വ്യാജ പ്രൊഫൈലാണോയെന്നൊക്കെ അന്വേഷിക്കാനാണല്ലോ സൈബര്‍ സെല്ലും സൈബര്‍ ഡോമുമൊക്കെയുള്ളത്?; അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ കെ സുരേന്ദ്രന്
കോഴിക്കോട്: മകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. സംഭവത്തില്‍ നേരിട്ട് പരാതി കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രന്റെ പ്രതികരണം ‘ഇല്ല നേരിട്ട് പരാതി കൊടുത്തിട്ടില്ല. ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ വി കെ സജീവന് ഇത് സംബന്ധിച്ച് ഒരു പരാതി നല്‍കിയിട്ടുണ്ട്. നോക്കാം നമുക്ക്. പ്രതിപക്ഷത്തിരിക്കുന്ന ആളുകളുടെ പരാതികള്‍ക്കൊക്കെ കേരളത്തില്‍ വെല്ല വിലയുണ്ടോയെന്നത് നമുക്ക് കാത്തിരുന്ന് കാണാം. മുഖ്യമന്ത്രിയേക്കുറിച്ച് പറയുന്നവരെ മാത്രമാണ് പിടിച്ച് അറസ്റ്റ് ചെയ്യുകയുള്ളോ? അതോ നമ്മളേപ്പോലുള്ള […]

കോഴിക്കോട്: മകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. സംഭവത്തില്‍ നേരിട്ട് പരാതി കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സുരേന്ദ്രന്റെ പ്രതികരണം
‘ഇല്ല നേരിട്ട് പരാതി കൊടുത്തിട്ടില്ല. ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ വി കെ സജീവന് ഇത് സംബന്ധിച്ച് ഒരു പരാതി നല്‍കിയിട്ടുണ്ട്. നോക്കാം നമുക്ക്. പ്രതിപക്ഷത്തിരിക്കുന്ന ആളുകളുടെ പരാതികള്‍ക്കൊക്കെ കേരളത്തില്‍ വെല്ല വിലയുണ്ടോയെന്നത് നമുക്ക് കാത്തിരുന്ന് കാണാം. മുഖ്യമന്ത്രിയേക്കുറിച്ച് പറയുന്നവരെ മാത്രമാണ് പിടിച്ച് അറസ്റ്റ് ചെയ്യുകയുള്ളോ? അതോ നമ്മളേപ്പോലുള്ള പാവപ്പെട്ടവര്‍ക്കും മക്കളും അവരേക്കുറിച്ചൊക്കെ പറയുന്നതില്‍ പൊലീസിന് വെല്ലതുമുണ്ടോ എന്നത് ഒരാഴ്ച്ച കഴിയുമ്പോള്‍ പറയാം. ഇപ്പോള്‍ ഞാനതിനേക്കുറിച്ച് മുന്‍വിധിയോടെ ഒന്നും പറയുന്നില്ല.
വ്യാജപ്രൊഫൈലാണോയെന്നൊക്കെ അന്വേഷിക്കാനാണല്ലോ സൈബര്‍ സെല്ലും സൈബര്‍ ഡോമുമൊക്കെയുള്ളത്?’.
സംഭവത്തില്‍ വിശദീകരണവുമായി ആരോപണ വിധേയനായ അജ്നാസ് രംഗതെത്തിയിരുന്നു. തന്റെ പേരിലുള്ള വ്യാജ വിലാസത്തില്‍ നിന്നാണ് കമന്റ് വന്നതെന്ന് അജ്നാസ് പറഞ്ഞു. ഇക്കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും അജിനാസ് വ്യക്തമാക്കി.
ഇതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. സംഭവത്തില്‍ പിതാവ് ക്ഷമാപണം നടത്തിയ വാര്‍ത്ത തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ പൊലീസിനും സൈബര്‍ പൊലീസിനും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കുമെന്നും അജിനാസ് പറഞ്ഞു. കഴിഞ്ഞ ദിവസം അജിനാസിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പേരാമ്പ്ര സ്വദേശിയായ അജിനാസിനെ ഖത്തര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്ന് ഖത്തര്‍ ന്യൂസായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞദിവസം കെ സുരേന്ദ്രന് ഫേസ്ബുക്കിലിട്ട ഫോട്ടോയ്ക്ക് കീഴിലാണ് അജ്നാസ് എന്നയാള്‍ അശ്ലീലപരാമര്‍ശം നടത്തിയത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. അസഭ്യം പറഞ്ഞവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും അവരെ വെറുതെ വിടാന്‍ ഉദേശിക്കുന്നില്ലെന്നുമായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.
പിന്നാലെ അജിനാസിന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പിതാവിന് താക്കീത് നല്‍കിയാണ് ബിജെപി പ്രവര്‍ത്തകര്‍ മടങ്ങിയത്. ‘ഈ പ്രതികരണമൊന്നുമല്ല ഉണ്ടാകേണ്ടത്. അറിയാല്ലോ, അതിനുള്ള ആള്‍ക്കാരും സംവിധാനവും ഇവിടെ തന്നെയുണ്ടാവും.’ എന്നായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞത്. അജ്നാസിനെ തങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടെന്നും അവന് പറഞ്ഞത് താന്‍ അല്ല, അങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്നാണ്. അവന് അല്ലെങ്കില്‍ കുഴപ്പമില്ല. ആണെങ്കില്‍ നിയമപരമായും അല്ലാതെയും നേരിടുമെന്നും ബിജെപിക്കാര്‍ മുന്നറിയിപ്പായി പറഞ്ഞിരുന്നു.
ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജിലും അജ്നാസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിപ്രവര്‍ത്തകര്‍ കമന്റ് പ്രവാഹങ്ങള്‍ നടത്തുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന നേതാവിന്റെ മകള്‍ക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയ അജ്നാസിനെതിരെ നടപടി സ്വീകരിക്കണമെന്നും രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
- TAGS:
- BJP
- Cyber Attack
- K Surendran