ഇന്ന് ബിജെപിയുടെ ‘സ്ഥാപന’ ദിനമെന്ന് കെ സുരേന്ദ്രന്‍; ശാഖയില്‍ പോയ സമയത്ത് സ്‌കൂളില്‍ പോയില്ലെങ്കില്‍ ഇങ്ങനെ സംഭവിക്കുമെന്ന് ട്രോള്‍

കൊച്ചി: ഏപ്രില്‍ ആറിന് ബിജെപി ‘സ്ഥാപന’ ദിനമെന്ന ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ബിജെപി സംസ്ഥാനാധ്യക്ഷന് പറ്റിയ അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടിയാണ് പരിഹാസം. സ്ഥാപക ദിനം എന്ന് എഴുതുന്നതിലാണ് സുരേന്ദ്രന്‍ തെറ്റുവരുത്തിയിരിക്കുന്നത്. സ്ഥാപന ദിനമെന്നാണ് സുരേന്ദ്രന്റെ പോസ്റ്റ്.

പോസ്റ്റിനെ പരിഹസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘ശാഖയില്‍ പോയ സമയത്ത് സ്‌കൂളില്‍ പോയില്ലെങ്കില്‍ ഇങ്ങനെ സംഭവിക്കും’, എന്നാണ് ഒരു കമന്റ്. ‘സ്ഥാപക ദിനമല്ലേ നേതാവേ…’, എന്ന പരിഹാസവുമുണ്ട്.

‘ഒരു വിദ്യാഭ്യാസവുമില്ലെന്ന് നാട്ടുകാരെ മൊത്തം അറിയിക്കുകയാണോ’, ‘സ്ഥാപനമല്ല സ്ഥാപകദിനം സ്ഥാനാര്‍ത്ഥിയുടെ സ്ഥ’, ‘സ്ഥാപനം അല്ല സ്ഥാപക ദിനം എന്നാണ് മിസ്റ്റര്‍ വെങ്കായം’, സ്ഥാപനമല്ല ഉള്ളി സുരേ സ്ഥാപകം.. സ്ഥാപക ദിനം…സ്‌കൂളിലും പോകില്ല തലക്കകത്ത് ചാണകവും പിന്നെങ്ങനാ..’, തുടങ്ങിയ കമന്റുകളുമുണ്ട് പോസ്റ്റിന്.

നിങ്ങള്‍ പറഞ്ഞത് ശരിയാണ് ഇപ്പോള്‍ കോര്‍പ്പറേറ്റുകളുടെ ഒരു സ്ഥാപനമായി ബിജെപി മാറിക്കഴിഞ്ഞു എന്നുള്ള ട്രോളുകളും നിരവധിയാണ്.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോസ്റ്റ് തിരുത്താന്‍ ബിജെപിയോ സുരേന്ദ്രനോ തയ്യാറായിട്ടില്ല.

Covid 19 updates

Latest News