Top

മോദി സര്‍ക്കാരിനെ പരസ്യമായി അഭിനന്ദിക്കണമെന്ന് കെ സുരേന്ദ്രന്‍: ഏറ്റവും വലിയ തമാശയെന്ന് തോമസ് ഐസക്

കേന്ദ്ര ബജറ്റില്‍ കേരളത്തിന് പ്രത്യേക പ്രഖ്യാപനങ്ങള്‍ നടത്തിയതില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാരിനെ പറ്റി അനാവശ്യം പറഞ്ഞു നടന്ന ധനമന്ത്രി തോമസ് ഐസക് ജനങ്ങളോട് മാപ്പു പറയണമെന്നും കെ സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ‘ഇത്രയധികം സഹായം ഇത്രയധികം വിഹിതം, കേരളത്തിന് മാറ്റിവെച്ച നരേന്ദ്ര മോദി സര്‍ക്കാരിനെ പരസ്യമായി അഭിനന്ദിക്കാന്‍ പിണറായി വിജയനും തോമസ് ഐസക്കും തയ്യാറാഴണെമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിനെ […]

1 Feb 2021 8:07 AM GMT

മോദി സര്‍ക്കാരിനെ പരസ്യമായി അഭിനന്ദിക്കണമെന്ന് കെ സുരേന്ദ്രന്‍: ഏറ്റവും വലിയ തമാശയെന്ന് തോമസ് ഐസക്
X

കേന്ദ്ര ബജറ്റില്‍ കേരളത്തിന് പ്രത്യേക പ്രഖ്യാപനങ്ങള്‍ നടത്തിയതില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാരിനെ പറ്റി അനാവശ്യം പറഞ്ഞു നടന്ന ധനമന്ത്രി തോമസ് ഐസക് ജനങ്ങളോട് മാപ്പു പറയണമെന്നും കെ സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

‘ഇത്രയധികം സഹായം ഇത്രയധികം വിഹിതം, കേരളത്തിന് മാറ്റിവെച്ച നരേന്ദ്ര മോദി സര്‍ക്കാരിനെ പരസ്യമായി അഭിനന്ദിക്കാന്‍ പിണറായി വിജയനും തോമസ് ഐസക്കും തയ്യാറാഴണെമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് എല്ലാക്കാലത്തും കേന്ദ്ര സര്‍ക്കാര്‍ എടുത്തിട്ടുള്ളത്,’ കെ സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് അനാവശ്യം പറഞ്ഞു നടന്ന തോമസ് ഐസക് ജനങ്ങളോട് മാപ്പു പറയേണ്ടതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സുരേന്ദ്രന്‍ പ്രതികരണം ഏറ്റവും വലിയ തമാശയാണെന്ന് ധനമന്ത്രി തോമസ് ഐസക് തിരിച്ചടിച്ചു. പുതിയ ബജറ്റ് ഇന്നത്തെ മാന്ദ്യത്തില്‍ നിന്ന് രാജ്യത്തെ കരകയറ്റില്ല. കേന്ദ്രബജറ്റ് സംസ്ഥാനത്തിന് പൂര്‍ണമായ നിരാശയാണ്. ദേശീയ പാതയ്ക്ക് ഉള്ള 65000 കോടി വലിയ തമാശയാണ്. അത് പുതിയ പ്രഖ്യാപനം അല്ല. കിഫ്ബി പോലെ പണം കടമെടുത്താണ് നല്‍കുന്നത് ഇവര്‍ തന്നെയാണ് കിഫ്ബിയെ കുറ്റം പറയുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

2021-22 ലും സാമ്പത്തിക നില ഉയരില്ല. വരുമാനം കുറയും. പണം ഇല്ലാതെ വരും. അതിന് പൊതു മേഖലയെ ആകെ വില്‍ക്കാന്‍ പോവുന്നു. പെട്രോള്‍ ഡീസല്‍ വിലക്കുറവിനെ പറ്റി ഒരു വാചകവും പറയുന്നില്ല. കൊച്ചി മെട്രോ പ്രഖ്യാപിച്ച 1957 കോടി രൂപയില്‍ 338 കോടിയേ കിട്ടൂ. ഇതിന് തുല്യമായ തുക സംസ്ഥാനവും നല്‍കണം. ബാതക്കി മെട്രോ വായ്പ എടുക്കേണ്ട തുകയാണ്. പൊതുമേഖല വിറ്റു തുലയ്ക്കുക ആണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും തോമസ് ഐസ്‌ക് പറഞ്ഞു.

Next Story