എല്‍ഡിഎഫിന് ബിജെപി വോട്ട്; പ്രതികരണവുമായി കെ സുരേന്ദ്രന്
റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി കെ സുരേന്ദ്രന്. എല്‍ഡിഎഫുമായി റാന്നിയില്‍ ഒരു ധാരണയുമില്ലെന്നും സ്വതന്ത്രനാണ് വോട്ട് ചെയ്തതെന്നാണ് അറിയുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. സംഭവം പരിശോധിയ്ക്കുമെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശോഭ ചാര്ലിക്കാണ് ബിജെപി അംഗങ്ങള്‍ വോട്ട് ചെയ്തത്. ഇതോടെ റാന്നിയില്‍ എല്‍ഡിഎഫ് ഭരണം നേടുകയായിരുന്നു. പഞ്ചായത്തിലെ 13 സീറ്റുകളില്‍ 5 സീറ്റ് വീതം എല്‍ഡിഎഫും യുഡിഎഫും രണ്ട് സീറ്റ് […]

റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി കെ സുരേന്ദ്രന്. എല്‍ഡിഎഫുമായി റാന്നിയില്‍ ഒരു ധാരണയുമില്ലെന്നും സ്വതന്ത്രനാണ് വോട്ട് ചെയ്തതെന്നാണ് അറിയുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. സംഭവം പരിശോധിയ്ക്കുമെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശോഭ ചാര്ലിക്കാണ് ബിജെപി അംഗങ്ങള്‍ വോട്ട് ചെയ്തത്. ഇതോടെ റാന്നിയില്‍ എല്‍ഡിഎഫ് ഭരണം നേടുകയായിരുന്നു. പഞ്ചായത്തിലെ 13 സീറ്റുകളില്‍ 5 സീറ്റ് വീതം എല്‍ഡിഎഫും യുഡിഎഫും രണ്ട് സീറ്റ് ബിജെപിയും ഒരു സ്വതന്ത്രനുമാണ് നേടിയിരുന്നത്. രണ്ട് സീറ്റ് ബിജെപിയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നേടിയിരിക്കുന്നത്.
അതേസമയം, സംഭവത്തില്‍ പരിശോധിച്ച് നപടിയെടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റം അംഗം ആനത്തലവട്ടം ആനന്ദന് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. മുന്നണി നയത്തിന് വ്യത്യസ്തമായ നിലപാട് എവിടെയെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അവിടെയെല്ലാം രാജിവെയ്ക്കാന്‍ ആവശ്യപ്പെടും. പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ പറയുമെന്നും ആനത്തലവട്ടം പറഞ്ഞു.
ത്രിതല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ക്ക് വേണ്ടി എല്‍ഡിഎഫ് സ്വീകരിച്ച നിലപാടില്‍ ഒരു വിട്ടുവീഴ്ച്ചയും സ്വീകരിക്കില്ലെന്ന് സിപിഐഎം വ്യക്തമാക്കി. യുഡിഎഫിന്റേയോ ബിജെപിയുടേയോ എസ്ഡിപിഐയുടേയോ പിന്തുണ സ്വീകരിക്കില്ല. അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍ സ്ഥാനമേറ്റവരെ രാജിവെയ്പിക്കും. ബിജെപിയെ മാറ്റി നിര്‍ത്താന്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുന്നതിനേയും അംഗീകരിക്കില്ല. മുന്നണിയുടേയും സിപിഐഎമ്മിന്റേയും നയങ്ങള്‍ക്ക് വിരുദ്ധമായി നീക്കുപോക്കുകള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സിപിഐഎം വ്യക്തമാക്കി.