‘ഗ്യാസ് വില വര്‍ദ്ധിപ്പിക്കില്ല, നിയന്ത്രണം സര്‍ക്കാരിന് തന്നെ’; കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ‘കുത്തിപ്പൊക്കി’ ട്രോളന്മാര്
പാചകവാതക വില വര്‍ദ്ധിപ്പിച്ച കേന്ദ്ര നടപടിയ്ക്ക് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വിലവര്ദ്ധിപ്പിക്കില്ല എന്ന അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രി ധര്മ്മേന്ദ്രപാലിന്റെ പ്രസ്താവനയടങ്ങുന്ന വാര്‍ത്ത പങ്കുവച്ച സുരേന്ദ്രന്റെ പോസ്റ്റാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

പാചകവാതക വില വര്‍ദ്ധിപ്പിച്ച കേന്ദ്ര നടപടിയ്ക്ക് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വിലവര്ദ്ധിപ്പിക്കില്ല എന്ന അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രി ധര്മ്മേന്ദ്രപാലിന്റെ പ്രസ്താവനയടങ്ങുന്ന വാര്‍ത്ത പങ്കുവച്ച സുരേന്ദ്രന്റെ പോസ്റ്റാണ് വീണ്ടും ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം പാചകവാതകവിലയില്‍ 55 രൂപയുടെ വര്‍ദ്ധനവ് കൊണ്ടുന്നവന്നതിന് പിന്നാലെയാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ട് കുത്തിപ്പൊക്കല്‍ ആരംഭിച്ചത്.
ഗ്യാസ്, ഡീസല്‍ വില വര്‍ദ്ധിപ്പിക്കില്ല, നിയന്ത്രണം സര്‍ക്കാരിന് തന്നെയെന്ന് തലക്കെട്ടിലെ വാര്‍ത്തയുടെ പൂര്‍ണ ഉള്ളടക്കമാണ് 2014 ലെ പോസ്റ്റില്‍ സുരേന്ദ്രന് പങ്കുവെച്ചത്.
പോസ്റ്റിനുതാഴെ നിലവിലെ വിലവര്‍ദ്ധനവിലും, സബ്സിഡി, കേന്ദ്രനയങ്ങള്‍, പെട്രോള്‍ വിലവര്‍ദ്ധനവ്, നോട്ടുനിരോധനം ഉള്ളിവില, തുടങ്ങിയ വിഷയങ്ങളിലുമാണ് ഒരു കൂട്ടം കമന്റുകളിട്ടിരിക്കുന്നത്.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
വീട്ടാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വില കൂട്ടില്ലെന്ന് കേന്ദ്രമന്ത്രി ധര്മ്മേന്ദ്രപാല്. നിലവിലുള്ള വില തുടരും.ജനങ്ങള്‍ക്കുമേല്‍ അധികഭാരം ചുമത്താന്‍ ഒരു ഉദ്ദേശവുമില്ല. വില കൂട്ടുമെന്ന് ചിലര്‍ പരത്തുന്ന അഭ്യൂഹങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രധാന്. സിലിണ്ടറുകളുടെ സബ്സിഡിയും പഴയതുപോലെ തുടരും. വര്‍ഷത്തില്‍ 12 സിലിണ്ടര്‍ നല്‍കും, പ്രധാന് പറഞ്ഞു.
പെട്രോള്‍ ഡിസല്‍ വിലവര്‍ദ്ധന വിവാദ വിഷയമാണ്. അതിനാല്‍ ഇക്കാര്യവും പഠിച്ചുവരികയാണ്. 2006 ല്‍ ക്രൂഡ് ഓയിലിന്റെ വിപണി വിലയുമായി ബന്ധപ്പെടുത്തിയതോടെയാണ് പെട്രോള്‍ വില നിയന്ത്രണാധികാരം സര്‍ക്കാരിന് നഷ്ടപ്പെട്ടത്. അതേസമയം, സബ്ഡിസിഡി അനുവദിക്കുന്നതിനും ഡീസല്‍ വില നിയന്ത്രിക്കുന്നതിനുമുള്ള അധികാരം സര്‍ക്കാരിന് തന്നെയാണ്, അദ്ദേഹം പറഞ്ഞു.
പാചകവാതക സിലിണ്ടര്‍ ലഭ്യതയുടെ എണ്ണം വര്‍ഷത്തില്‍ 12 ല്‍ നിന്ന് ആറാക്കി ചുരുക്കുകയും പിന്നീട് ഒന്പതാക്കുകയും ചെയ്തത് മുന്‍ സര്‍ക്കാരായിരുന്നു. എന്നാല്‍ പഴയതോതില്‍ മാസത്തില്‍ ഒരു സിലിണ്ടര്‍ വീതം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്നാണ് പുതിയ സര്‍ക്കാരിന്റെ നയം.
കഴിഞ്ഞ മൂന്നുദിവസമായി പലമാധ്യമങ്ങളും ഡീസല്‍ വില നിര്‍ണ്ണയാവകാശം സര്‍ക്കാര്‍ കെെവിടുകയാണെന്നും ഇതോടെ വില കുത്തനെ കൂടുമെന്നുമൊക്കെ ഊഹോപോഹം പ്രചരിപ്പിക്കുകയാണ്. ഇതു സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ല. വില കൂട്ടാന്‍ ഒരു നീക്കവും നടക്കുന്നുമില്ല. എന്നിരിക്കെ ചില ഉന്നതര്‍ പറഞ്ഞുവെന്ന ഔദ്യോഗിക മട്ടിലാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ആശങ്കകള്‍ എല്ലാം തള്ളിക്കളയുന്നതാണ് മന്ത്രിയുടെ വിശദീകരണം.
കഴിഞ്ഞ ദിവസം വാണിജ്യസിലണ്ടറിന് 55 രൂപയും ഗാര്‍ഹിക സിലണ്ടറിന് 50 രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്. ഇതോടെ സംസ്ഥാനത്ത് ഗാര്‍ഹിക സിലണ്ടറിന് 651 രൂപയായി. 1293 രൂപയാണ് വാണിജ്യസിലണ്ടറിന്റെ പുതിയ വില. ജൂലായ്ക്ക് ശേഷം ആദ്യമായാണ് വില ഉയരുന്നത്.