സുരേന്ദ്രന്റെ ഹെലികോപ്റ്ററില്‍ നിന്ന് മാറ്റിയ രണ്ടു ബാഗില്‍ എന്ത്? ദുരൂഹതയെന്ന് കോണ്‍ഗ്രസ്, പരാതി
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് സഞ്ചരിച്ച ഹെലികോപ്ടറില്‍ നിന്നും സഹായികള്‍ കാറിലേക്ക് മാറ്റിയ ബാഗുകളില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വേണ്ട രീതിയില്‍ പരിശോധന നടത്തിയില്ലെന്നും ബാഗില്‍ എന്താണ് ഉണ്ടായിരുന്നതെന്ന് കെ സുരേന്ദ്രന് വ്യക്തമാക്കണമെന്നും പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. വി ആര് സോജി ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പില്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച് പരാജയപ്പെട്ട സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രയില്‍ കൂടുതല്‍ ദുരൂഹതയാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ഹെലികോപ്റ്ററില്‍ നിന്നും കാറിലേക്ക് മാറ്റിയ രണ്ട് വലിയ […]
3 Jun 2021 11:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് സഞ്ചരിച്ച ഹെലികോപ്ടറില്‍ നിന്നും സഹായികള്‍ കാറിലേക്ക് മാറ്റിയ ബാഗുകളില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വേണ്ട രീതിയില്‍ പരിശോധന നടത്തിയില്ലെന്നും ബാഗില്‍ എന്താണ് ഉണ്ടായിരുന്നതെന്ന് കെ സുരേന്ദ്രന് വ്യക്തമാക്കണമെന്നും പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. വി ആര് സോജി ആവശ്യപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പില്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച് പരാജയപ്പെട്ട സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രയില്‍ കൂടുതല്‍ ദുരൂഹതയാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ഹെലികോപ്റ്ററില്‍ നിന്നും കാറിലേക്ക് മാറ്റിയ രണ്ട് വലിയ ബാഗുകളില്‍ എന്തായിരുന്നുവെന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി കെ ജാനുവിന് സുരേന്ദ്രന് പണം കൈമാറിയെന്ന ജെആര്‍പി ട്രഷറര്‍ പ്രസീത അഴിക്കോടിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പണമിടപാട് സംബന്ധിച്ച് കൂടുതല്‍ ആരോപണങ്ങളും ദുരൂഹതയും ഉയര്‍ന്നിരിക്കുന്നത്.
ജാനു മത്സരിച്ചാല്‍ ഉറപ്പായും വിജയിക്കുമെന്നായിരുന്നു കെ സുരേന്ദ്രന് പറഞ്ഞിരുന്നതെന്ന് പ്രസീത വെളിപ്പെടുത്തിയിരുന്നു. വിജയിപ്പിക്കാന്‍ ആവശ്യമായ എല്ലാ സന്നാഹങ്ങളും മണ്ഡലത്തില്‍ ഉണ്ടെന്നാണ് സുരേന്ദ്രന് പറഞ്ഞതെന്നും പ്രസീത റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞിരുന്നു. സികെ ജാനുവിനെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ പറഞ്ഞത് സുരേന്ദ്രന് തന്നെയാണ്. ബിജെപിയുടെ ഫാസിസ്റ്റ് മുഖം മാറ്റിയെടുക്കണമെങ്കില്‍ ആദിവാസി ദളിത് വിഭാഗത്തിലെ ഒരാള്‍ അവര്‍ക്ക് ആവശ്യമായിരുന്നുവെന്നും പ്രസീത കൂട്ടിച്ചേർത്തു.
ALSO READ: മന്ത്രി സജി ചെറിയാന്റെ ഇടപെടല്‍; മലയാളികളടക്കമുള്ള 24 മത്സ്യത്തൊഴിലാളികള്‍ ഖത്തറില്‍ ജയില്‍ മോചിതര്‍