Top

‘ശോഭാ സുരേന്ദ്രന്റെ ഒറ്റയാള്‍ സമരം വെല്ലുവിളിയല്ല’; സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനം യാത്രയ്ക്ക് ശേഷം, മാധ്യമങ്ങള്‍ക്ക് വിയര്‍ക്കേണ്ടിവരില്ലെന്ന് കെ സുരേന്ദ്രന്‍

ശോഭാ സുരേന്ദ്രന്റെ ഒറ്റയാള്‍ സമരം വെല്ലുവിളിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ശോഭ സജീവമായി പാര്‍ട്ടിയില്‍ ഉണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശോഭയുമായി ബന്ധപ്പെട്ട് പുറത്തേക്ക് വരുന്ന വാര്‍ത്തകളും അകത്തെ സംഭവവും തമ്മില്‍ ബന്ധമില്ല. ശോഭ സുരേന്ദ്രന്‍ വിഷയത്തിലും അനുബന്ധ വിവാദങ്ങളിലും മാധ്യമങ്ങള്‍ക്ക് അധികം വിയര്‍ക്കേണ്ടിവരില്ല. സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ യാത്രയ്ക്ക് ശേഷമേ തീരുമാനം ഉണ്ടാവുകയുള്ളുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മെട്രോമാന്‍ ഇ ശ്രീധരന്റെ ബിജെപിയിലേക്കുള്ള വരവ് ആകസ്മീകമായിരുന്നില്ല. രണ്ട് […]

20 Feb 2021 10:43 PM GMT

‘ശോഭാ സുരേന്ദ്രന്റെ ഒറ്റയാള്‍ സമരം വെല്ലുവിളിയല്ല’; സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനം യാത്രയ്ക്ക് ശേഷം, മാധ്യമങ്ങള്‍ക്ക് വിയര്‍ക്കേണ്ടിവരില്ലെന്ന് കെ സുരേന്ദ്രന്‍
X

ശോഭാ സുരേന്ദ്രന്റെ ഒറ്റയാള്‍ സമരം വെല്ലുവിളിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ശോഭ സജീവമായി പാര്‍ട്ടിയില്‍ ഉണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശോഭയുമായി ബന്ധപ്പെട്ട് പുറത്തേക്ക് വരുന്ന വാര്‍ത്തകളും അകത്തെ സംഭവവും തമ്മില്‍ ബന്ധമില്ല. ശോഭ സുരേന്ദ്രന്‍ വിഷയത്തിലും അനുബന്ധ വിവാദങ്ങളിലും മാധ്യമങ്ങള്‍ക്ക് അധികം വിയര്‍ക്കേണ്ടിവരില്ല. സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ യാത്രയ്ക്ക് ശേഷമേ തീരുമാനം ഉണ്ടാവുകയുള്ളുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മെട്രോമാന്‍ ഇ ശ്രീധരന്റെ ബിജെപിയിലേക്കുള്ള വരവ് ആകസ്മീകമായിരുന്നില്ല. രണ്ട് മൂന്ന് മാസത്തോളമായി അദ്ദേഹവുമായി ചര്‍ച്ചയിലായിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എവിടെ മത്സരിക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ സൗകര്യമനുസരിച്ച് തീരുമാനമെടുക്കാം. മുഖ്യമന്ത്രി സ്ഥാനത്തേക്കും മറ്റേത് സ്ഥാനത്തേക്കും പരിഗണിക്കാന്‍ പറ്റിയ മികച്ച സ്ഥാനാര്‍ത്ഥിയായിരിക്കും ശ്രീധരനെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ കേരളം എന്ന കാഴ്ച്ചപാട് മുന്നില്‍ വെച്ചാണ് വിജയ യാത്രയെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേരളം പോലെ അഴിമതിയില്‍ മുങ്ങി കുളിച്ച സംസ്ഥാനം വേറെ ഇല്ല. വികസന പ്രതിസന്ധി നേരിടുന്ന സംസ്ഥാനം വേറെയുണ്ടോയെന്ന് സംശയമാണ്. കേന്ദ്രത്തിന്റെ സഹായം ലഭിച്ചിട്ടും കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങല്‍ക്ക് വേണ്ടി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് ഒന്നും ചെയ്യാനില്ല. തൊഴിലില്ലായ്മ പെരുകുന്നു, കടകെണിയിലായി. നിലനില്‍പ്പ് തന്നെ ഭീഷണിയിലാണ്. പുതിയ കേരളം സൃഷ്ടിക്കണം. അഴിമതി വിരുദ്ധ കേരളം, പ്രീണന വിമുക്ത കേരളം, വികസിത കേരളം എന്നീ മൂന്ന് പോയിന്റുകളാണ് ബിജെപി മുന്നില്‍ വെക്കുന്നത്.

തൃപുരയിലും ബംഗാളിലുമെല്ലാം കഴിഞ്ഞ പത്ത് വര്‍ഷമായി ബിജെപിക്ക് 16 ശതമാനം വോട്ട് ലഭിക്കുന്നുണ്ട്. അതില്‍ നിന്നും 35 ശതമാനത്തിലേക്ക് ഉയര്‍ന്ന് ഒരു ത്രികോണ മത്സരം എന്നത് അസാധ്യമല്ലാത്ത കാര്യമാണ്. അതിനനനുസരിച്ചുള്ള നയങ്ങളാണ് തയ്യാറാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

വിജയ യാത്ര ആത്മവിശ്വാസം തരുന്നതാണ്. ഞങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്ന് തന്നെയാണ് പറയുന്നത്. കോര്‍പ്പറേഷനിലാവട്ടെ, മുനിസിപ്പാലിറ്റികളിലാവട്ടെ ശക്തമായ ത്രികോണ മത്സരം നടന്ന സ്ഥലങ്ങളില്‍ പോലും മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Next Story