Top

‘എന്റെ പേരില്‍ എത്രമാത്രം കേസുകളുണ്ട്, കേസ് വരും പോകും’; കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. ഹാജരാകണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍ ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച്ച വന്നിട്ടും മൂത്താപ്ല പള്ളിയില്‍ പോയിട്ടില്ലെന്നും പരിഹസിച്ചു. കോഴിക്കാട് വാര്‍ത്താസമ്മേളനത്തിലായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം. രണ്ടരക്കോടിയിലധികം വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നു; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ കേസ് ‘ഇന്നലെയാണ് നോട്ടീസ് കിട്ടിയത്. തിങ്കളാഴ്ച്ച ഹാജരാകണോ, ചൊവ്വാഴ്ച്ച ഹാജരാകണോ, ബുധനാഴ്ച്ച ഹാജരാകണോയെന്ന തീരുമാനിച്ചിട്ടില്ല. ഞാന്‍ അന്നേ നിങ്ങളുടെ അടുത്ത് പറഞ്ഞിട്ടുണ്ട് ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച്ച […]

3 July 2021 2:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘എന്റെ പേരില്‍ എത്രമാത്രം കേസുകളുണ്ട്, കേസ് വരും പോകും’; കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല
X

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. ഹാജരാകണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍ ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച്ച വന്നിട്ടും മൂത്താപ്ല പള്ളിയില്‍ പോയിട്ടില്ലെന്നും പരിഹസിച്ചു. കോഴിക്കാട് വാര്‍ത്താസമ്മേളനത്തിലായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.

രണ്ടരക്കോടിയിലധികം വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നു; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ കേസ്

‘ഇന്നലെയാണ് നോട്ടീസ് കിട്ടിയത്. തിങ്കളാഴ്ച്ച ഹാജരാകണോ, ചൊവ്വാഴ്ച്ച ഹാജരാകണോ, ബുധനാഴ്ച്ച ഹാജരാകണോയെന്ന തീരുമാനിച്ചിട്ടില്ല. ഞാന്‍ അന്നേ നിങ്ങളുടെ അടുത്ത് പറഞ്ഞിട്ടുണ്ട് ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച്ച വന്നിട്ടും മൂത്താപ്ല പള്ളിയില്‍ പോയിട്ടില്ല. എന്റെ പേരില്‍ എത്രമാത്രം കേസുകളുണ്ട്. കേസ് വരും പോകും. ഇതൊക്കെ എപ്പോഴും പ്രതീക്ഷിക്കണം. വീണ്ടും നോട്ടീസ് അയക്കട്ടെ, വേണമെങ്കില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകട്ടെ. അതിനിപ്പോ എന്താണ്. പ്രധാനപ്പെട്ട പല നേതാക്കളും ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്.’ കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇക്കാര്യം തന്നെയല്ലേ താനും പറഞ്ഞത്; വോട്ട് ചോര്‍ച്ച ഗൗരവത്തിലെടുത്തില്ലെന്ന് രമേശ് ചെന്നിത്തല

കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുരേന്ദ്രന് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് നോട്ടീസ്. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് കൈമാറിയത്. പണത്തിന്റെ ഉറവിടം, എങ്ങോട്ടാണ് കൊണ്ടു പോയത് തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ വേണ്ടിയാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്. ധര്‍മരാജനുമായുള്ള ബന്ധമാണ് കെ സുരേന്ദ്രന് അന്വേഷണസംഘം മുമ്പാകെ വിശദീകരിക്കേണ്ടി വരിക.

Next Story