരേന്ദ്രന് പറഞ്ഞു. സര്‍ക്കാരിന്റെ പ്രതികാരരാഷ്ട്രീയത്തിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
കെ സുരേന്ദ്രന് പറഞ്ഞത്: ”ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ടല്ലോ. അവര്‍ അന്വേഷിക്കട്ടെ. എന്ത് വെളിപ്പെടുത്തലാണെന്നാണ് നിങ്ങള്‍ ഈ പറയുന്നത്. നിങ്ങള്‍ക്ക് വേറെ വാര്‍ത്തയൊന്നും കൊടുക്കാനില്ലേ. എന്തോ വലിയ അത്ഭുതം സംഭവിച്ചത് പോലെ. ഒരു സത്യവുമില്ലാത്തെ പ്രചാരവേലയാണ് ഇപ്പോള്‍ നടക്കുന്നത്. പൊലീസ് അന്വേഷിക്കുന്നുണ്ടല്ലോ. ഒരു കള്ളക്കേസുണ്ടാക്കി ബിജെപിയെ വായടപ്പിക്കാമെന്നാണ് വിചാരിക്കുന്നത്. ഈ കേസുകളെയൊന്നും ഞങ്ങള്‍ ഭയപ്പെടില്ല. സര്‍ക്കാരിന്റെ പ്രതികാരരാഷ്ട്രീയത്തിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.”
രാമനാട്ടുകര സംഭവത്തില്‍ സിപിഐഎമ്മിന് ബന്ധമുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചു.
”കള്ളക്കടത്ത് സംഘവും കണ്ണൂരിലെ സിപിഐഎം ക്രിമിനല്‍ സംഘവും തമ്മിലുള്ള ബന്ധം പുറത്തുവന്നിട്ടുണ്ട്. നിരവധി കൊലപാതകക്കേസുകളില്‍ പ്രതിയായിട്ടുള്ള സിപിഐഎം ക്രിമിനല്‍ സംഘവുമായിട്ട് കണ്ണൂരിലെ സംഘത്തിന് ബന്ധമുണ്ട്. ചെര്‍പ്പളശേരിയില്‍ നിന്ന് വന്നത് ഡിവൈഎഫ്ഐക്കാരും എസ്ഡിപിഐക്കാരുമാണ്. ഇതിനെല്ലാം രാഷ്ട്രീയപരിരക്ഷ ലഭിക്കുന്നുണ്ട്. നഗരസഭാ ചെയര്മാന് സംഭവം അറിഞ്ഞ ഉടന്‍ കോഴിക്കോടെത്തി. ചില പ്രതികള്‍ മുങ്ങി. പ്രധാനപ്പെട്ട രണ്ട് പേരെ ഇതുവരെ കിട്ടിയിട്ടില്ല. വ്യക്തമായ സഹായം ലഭിച്ചത് കൊണ്ടാണ് വിമാനത്താവളത്തിന്റെ സമീപത്ത് നടന്ന സംഭവമായിട്ടും പ്രതികളെ പിടിക്കാന്‍ കഴിയാത്തത്. രാഷ്ട്രീയസഹായം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. അപകടം നടന്നത് കൊണ്ടാണ് സംഭവം പുറത്തുവന്നത്. പൊലീസിന്റെ സഹായം ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കള്ള കേസെടുക്കുന്ന സര്‍ക്കാര്‍ കള്ളക്കടത്ത് സംഘത്തെ സഹായിക്കുന്നു.”-സുരേന്ദ്രന് പറഞ്ഞു.