Top

സിപിഐഎം പിരിച്ചുവിടണമെന്ന് സുരേന്ദ്രന്‍; ‘നേതാക്കള്‍ കാശിക്ക് പോ, അണികള്‍ ബിജെപിയിലേക്കും വാ’

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിസ്ഥാനആശയം പ്രായോഗികമല്ലെന്ന് നേതാക്കള്‍ തന്നെ പറഞ്ഞെന്നും ഈ സാഹചര്യത്തില്‍ സിപിഐഎം പിരിച്ചുവിടണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിരിച്ചുവിട്ട് അവര്‍ ദേശീയതയുടെ ഭാഗമാകണമെന്നും ദേശീയതയെയും നാടിനെയും അംഗീകരിക്കാത്തത് കൊണ്ടാണ് അവരുടെ പ്രത്യേയശാസ്ത്രം പരാജയപ്പെട്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കെ സുരേന്ദ്രന്‍ പറഞ്ഞത് ഇങ്ങനെ: ”കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച്, സിപിഐഎമ്മിനെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അവരുടെ അടിസ്ഥാന ആശയം പ്രായോഗികമല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. പിന്നെ ആ പാര്‍ട്ടിക്കെന്താണ് നിലനില്‍പ്പ്. […]

8 Feb 2021 5:49 AM GMT

സിപിഐഎം പിരിച്ചുവിടണമെന്ന് സുരേന്ദ്രന്‍; ‘നേതാക്കള്‍ കാശിക്ക് പോ, അണികള്‍ ബിജെപിയിലേക്കും വാ’
X

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിസ്ഥാനആശയം പ്രായോഗികമല്ലെന്ന് നേതാക്കള്‍ തന്നെ പറഞ്ഞെന്നും ഈ സാഹചര്യത്തില്‍ സിപിഐഎം പിരിച്ചുവിടണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിരിച്ചുവിട്ട് അവര്‍ ദേശീയതയുടെ ഭാഗമാകണമെന്നും ദേശീയതയെയും നാടിനെയും അംഗീകരിക്കാത്തത് കൊണ്ടാണ് അവരുടെ പ്രത്യേയശാസ്ത്രം പരാജയപ്പെട്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കെ സുരേന്ദ്രന്‍ പറഞ്ഞത് ഇങ്ങനെ: ”കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച്, സിപിഐഎമ്മിനെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അവരുടെ അടിസ്ഥാന ആശയം പ്രായോഗികമല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. പിന്നെ ആ പാര്‍ട്ടിക്കെന്താണ് നിലനില്‍പ്പ്. ആ പാര്‍ട്ടി പിരിച്ചുവിടണമെന്നാണ് ഞങ്ങളുടെ നിലപാട്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിരിച്ചുവിട്ട് അവര്‍ ദേശീയതയുടെ ഭാഗമാകണം. ദേശീയതയെയും നാടിനെയും അംഗീകരിക്കാത്തത് കൊണ്ടാണ് അവരുടെ പ്രത്യേയശാസ്ത്രം പരാജയപ്പെട്ടത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്ത്യം കുറിക്കാന്‍ പോകുന്ന എന്ന സൂചനയാണ് എംവി ഗോവിന്ദന്റെ പ്രസ്താവന. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് അവരുടെ പാര്‍ട്ടി പിരിച്ചുവിട്. നേതാക്കള്‍ വേണമെങ്കില്‍ കാശിക്ക് പോയിക്കോട്ടേ. അണികള്‍ ബിജെപിയിലേക്ക് വരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.”

നിരവധി അനധികൃതനിയമനങ്ങളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. യോഗ്യതയില്ലാത്തവരെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോലും നിയമിക്കുന്നത്. ഇനിയൊരു ഇടതുസര്‍ക്കാര്‍ വരില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് പരമാവധി ആശ്രിതരെയും പാര്‍ട്ടിക്കാരെയും നിയമിക്കുന്നത്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Next Story