Top

വയനാട്ടുകാര്‍ നാടകം കളിക്കുകയാണെന്ന് കെ സുരേന്ദ്രന്‍; ‘ആ നാടകം അവസാനിപ്പിക്കാന്‍ വയനാട്ടുകാര്‍ തയ്യാറാവണം’

ബത്തേരി: വയനാട്ടുകാര്‍ നാടകം കളിക്കുകയാണെന്ന് സൂചിപ്പിച്ച് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബഫര്‍ സോണ്‍ സംബന്ധിച്ച വിഷയം വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിക്കവെയായിരുന്നു വയനാട്ടുകാര്‍ നാടകം അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്. ഇത്തരം നാടകങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയെപ്പോലെയുള്ള നേതാക്കള്‍ കൂട്ടുനില്‍ക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ‘ബഫര്‍ സോണ്‍ സംബന്ധിച്ചുള്ള ആദ്യപ്രൊപ്പോസല്‍ പോയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. പിന്നീട് കേരളത്തില്‍ വന്ന സര്‍ക്കാര്‍ അതേ നിലപാട് തുടരുകയാണ് ചെയ്തത്. കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. അതുകൊണ്ട് ഈ നാടകം വയനാട്ടുകാര്‍ […]

24 Feb 2021 12:46 AM GMT

വയനാട്ടുകാര്‍ നാടകം കളിക്കുകയാണെന്ന് കെ സുരേന്ദ്രന്‍; ‘ആ നാടകം അവസാനിപ്പിക്കാന്‍ വയനാട്ടുകാര്‍ തയ്യാറാവണം’
X

ബത്തേരി: വയനാട്ടുകാര്‍ നാടകം കളിക്കുകയാണെന്ന് സൂചിപ്പിച്ച് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബഫര്‍ സോണ്‍ സംബന്ധിച്ച വിഷയം വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിക്കവെയായിരുന്നു വയനാട്ടുകാര്‍ നാടകം അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്. ഇത്തരം നാടകങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയെപ്പോലെയുള്ള നേതാക്കള്‍ കൂട്ടുനില്‍ക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘ബഫര്‍ സോണ്‍ സംബന്ധിച്ചുള്ള ആദ്യപ്രൊപ്പോസല്‍ പോയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. പിന്നീട് കേരളത്തില്‍ വന്ന സര്‍ക്കാര്‍ അതേ നിലപാട് തുടരുകയാണ് ചെയ്തത്. കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. അതുകൊണ്ട് ഈ നാടകം വയനാട്ടുകാര്‍ അവസാനിപ്പിക്കണം. ഇത്തരം നാടകങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയെപ്പോലുള്ളവര്‍ കൂട്ടുനില്‍ക്കരുത്’, സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിതിങ്ങനെ.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന വിജയയാത്ര വയനാട്ടില്‍ എത്തിയപ്പോഴായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം. ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടത്-വലത് മുന്നണികള്‍ വയനാട്ടുകാരെ ചതിക്കുകയാണെന്നും വയനാടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി ഒന്നും ചെയ്യുന്നില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. വയനാട്ടിലെത്തി ചായ കുടിച്ചും നാടകം കളിച്ചും രാഹുല്‍ ഗാന്ധി തിരികെ പോവുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Next Story