Top

‘വിശ്വാസികളുടെ വിജയം’; ക്രിമിനല്‍ കേസുകളും പിന്‍വലിക്കണമെന്ന് കെ സുരേന്ദ്രന്‍

ആയിരം തെരഞ്ഞെടുപ്പ് തോറ്റാലും നിലപാട് മാറ്റില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത് വിശ്വാസികളുടെ വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേസുകള്‍ പിന്‍വലിക്കുന്നതില്‍ ഉപാധികള്‍ അംഗീകരിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ് ശബരിമലയില്‍ യുടേണ്‍ അടിച്ച സര്‍ക്കാര്‍ മുഴുവന്‍ കേസുകളും പിന്‍വലിക്കണം. ക്രിമിനല്‍ സ്വഭാവമുള്ള കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വിശ്വാസികളെ തരംതിരിക്കാന്‍ അനുവദിക്കില്ല. നാമജപ സമരവും സിഎഎ വിരുദ്ധ സമരവും ഒരുപോലെ കാണാനാവില്ലെന്നും […]

24 Feb 2021 5:08 AM GMT

‘വിശ്വാസികളുടെ വിജയം’; ക്രിമിനല്‍ കേസുകളും പിന്‍വലിക്കണമെന്ന് കെ സുരേന്ദ്രന്‍
X

ആയിരം തെരഞ്ഞെടുപ്പ് തോറ്റാലും നിലപാട് മാറ്റില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത് വിശ്വാസികളുടെ വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേസുകള്‍ പിന്‍വലിക്കുന്നതില്‍ ഉപാധികള്‍ അംഗീകരിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വിശ്വാസികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ് ശബരിമലയില്‍ യുടേണ്‍ അടിച്ച സര്‍ക്കാര്‍ മുഴുവന്‍ കേസുകളും പിന്‍വലിക്കണം. ക്രിമിനല്‍ സ്വഭാവമുള്ള കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വിശ്വാസികളെ തരംതിരിക്കാന്‍ അനുവദിക്കില്ല. നാമജപ സമരവും സിഎഎ വിരുദ്ധ സമരവും ഒരുപോലെ കാണാനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. യുഡിഎഫ് മന്ത്രിസഭ അധികാരത്തില്‍ വരികയാണെങ്കില്‍ കേസുകള്‍ നോക്കി പിന്‍വലിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നത്. ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ഇത് ഒരു രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതിന് മുമ്പായി കേസുകള്‍ പിന്‍വലിക്കാമെന്ന തന്ത്രമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. ശബരിമല കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേ സമയം തങ്ങളോട് ആരും കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സിപിഐഎം അന്ന് പ്രതികരിച്ചത്.

Next Story