Top

‘രാജേട്ടന്‍ പ്രമേയത്തെ എതിര്‍ത്തു തന്നെയാണ് സംസാരിച്ചത്’; സ്പീക്കര്‍ മര്യാദ പാലിച്ചില്ല; എവിടേയും തൊടാതെ സുരേന്ദ്രന്‍

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത ബിജെപി എംഎല്‍എ ഒ രാജഗോപാലിനെ തള്ളാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജഗോപാല്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തുതന്നെയാണ് സംസാരിച്ചതെന്നും ചട്ടപ്രകാരം ഡിവിഷന്‍ ചോദിക്കാനുള്ള സാമാന്യമര്യാദ സ്പീക്കര്‍ കാണിച്ചില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ‘നിയമസഭയില്‍ രാജേട്ടന്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തുതന്നെയാണ് സംസാരിച്ചത്. ചട്ടപ്രകാരം ഡിവിഷന്‍ ചോദിക്കാനുള്ള സാമാന്യമര്യാദ സ്പീക്കര്‍ കാണിച്ചില്ല. കൂടുതല്‍ ചര്‍ച്ചകള്‍ സ്പീക്കറുടെ നടപടിയെക്കുറിച്ച് ഉയര്‍ന്നുവരണം…’ കെ സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ […]

31 Dec 2020 8:12 AM GMT

‘രാജേട്ടന്‍ പ്രമേയത്തെ എതിര്‍ത്തു തന്നെയാണ് സംസാരിച്ചത്’; സ്പീക്കര്‍ മര്യാദ പാലിച്ചില്ല; എവിടേയും തൊടാതെ സുരേന്ദ്രന്‍
X

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത ബിജെപി എംഎല്‍എ ഒ രാജഗോപാലിനെ തള്ളാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജഗോപാല്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തുതന്നെയാണ് സംസാരിച്ചതെന്നും ചട്ടപ്രകാരം ഡിവിഷന്‍ ചോദിക്കാനുള്ള സാമാന്യമര്യാദ സ്പീക്കര്‍ കാണിച്ചില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

‘നിയമസഭയില്‍ രാജേട്ടന്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തുതന്നെയാണ് സംസാരിച്ചത്. ചട്ടപ്രകാരം ഡിവിഷന്‍ ചോദിക്കാനുള്ള സാമാന്യമര്യാദ സ്പീക്കര്‍ കാണിച്ചില്ല. കൂടുതല്‍ ചര്‍ച്ചകള്‍ സ്പീക്കറുടെ നടപടിയെക്കുറിച്ച് ഉയര്‍ന്നുവരണം…’ കെ സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ രാജഗോപാല്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതിനെകുറിച്ച് സുരേന്ദ്രന്‍ വ്യക്തമായി പ്രതികരിച്ചില്ല.

നിയമത്തെ എന്തുകൊണ്ടാണ് രാജഗോപാല്‍ എതിര്‍ത്തതെന്ന് തനിക്കറിയില്ലെന്നായിരുന്നു കെ സുരേന്ദ്രന്റെ ആദ്യ പ്രതികരണം. നിയമങ്ങള്‍ക്കെതിരെ ഇതുവരെ അദ്ദേഹം അതൃപ്തി അറിയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രതികരണം വിശദമായി പഠിച്ചശേഷം പ്രതികരിക്കാമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് ഒ രാജഗോപാലിന്റെ നിലപാടിനെ തള്ളാതെ കെ സുരേന്ദ്രന്‍ ഇത്തരമൊരു പ്രതികരണം നടത്തിയത്.

ഇന്ന് പ്രത്യേകം നിയമസഭാ സമ്മേളനം ചേര്‍ന്നായിരുന്നു കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം ശബ്ദവോട്ടോടെ പാസാക്കിയത്. രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചെങ്കിലും വോട്ടെടുപ്പില്‍ എതിര്‍ത്തിരുന്നില്ല.

പൊതുജന അഭിപ്രായം മാനിച്ചാണ് പ്രമേയത്തെ എതിര്‍ക്കാതിരുന്നതെന്ന് നിയമസഭയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ രാജഗോപാല്‍ പറഞ്ഞത്. കേരളത്തിന് ഒരൊറ്റ അഭിപ്രായമാണെന്ന് പുറത്തുവരട്ടെ. ഉന്നത ജനാധിപത്യ സ്പിരിറ്റ് വെച്ചാണ് ഞാന്‍ പ്രമേയത്തെ എതിര്‍ക്കാതിരുന്നത്. നമുക്കിടയില്‍ ഇക്കാര്യത്തില്‍ എതിരഭിപ്രായങ്ങളുണ്ടെന്ന് പുറത്തറിയേണ്ടതില്ലല്ലോയെന്നുമായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം.

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ക്കാതിരിക്കുന്നതിന്റെ സാംഗത്യം മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍ ഇത് ജനാധിപത്യ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിക്കാനാണെന്നായിരുന്നു മറുപടി. നേരത്തെ നിയമസഭയില്‍ കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയത്തെ രാജഗോപാല്‍ പ്രസംഗത്തില്‍ എതിര്‍ത്തിരുന്നു. പ്രമേയം അനാവശ്യമാണെന്നും പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്നും കേരള നിയമസഭയിലെ ഏക ബിജെപി എംഎല്‍എ പറയുകയുണ്ടായി. എന്നാല്‍ വോട്ടെടുപ്പ് ഘട്ടത്തില്‍ രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്തില്ല. ഇതിന് പുറമേയാണ് നിയമസഭയ്ക്ക് അകത്ത് വാര്‍ത്താസമ്മേളനം നടത്തി തന്റെ നിലപാട് വിശദീകരിച്ചത്.

Next Story