Top

‘സിപിഐഎമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പക’; സംഘ്പരിവാറിനെതിരെ കള്ളപ്രചാരണമെന്ന് കെ സുരേന്ദ്രന്‍

‘ഈ വിഷയത്തില്‍ കള്ളപ്രചാരണം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കും.’

5 Oct 2020 3:15 AM GMT

‘സിപിഐഎമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പക’; സംഘ്പരിവാറിനെതിരെ കള്ളപ്രചാരണമെന്ന് കെ സുരേന്ദ്രന്‍
X

തൃശ്ശൂര്‍ കുന്നംകുളത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കൊലചെയ്യപ്പെട്ടത് സിപിഐഎമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടര്‍ന്നാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കാലയാളികളിലൊരാള്‍ അറിയപ്പെടുന്ന സിപിഐഎം പവര്‍ത്തകനാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. അര്‍ദ്ധരാത്രിയില്‍ സ്വന്തം വീടിന് ഏഴുകിലോമീറ്റര്‍ അകലെയാണ് കൊല നടന്നത്. വസ്തുത മറച്ചുവെക്കാനാണ് സിപിഎം സെക്രട്ടറി കോടിയേരിയും മന്ത്രി മൊയ്തീനും കുറ്റം സംഘപരിവാറിന്റെ തലയില്‍ കെട്ടിവെക്കുന്നതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

കുറ്റം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിക്കാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടത്. ഈ വിഷയത്തില്‍ കള്ളപ്രചാരണം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കും.

കെ സുരേന്ദ്രന്‍
Next Story