Top

മലപ്പുറത്ത് വലിയ പ്രതീക്ഷ, ഭരണം പിടിക്കുമെന്ന് സുരേന്ദ്രന്‍; ‘ജില്ലയോട് പ്രത്യേക വിവേചനമില്ല’

കൊച്ചി: മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ എന്‍ഡിഎ ഭരണം പിടിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മലപ്പുറത്ത് എന്‍ഡിഎക്ക് വലിയ പ്രതീക്ഷയുണ്ട്. ചിലയിടത്ത് ഭരണം പിടിക്കും. പലയിടങ്ങളിലും ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന തരത്തില്‍ വിജയം ലഭിക്കുമെന്നും സുരേന്ദ്രന്‍ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടു. വര്‍ഗീയ ശക്തികളുമായുള്ള യുഡിഎഫ് കൂട്ടുകെട്ടില്‍ എതിര്‍പ്പുള്ള നിരവധി പേര്‍ മലപ്പുറത്തുണ്ട്. സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഇടതുമുന്നണിക്കെതിരെയും ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. ഈ എതിര്‍ വോട്ടുകള്‍ എന്‍ഡിഎയ്ക്ക് കൂടുതലായി ലഭിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. […]

4 Dec 2020 9:53 PM GMT

മലപ്പുറത്ത് വലിയ പ്രതീക്ഷ, ഭരണം പിടിക്കുമെന്ന് സുരേന്ദ്രന്‍; ‘ജില്ലയോട് പ്രത്യേക വിവേചനമില്ല’
X

കൊച്ചി: മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ എന്‍ഡിഎ ഭരണം പിടിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മലപ്പുറത്ത് എന്‍ഡിഎക്ക് വലിയ പ്രതീക്ഷയുണ്ട്. ചിലയിടത്ത് ഭരണം പിടിക്കും. പലയിടങ്ങളിലും ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന തരത്തില്‍ വിജയം ലഭിക്കുമെന്നും സുരേന്ദ്രന്‍ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടു.

വര്‍ഗീയ ശക്തികളുമായുള്ള യുഡിഎഫ് കൂട്ടുകെട്ടില്‍ എതിര്‍പ്പുള്ള നിരവധി പേര്‍ മലപ്പുറത്തുണ്ട്. സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഇടതുമുന്നണിക്കെതിരെയും ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. ഈ എതിര്‍ വോട്ടുകള്‍ എന്‍ഡിഎയ്ക്ക് കൂടുതലായി ലഭിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മലപ്പുറം ജില്ലയോട് ബിജെപിക്ക് പ്രത്യേക വിവേചനമില്ല. എന്നാല്‍ ചില തീവ്രവര്‍ഗീയ കക്ഷികള്‍ ജില്ല കേന്ദ്രമാക്കി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മിണ്ടാതിരിക്കാന്‍ സാധിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും എന്‍ഡിഎ അദ്ഭുതകരമായ മുന്നേറ്റമുണ്ടാകും. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുന്‍പ് സംഘപരിവാര്‍ നേതാക്കളുടെ പല പ്രസ്താവനകളിലൂടെയും മലപ്പുറം ജില്ല ചര്‍ച്ചാവിഷയമായിരുന്നു. മലപ്പുറം സംഘപരിവാറിന്റെ വിദ്വേഷ വ്യാജ പ്രചരണങ്ങള്‍ക്ക് പലപ്പോഴും ഇരയായിട്ടുണ്ട്. അത്തരത്തില്‍ നടന്ന വ്യാജ പ്രചരണങ്ങളില്‍ അവസാനത്തേതായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ആന സംഭവം.

പാലക്കാട് ജില്ലയില്‍ സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറത്തിനെതിരെ വ്യാപകമായ വ്യാജ വിദ്വേഷ പ്രചാരണങ്ങളാണ് ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തിയത്. പല നേതാക്കളും സത്യം മറച്ചുവെച്ച് മലപ്പുറത്തിനെതിരെ വിദ്വേഷപ്രചരണങ്ങളില്‍ പങ്കെടുത്തിരുന്നു. ആന കൊല്ലപ്പെട്ട സംഭവം നടന്നത് പാലക്കാടാണെന്നിരിക്കെ ഇത്തരം സംഭവങ്ങള്‍ക്ക് പേരുകേട്ട ജില്ലയാണ് മലപ്പുറമെന്നുമായിരുന്നു ബിജെപി എംപി മനേക ഗാന്ധി അന്ന് പറഞ്ഞത്. രാജ്യത്തെ ഏറ്റവും വലിയ സംഘര്‍ഷ ജില്ലയാണ് മലപ്പുറമെന്നും റോഡില്‍ വിഷം ഒഴിച്ച് ഒറ്റയടിക്ക് നാനൂറോളം പക്ഷികളേയും നായ്ക്കളേയും വകവരുത്തിയവരാണ് മലപ്പുറത്തുള്ളവരെന്നും മനേക അന്ന് പറഞ്ഞു. മനേകാ മാത്രമല്ല, ആന ചരിഞ്ഞ സംഭവം ചുവപ്പ് മുസ്ലീം കേന്ദ്രമായ മലപ്പുറത്താണെന്നാണ് കര്‍ണാടകയിലെ ചിക്മംഗളൂര്‍ ബിജെപി എംപിയായ ശോഭ കരന്ദ്‌ലാജെ പ്രസ്താവനയിറക്കിയത്.

Next Story