
സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികരണവുമായി മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പരാതിക്കാരനുമായി യാതൊരു സാമ്പത്തിക ഇടപാടുമില്ല. ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. ഉല്‍പ്പന്നം സംബന്ധിച്ച് സംസാരിച്ചിട്ടുണ്ട്. പക്ഷേ പണമിടപാടില്‍ പങ്കാളിയല്ല.വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. ചിലരുടെ സമ്മര്‍ദ്ദത്തിന് പരാതിക്കാരന് വഴങ്ങി. പരാതി തന്നോട് പോലും പറഞ്ഞില്ലെന്നും കുമ്മനം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം കുമ്മനത്തെ വേട്ടയാടി ബിജെപിയെ തകര്‍ക്കാന്‍ നോക്കണ്ടെന്ന് അത് വ്യാമോഹമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പ്രതികരിച്ചു. കുമ്മനം രാജശേഖരനെ പൊതുസമൂഹത്തിന് അറിയാമെന്നും ആരോപണങ്ങള്‍ വിലപ്പോവില്ലെന്നും സുരേന്ദ്രന് പറഞ്ഞു. അഴിമതി ആരോപണങ്ങള്‍ ഉണ്ടാക്കി ബിജെപിയെ ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്നും ആ ശ്രമം വിലപ്പോവില്ലെന്നും നാഥനില്ലാത്ത കേസാണ് കുമ്മനത്തിനെതിരെയുള്ളതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ആകെ നാണെക്കെട്ട് നില്ക്കുന്ന സര്‍ക്കാര്‍ പൊതുജനത്തിന്റെ ശ്രദ്ധതിരിക്കാനുള്ള ശ്രമാണിത്. എസ്എഫ് ഐ നേതാക്കള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നടപടി നിയമത്തിനെതിരെയുള്ള വെല്ലുവിളിയാണ്. ഭരണത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്തിറക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കുമെന്നും സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.