Top

‘ബിജെപി എന്ന ഒരാളുണ്ടോ? സുന്ദരയ്ക്ക് ആര് പണം നല്‍കി?’ അടക്ക, മാങ്ങാന്ന് പറഞ്ഞാല്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്ന് സുരേന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറാന്‍ കൈക്കൂലി നല്‍കിയെന്ന കേസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയില്ലാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പണം നല്‍കിയത് ബിജെപി, ബിജെപി എന്ന ഒരാളുണ്ടോയെന്ന മറുചോദ്യമാണ് മാധ്യമങ്ങളോട് കെ സുരേന്ദ്രന്‍ ഉന്നയിച്ചത്. കെ സുരേന്ദ്രന്‍ പറഞ്ഞത്: ”ബിജെപി എന്ന് പറയുന്ന ഒരാളുണ്ടോ? സുന്ദരയ്ക്ക് ആര് പണം നല്‍കിയെന്നാണ് ചോദ്യം. സുന്ദരയ്ക്ക് ആര് പണം നല്‍കി. ബിജെപി പണം നല്‍കിയെന്ന്. ബിജെപിക്ക് പണം നല്‍കാന്‍ പറ്റുമോ? അടക്കമുള്ളവരെന്നെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല സാര്‍, അടക്കമുള്ളവര്‍ എന്നൊന്നും […]

12 Jun 2021 6:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ബിജെപി എന്ന ഒരാളുണ്ടോ? സുന്ദരയ്ക്ക് ആര് പണം നല്‍കി?’ അടക്ക, മാങ്ങാന്ന് പറഞ്ഞാല്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്ന് സുരേന്ദ്രന്‍
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറാന്‍ കൈക്കൂലി നല്‍കിയെന്ന കേസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയില്ലാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പണം നല്‍കിയത് ബിജെപി, ബിജെപി എന്ന ഒരാളുണ്ടോയെന്ന മറുചോദ്യമാണ് മാധ്യമങ്ങളോട് കെ സുരേന്ദ്രന്‍ ഉന്നയിച്ചത്.

കെ സുരേന്ദ്രന്‍ പറഞ്ഞത്: ”ബിജെപി എന്ന് പറയുന്ന ഒരാളുണ്ടോ? സുന്ദരയ്ക്ക് ആര് പണം നല്‍കിയെന്നാണ് ചോദ്യം. സുന്ദരയ്ക്ക് ആര് പണം നല്‍കി. ബിജെപി പണം നല്‍കിയെന്ന്. ബിജെപിക്ക് പണം നല്‍കാന്‍ പറ്റുമോ? അടക്കമുള്ളവരെന്നെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല സാര്‍, അടക്കമുള്ളവര്‍ എന്നൊന്നും കോടതിയില്‍ പറയാന്‍ സാധിക്കില്ല. അതൊക്കെ നിങ്ങള്‍ക്ക് വാര്‍ത്ത കൊടുക്കാന്‍ പറ്റും. അടക്കമുള്ളവര്‍, മാങ്ങായുള്ളവരെന്ന് പറഞ്ഞാല്‍ കോടതിയില്‍ നില്‍ക്കില്ല.”

”എന്റെ പേരില്‍ 300ലധികം കേസുകളുണ്ട്. ആ കേസുകളൊക്കെ നേരിടാന്‍ തന്നെയാണ് തീരുമാനം. ഇപ്പോള്‍ ഉയര്‍ന്ന് വന്നതെല്ലാം മാധ്യമസൃഷ്ടികളാണ്. മാത്രമല്ല, സിപിഐഎമ്മിന്റെ സൃഷ്ടിയാണ്. നിങ്ങളെല്ലാം അതിന്റെ ഏജന്റുമാരാണ്. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ദേശാഭിമാനിയും കൈരളിയും ചെയ്യുന്നതിനോട് എനിക്ക് വിരോധമില്ല. പക്ഷെ മറ്റുള്ളവരും സിന്‍ഡിക്കേറ്റായി നില്‍ക്കുന്നതിനെയാണ് ഞാന്‍ പരാതിയായി പറഞ്ഞത്.”

”എനിക്ക് അനുകൂലമായ നിങ്ങള്‍ മാധ്യമങ്ങളൊന്നും ചെയ്യേണ്ട. പണവും പരസ്യവും ഉപഹാരങ്ങളും നല്‍കി നിങ്ങളെ സ്വാധീനിക്കാന്‍ എനിക്ക് പറ്റില്ല, പിണറായി വിജയന് പറ്റും. സ്വര്‍ണകടത്ത് കേസ് വാര്‍ത്തകളില്‍ നിന്ന് നിങ്ങള്‍ മാറിയതൊക്കെ എനിക്ക് അറിയാം. നിങ്ങള്‍ക്കിപ്പം ക്യാപ്റ്റനായതൊക്കെ എങ്ങനെയാണെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. ബാക്കി പിന്നെ പറയാം. നിങ്ങളുമായി തര്‍ക്കിക്കാന്‍ അല്ല ഞാന്‍ വന്നത്. രാഷ്ട്രീയമായ കാര്യങ്ങള്‍ പറയാനാണ് വന്നത്.”

ALSO READ: ‘കൃഷ്ണദാസ് ഇതൊന്നും അറിയരുത്, ബാഗില്‍ എല്ലാം റെഡിയാണ്’; സുരേന്ദ്രന്റെ ശബ്ദരേഖ

Next Story