
കേരളത്തില്‍ എല്ലാവര്ക്കും സൗജന്യമായി വാക്സിന് എത്തിക്കുമെന്ന് വാര്‍ത്താസമ്മേളനത്തിലൂടെ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് കാണിക്കുന്നത് എട്ടുകാലി മമ്മൂഞ്ഞിന്റെ പണിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. രാജ്യം മുഴുവന്‍ വാക്സിന് സൗജന്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞതാണ്. ഈ പദ്ധതികളുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ മുഖ്യമന്ത്രിയ്ക്ക് നാണമില്ലേയെന്ന് കെ സുരേന്ദ്രന് വാര്ത്താസമ്മേളനത്തില്പ്പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെ നടത്തിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.
ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുചേര്ന്നുവെന്നാരോപിച്ച് കോണ്‍ഗ്രസിന് നേരെയും സുരേന്ദ്രന് രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചു. ഇന്ത്യയെ ആയിരം കഷ്ണമാക്കുമെന്ന് പറഞ്ഞ ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഭീകരവാദികളുടെ ആലയിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ താമസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രഏജന്‍സികള്‍ക്കെതിരെ വാര്‍ത്താസമ്മേളനങ്ങളിലൂടെ പരാമര്ശമുന്നയിക്കുന്ന മുഖ്യമന്ത്രി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തിനിടെ സൂചിപ്പിച്ചു. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ മേയുന്നത് കേരളത്തിലെ ഏജന്‍സികളാണ്. ഇന്നലെ കേട്ടത് കുറ്റവാളികളുടെ ദീനരോധനമായിരുന്നു. സിഎം രവീന്ദ്രന് മുഖ്യമന്ത്രി നല്‍കുന്നത് പരിപൂര്‍ണ്ണ പിന്തുണയാണ്. കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്കെതിരെ വസ്തുതാപരമായി എന്ത് ആരോപണമാണ് മുഖ്യമന്ത്രിയ്ക്ക് ഉന്നയിക്കാനുള്ളതെന്നും സുരേന്ദ്രന് ചോദിച്ചു. 164 മൊഴി പരസ്യപ്പെടുത്തി എന്ന് മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില്പ്പറഞ്ഞത് പച്ചക്കള്ളമാമെന്നും അഴിമതി ചൂണ്ടിക്കാട്ടുകമാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.