‘കൃഷ്ണകുമാറിന്റെ വീടിന് നേരെ തീവ്രവാദ ആക്രമണമോ?’; കേരളത്തിലെ മുഴുവന്‍ ബിജെപിക്കാരും ഒപ്പമുണ്ടാകുമെന്ന് കെ സുരേന്ദ്രന്
നടന് കൃഷ്ണകുമാറിന്റെ വീട്ടിന് നേരെ അക്രമം നടത്താന്‍ ശ്രമിച്ച സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. തീവ്രവാദസ്വഭാവമുള്ളവര്‍ അദ്ദേഹത്തിനെതിരെ നിരന്തരം സൈബര്‍ ആക്രമണം നടത്തുന്നുണ്ട്. ഇന്നലെയുണ്ടായ അക്രമത്തില്‍ തീവ്രവാദശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു. കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ എല്ലാ ബിജെപി പ്രവര്ത്തകരുമുണ്ടാവുമെന്ന് സുരേന്ദ്രന് ഉറപ്പ് നല്കി. കെ സുരേന്ദ്രന്റെ വാക്കുകള്‍: ”സിനിമാതാരം കൃഷ്ണ കുമാറിന്റെ വീട്ടിലേക്ക് ഒരു അക്രമി അതിക്രമിച്ചു കയറി അക്രമം നടത്താന്‍ ശ്രമിച്ച സംഭവം ഗൗരവതരമാണ്. പ്രധാനമന്ത്രിയേയും ബിജെപിയേയും അനുകൂലിച്ചതിന്റെ […]

നടന് കൃഷ്ണകുമാറിന്റെ വീട്ടിന് നേരെ അക്രമം നടത്താന്‍ ശ്രമിച്ച സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. തീവ്രവാദസ്വഭാവമുള്ളവര്‍ അദ്ദേഹത്തിനെതിരെ നിരന്തരം സൈബര്‍ ആക്രമണം നടത്തുന്നുണ്ട്. ഇന്നലെയുണ്ടായ അക്രമത്തില്‍ തീവ്രവാദശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു. കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ എല്ലാ ബിജെപി പ്രവര്ത്തകരുമുണ്ടാവുമെന്ന് സുരേന്ദ്രന് ഉറപ്പ് നല്കി.
കെ സുരേന്ദ്രന്റെ വാക്കുകള്‍: ”സിനിമാതാരം കൃഷ്ണ കുമാറിന്റെ വീട്ടിലേക്ക് ഒരു അക്രമി അതിക്രമിച്ചു കയറി അക്രമം നടത്താന്‍ ശ്രമിച്ച സംഭവം ഗൗരവതരമാണ്. പ്രധാനമന്ത്രിയേയും ബിജെപിയേയും അനുകൂലിച്ചതിന്റെ പേരില്‍ കൃഷ്ണകുമാറിനെതിരെ നേരത്തെ സോഷ്യല്‍മീഡിയയില്‍ ചിലര്‍ വധഭീഷണി മുഴക്കിയിരുന്നു. തീവ്രവാദ സ്വഭാവമുള്ള ചിലര്‍ അദേഹത്തിനെതിരെ നിരന്തരം സൈബര്‍ ആക്രമണം നടത്തുകയാണ്. ഇന്നലെ അദ്ദേഹത്തിന്റെ വീടിനു നേരെ ഉണ്ടായ അക്രമത്തില്‍ തീവ്രവാദ ശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണം. കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരുമുണ്ടാവും.”
ഞായറാഴ്ച രാത്രി 9.30ഓടെ നടന്ന സംഭവത്തില്‍ മലപ്പുറം സ്വദേശി ഫസില്‍ അക്ബര്‍ എന്ന യുവാവിനെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് കൃഷ്ണകുമാര്‍ പറഞ്ഞത് ഇങ്ങനെ: ഒരു യുവാവ് ഗേറ്റിലടിച്ചു ബഹളം വച്ചു. എന്താണ് കാര്യമെന്നു ചോദിച്ചെങ്കിലും മറുപടി നല്‍കാതെ ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടു. ഗേറ്റ് തുറക്കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ ചാടി കയറുമെന്നു പറഞ്ഞു. പിന്നാലെ ഗേറ്റ് ചാടിയ യുവാവ് വാതില്‍ ചവിട്ടി പൊളിക്കാന്‍ തുടങ്ങിയപ്പോള്‍ പൊലീസിനെ വിളിക്കുകയായിരുന്നു.
അതേസമയം, ഇയാള്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയുടെ ആരാധകനാണെന്നും നടിയെ കാണാന്‍ വന്നതാണെന്നുമാണ് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
ഇയാള്‍ മാനസികരോഗിയാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞിരുന്നു. ഇയാള്‍ വീടിന്റെ ഗേറ്റ് ചാടിക്കടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.