Top

വിജിലന്‍സിലും ബിജെപിയാണെന്ന് പറഞ്ഞാല്‍ സര്‍ക്കാര്‍ മുഖ്യമന്ത്രി പദം തനിക്ക് നല്‍കണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്ക് പുറമേ വിജിലന്‍സിലും ബിജെപിയുടെ ആളുകള്‍ ആണെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ മുഖ്യമന്ത്രി പദം രാജി വെച്ച് തനിക്ക് നല്‍കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെഎസ്എഫ്ഇയിലെ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. താന്‍ വാ പോയ കോടാലിയാണെങ്കില്‍ തോമസ് ഐസക് കേരളത്തിലെ ജനങ്ങളുടെ കടയ്ക്കല്‍ വെയ്ക്കുന്ന കൈക്കോടാലിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ധനമന്ത്രി തോമസ് ഐസക് വിജിലന്‍സിനെ ഭീഷണിപ്പെടുത്തി ചിട്ടിതട്ടിപ്പ് അട്ടിമറിക്കുകയാണെന്നും കെഎസ്എഫ്ഇ ചിട്ടി തട്ടിപ്പില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും കെ […]

29 Nov 2020 6:15 AM GMT

വിജിലന്‍സിലും ബിജെപിയാണെന്ന് പറഞ്ഞാല്‍ സര്‍ക്കാര്‍ മുഖ്യമന്ത്രി പദം തനിക്ക് നല്‍കണമെന്ന് കെ സുരേന്ദ്രന്‍
X

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്ക് പുറമേ വിജിലന്‍സിലും ബിജെപിയുടെ ആളുകള്‍ ആണെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ മുഖ്യമന്ത്രി പദം രാജി വെച്ച് തനിക്ക് നല്‍കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെഎസ്എഫ്ഇയിലെ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. താന്‍ വാ പോയ കോടാലിയാണെങ്കില്‍ തോമസ് ഐസക് കേരളത്തിലെ ജനങ്ങളുടെ കടയ്ക്കല്‍ വെയ്ക്കുന്ന കൈക്കോടാലിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ധനമന്ത്രി തോമസ് ഐസക് വിജിലന്‍സിനെ ഭീഷണിപ്പെടുത്തി ചിട്ടിതട്ടിപ്പ് അട്ടിമറിക്കുകയാണെന്നും കെഎസ്എഫ്ഇ ചിട്ടി തട്ടിപ്പില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

‘തോമസ് ഐസകിന്റെ എല്ലാവകുപ്പിലും തട്ടിപ്പും അഴിമതിയും ആണ്. കിഫ്ബിയില്‍ സഹസ്ര കോടികളുടെ തട്ടിപ്പ് നടത്തി. മുഖ്യമന്ത്രിയും തോമസ് ഐസകും അഴിമതിയില്‍ സംസാരിക്കുമ്പോള്‍ രണ്ട് പേര്‍ക്കും പരസ്പരം സംശയമാണ്.’ കെ സുരേന്ദ്രന്‍ പറഞ്ഞു.

കെഎസ്എഫ്ഇയില്‍ പരാതി ലഭിച്ചാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാനത്തെ വിവിധ കെഎസ്എഫ്ഇ ശാഖകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടന്നത്. 40 ഓഫീസുകളില്‍ പരിശോധന നടത്തിയതില്‍ 35 ഓഫീസുകളില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ചിറ്റാളന്മാരില്‍ നിന്നും പിരിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കാതെ ഇത് കയ്യില്‍ വെക്കുകയോ വകമാറ്റി ചെലവാക്കുകയോ ആണ് ചെയ്യുന്നതെന്നുമാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ഓപ്പറേഷന്‍ ബചത് എന്ന പേരിലായിരുന്നു പരിശോധന.

Next Story