‘കേരളത്തിലേക്ക് കേന്ദ്ര മെഡിക്കല്‍ സംഘത്തെ അയക്കണം’; പ്രധാനമന്ത്രിക്ക് കെ സുരേന്ദ്രന്റെ കത്ത്
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രച സഹായം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്. കേരളത്തിലേക്ക് കേന്ദ്രത്തിന്റെ പ്രത്യേക മെഡിക്കല്‍ ടീമിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രാജ്യത്തെ കൊവിഡ് ആക്ടീവ് കേസുകളില്‍ 26 ശതമാനം കേരളത്തിലാണ്. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തോളവും സംസ്ഥാനത്ത് ഇത് 10 ശതമാനവുമാണ്. ദേശീയ ശരാശരിയുടെ അഞ്ച് മടങ്ങ് കൂടുതലാണിത്. ഈ സാഹചര്യത്തില്‍ കേന്ദ്ര സംഘം കേരളത്തിലെത്തണമെന്നാണ് സുരേന്ദ്രന് […]

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രച സഹായം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്. കേരളത്തിലേക്ക് കേന്ദ്രത്തിന്റെ പ്രത്യേക മെഡിക്കല്‍ ടീമിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
രാജ്യത്തെ കൊവിഡ് ആക്ടീവ് കേസുകളില്‍ 26 ശതമാനം കേരളത്തിലാണ്. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തോളവും സംസ്ഥാനത്ത് ഇത് 10 ശതമാനവുമാണ്. ദേശീയ ശരാശരിയുടെ അഞ്ച് മടങ്ങ് കൂടുതലാണിത്. ഈ സാഹചര്യത്തില്‍ കേന്ദ്ര സംഘം കേരളത്തിലെത്തണമെന്നാണ് സുരേന്ദ്രന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും സുരേന്ദ്രന് കത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്ടീവ് കേസുകളുള്ള 20 ജില്ലകള്‍ എടുത്താല്‍ അതില്‍ 12 ഉം കേരളത്തിലാണ്. മരണ നിരക്കില്‍ കുറവില്ലെന്നും സുരേന്ദ്രന് കത്തില്‍ പറഞ്ഞു. ഈ സാഹചര്യം മനസിലാക്കി കേന്ദ്ര മെഡിക്കല്‍ സംഘത്തെ കേരളത്തിലേക്ക് അയക്കണമെന്നാണ് സുരേന്ദ്രന് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ ഹര്‍ഷ് വര്ധന് എന്നിവരോടും സുരേന്ദ്രന് ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.