Top

മോദിക്ക് നല്‍കിയ സ്വീകരണത്തില്‍ സ്മിതാ മേനോനെ പിന്തുണച്ച് കെ സുരേന്ദ്രന്‍; പിന്തുണ പാര്‍ട്ടിയില്‍ എതിര്‍പ്പുയരവെ

കോഴിക്കോട്: കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സ്മിതാ മേനോന്‍ എത്തിയതില്‍ പിന്തുണയുമായി ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്മിതാ മേനോന്‍ മോദിയെ സ്വീകരിച്ചതില്‍ തെറ്റില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വിഷയം ബിജെപിയില്‍ ചര്‍ച്ചയാവുന്ന പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ അഭിപ്രായപ്രകടനം. സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ക്ക് മോഡിയെ കാണാന്‍ അനുമതി ലഭിച്ചില്ലെന്നും അതിനിടെ സ്മിതയ്ക്ക് വലിയ പ്രാധാന്യവും പരിഗണനയും ലഭിച്ചതാണ് ബിജെപിയില്‍ വിഷയം ചര്‍ച്ചയാകാന്‍ കാരണമെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോഡിയെ സ്വീകരിക്കുന്ന ഫോട്ടോ […]

18 Feb 2021 2:11 AM GMT

മോദിക്ക് നല്‍കിയ സ്വീകരണത്തില്‍ സ്മിതാ മേനോനെ പിന്തുണച്ച് കെ സുരേന്ദ്രന്‍; പിന്തുണ പാര്‍ട്ടിയില്‍ എതിര്‍പ്പുയരവെ
X

കോഴിക്കോട്: കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സ്മിതാ മേനോന്‍ എത്തിയതില്‍ പിന്തുണയുമായി ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്മിതാ മേനോന്‍ മോദിയെ സ്വീകരിച്ചതില്‍ തെറ്റില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വിഷയം ബിജെപിയില്‍ ചര്‍ച്ചയാവുന്ന പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ അഭിപ്രായപ്രകടനം.

സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ക്ക് മോഡിയെ കാണാന്‍ അനുമതി ലഭിച്ചില്ലെന്നും അതിനിടെ സ്മിതയ്ക്ക് വലിയ പ്രാധാന്യവും പരിഗണനയും ലഭിച്ചതാണ് ബിജെപിയില്‍ വിഷയം ചര്‍ച്ചയാകാന്‍ കാരണമെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോഡിയെ സ്വീകരിക്കുന്ന ഫോട്ടോ സ്മിത ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ആര്‍എസ്എസ് ഗ്രൂപ്പുകളില്‍ വിഷയം ചര്‍ച്ചയായത്. ബിജെപിയിലെ ചില വനിതാനേതാക്കളെ ഒരു വിഭാഗം ഒതുക്കുകയാണെന്നും എന്നാല്‍ സ്മിതമേനോന് അനര്‍ഹമായ പരിഗണനയാണ് ചില നേതാക്കള്‍ നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെയും സ്മിതയുടെ പേരില്‍ വന്‍ചര്‍ച്ചകള്‍ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നടന്നിരുന്നു. അബുദാബിയില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പങ്കെടുത്ത നയതന്ത്രസമ്മേളനത്തില്‍ സ്മിത പങ്കെടുത്തത് വാര്‍ത്തയായിരുന്നു. പിന്നീട് ആര്‍എസ്എസ് മുഖവാരികയായ കേസരിയുടെ കവര്‍ചിത്രമായി സ്മിതയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചതും ചര്‍ച്ചയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ സ്മിതയ്ക്ക് ബിജെപി സീറ്റ് നല്‍കുമെന്നും പ്രചരണമുണ്ട്.

പ്രവര്‍ത്തനപാരമ്പര്യമില്ലാത്തെ സ്മിതയ്ക്ക് പരിഗണന ലഭിക്കുമ്പോള്‍ ശോഭാ സുരേന്ദ്രനെ തഴയുന്നതിന്റെ എതിര്‍പ്പും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. ശോഭയെ കോര്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയില്ലെന്നതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Next Story