Top

കേന്ദ്രം നല്‍കിയ ഫണ്ട് എവിടെയെന്ന വാര്‍ത്ത; മാതൃഭൂമിക്കെതിരെ നിയമനടപടിയുമായി സുരേന്ദ്രന്‍

തിരുവനന്തപുരം : കൊടകര സംഭവത്തില്‍ ബിജെപിയെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്ത നല്‍കിയെന്നാരോപിച്ച് മാതൃഭൂമിക്കെതിരെ നിയമനടപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാതൃഭൂമി ദിനപത്രത്തിനും ഓണ്‍ലൈന്‍ വിഭാഗത്തിനും എതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചു. കേന്ദ്രം നല്‍കിയ ഫണ്ട് എവിടെ? ബിജെപിയില്‍ വിവാദം മുറുകുന്നു എന്ന തലക്കെട്ടോടെ മെയ് 30 ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനായി കേന്ദ്രം നല്‍കിയ ഫണ്ടില്‍ തിരിമറി നടത്തിയെന്നും സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ […]

4 Jun 2021 8:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേന്ദ്രം നല്‍കിയ ഫണ്ട് എവിടെയെന്ന വാര്‍ത്ത; മാതൃഭൂമിക്കെതിരെ നിയമനടപടിയുമായി സുരേന്ദ്രന്‍
X

തിരുവനന്തപുരം : കൊടകര സംഭവത്തില്‍ ബിജെപിയെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്ത നല്‍കിയെന്നാരോപിച്ച് മാതൃഭൂമിക്കെതിരെ നിയമനടപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാതൃഭൂമി ദിനപത്രത്തിനും ഓണ്‍ലൈന്‍ വിഭാഗത്തിനും എതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചു.

കേന്ദ്രം നല്‍കിയ ഫണ്ട് എവിടെ? ബിജെപിയില്‍ വിവാദം മുറുകുന്നു എന്ന തലക്കെട്ടോടെ മെയ് 30 ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനായി കേന്ദ്രം നല്‍കിയ ഫണ്ടില്‍ തിരിമറി നടത്തിയെന്നും സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും എതിരെ ചില ബിജെപി നേതാക്കള്‍ കത്തയച്ചു എന്നുമായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം.

‘കൊടകര കവര്‍ച്ചക്കേസ്സുമായി ബന്ധപ്പെട്ട് നിരവധി കള്ളവാര്‍ത്തകളാണ് ഉത്തരവാദപ്പെട്ട പല പത്രദൃശ്യമാധ്യമങ്ങളും ഈ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിപ്പിക്കുന്നത്. വസ്തുതയുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം വാര്‍ത്തകളെ അവഗണിക്കാനാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിച്ചത്. അങ്ങനെ അവഗണിക്കുന്നത് ഒരു അവസരമായി കരുതി പലരും സകലസീമകളും ലംഘിക്കുകയാണ്. അതങ്ങനെ വെറുതെ വിടാന്‍ കഴിയുന്ന ഒന്നല്ല.

അത്തരത്തിൽ ബിജെപിയെ അപകീർത്തിപ്പെടുത്തിയ ഒരു വാർത്തക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലും ചിലയാളുകളുടെ വ്യാജപ്രചാരണങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വക്കീൽനോട്ടീയച്ച് പിന്നീട് നിയമനടപടികൾ സ്വീകരിക്കാത്ത പൊതുപ്രവർത്തകരുണ്ട്. അത്തരത്തിലുള്ള ആളുകളുടെ ഗണത്തിൽ വരരുതെന്ന് ഈ വിനീതന് ആഗ്രഹമുണ്ട്.

Also Read: ‘കിട്ടിയ വോട്ടിന്റെ അത്രയും മരം’; ‘സ്‌നേഹപൂര്‍വ്വം സന്ദീപ് വാര്യര്‍’

Next Story