‘സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും’; നദ്ദയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കെ സുരേന്ദ്രന്
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കൂടിക്കാഴ്ച്ച നടത്തി. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഒപ്പം ഉണ്ടായിരുന്നു. ബിജെപിക്കെതിരെ നടക്കുന്ന അക്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ ജെപി നദ്ദ നിര്‍ദ്ദേശം നല്കി. സംഘടന വിഷയങ്ങളുമായി ബന്ധപ്പെട്ട് ബി എല്‍ സന്തോഷുമായി നാളെ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടത്തിയതെന്ന് കെ സുരേന്ദ്രന് പറഞ്ഞു. പിണറായി വിജയന് സര്‍ക്കാരിന്റെ വിദ്വേഷ രാഷ്ട്രീയങ്ങള്‍ക്കെതിരെ, കള്ളക്കേസുകള്‍ക്കെതിരെ, ബിജെപിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന നീച […]
10 Jun 2021 5:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കൂടിക്കാഴ്ച്ച നടത്തി. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഒപ്പം ഉണ്ടായിരുന്നു. ബിജെപിക്കെതിരെ നടക്കുന്ന അക്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ ജെപി നദ്ദ നിര്‍ദ്ദേശം നല്കി. സംഘടന വിഷയങ്ങളുമായി ബന്ധപ്പെട്ട് ബി എല്‍ സന്തോഷുമായി നാളെ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടത്തിയതെന്ന് കെ സുരേന്ദ്രന് പറഞ്ഞു. പിണറായി വിജയന് സര്‍ക്കാരിന്റെ വിദ്വേഷ രാഷ്ട്രീയങ്ങള്‍ക്കെതിരെ, കള്ളക്കേസുകള്‍ക്കെതിരെ, ബിജെപിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന നീച പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനാണ് കേന്ദ്ര നിര്‍ദ്ദേശമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പിണറായി വിജയന്റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരായി പാര്‍ട്ടി അതിശക്തമായ പോരാട്ടം നടത്താനാണ് നദ്ദ ആവശ്യപ്പെട്ടതെന്ന് സുരേന്ദ്രന് പറഞ്ഞു. കൊടകര കുഴല്‍പ്പണ കേസോ, മഞ്ചേശ്വരം വിവാദമോ ചര്‍ച്ച ചെയ്യാതെ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിരോധമാണ് ദേശീയ നേതൃത്വ ചര്ച്ചാവിഷയമാക്കിയതെന്നാണ് സംസ്ഥാന നേതാക്കന്മാരുടെ പ്രതികരണം.
അതേസമയം, സംസ്ഥാന ബിജെപിയില്‍ വിഭാഗിയത മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും അപമാനത്തില്‍ നിന്ന് മുക്തമാക്കാന്‍ കൃഷ്ണദാസ് ശോഭ സുരേന്ദ്രന് പക്ഷങ്ങള്‍ ഒറ്റക്കെട്ടായി ഇറങ്ങുമെന്നും ഉറപ്പ് നല്കി. കേരളത്തിലെ ആര്‍എസ്എസ് നേതൃത്വവും സുരേന്ദ്രനെ സംരക്ഷിക്കേണ്ട ബാധ്യത പ്രസ്ഥാനത്തിനില്ല എന്ന നിലപാടിലാണ്. തെരഞ്ഞെടുപ്പില്‍ ലക്ഷകണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകരെയും നൂറുകണക്കിന് നേതാക്കളെയും വെച്ച് നടത്തിയ സംഘടനാ പ്രവര്‍ത്തനം പാഴായി പോയത് സുരേന്ദ്രന്റെ പക്വതയില്ലാത്ത നിലപാടുകളും ഗ്രൂപ്പ് പ്രവര്‍ത്തനവും കാരണമാണെന്ന് ആര്‍എസ്എസ് ഇതിനോടകം വിലയിരുത്തിയിട്ടുണ്ട്. ഈ വിലയിരുത്തല്‍ ആര്‍എസ്എസ് കേന്ദ്രത്തെ തെരെഞ്ഞെടുപ്പിനു ശേഷം അറിയിച്ചിരുന്നു.
എന്നാലിപ്പോള്‍, കൊടകര വിഷയത്തില്‍ ബിജെപിക്കാരനായ ധര്മരാജന് ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് പ്രചരിപ്പിച്ചത് ഔദ്യോഗിക പക്ഷത്തിന്റെ ഗൂഢാലോചനയാണെന്നും, ആര്‍എസ്എസ്സിന്റെ പേര് വലിച്ചിഴച്ച് സംഘടനാപരമായ സംരക്ഷണം നേടാനാണ് ഔദ്യോഗിക പക്ഷം ശ്രമിച്ചതെന്നുമുള്ള സംഘപരിവാര്‍ വിലയിരുത്തല്‍ കേന്ദ്രം ഗൗരവമായാണ് കാണുന്നത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ നീക്കണമെന്നാണ് ആര്‍എസ്എസ് തീരുമാനമെങ്കിലും പ്രതിസന്ധി തരണം ചെയ്തതിനു ശേഷം നീക്കിയാല്‍ മതിയെന്നും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. എന്തായാലും വീണ കസേരയിലാണ് സുരേന്ദ്രന് ഇരിക്കുന്നതെന്നാണ് കേന്ദ്ര നേതൃത്വത്തില്‍ നിന്നും ആര്‍എസ്എസ് കേരള ഘടകത്തില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.