കൊടകര കേസ്: ‘നടക്കുന്നത് രാഷ്ട്രീയ നാടകം’; ചോദ്യം ചെയ്യല്‍ പാര്‍ട്ടിയെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് കെ സുരേന്ദ്രന്
കൊടകര കള്ളപ്പണക്കേസിന്റെ പശ്ചാത്തലത്തില്‍ നടക്കുന്നത് രാഷ്ട്രീയ നാടകമാണെന്ന് കെ സുരേന്ദ്രന്. കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂര്‍ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ‘ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ നാടകമാണ്. ചരിത്രത്തില്‍ ആദ്യമായാണ് പരാതിക്കാരന്റെ ഫോണ്‍ ഡീറ്റൈല്‍സ് പരിശോധിച്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. കേസിലെ പ്രതികള്‍ വിളിച്ചത് ആരെയെല്ലാം എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നില്ല’ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ നാടകമാണ് കൊടകര കേസുമായി നടക്കുന്നത്. പൊലീസ് […]
14 July 2021 12:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകര കള്ളപ്പണക്കേസിന്റെ പശ്ചാത്തലത്തില്‍ നടക്കുന്നത് രാഷ്ട്രീയ നാടകമാണെന്ന് കെ സുരേന്ദ്രന്. കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂര്‍ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ‘ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ നാടകമാണ്. ചരിത്രത്തില്‍ ആദ്യമായാണ് പരാതിക്കാരന്റെ ഫോണ്‍ ഡീറ്റൈല്‍സ് പരിശോധിച്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. കേസിലെ പ്രതികള്‍ വിളിച്ചത് ആരെയെല്ലാം എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നില്ല’ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഷ്ട്രീയ നാടകമാണ് കൊടകര കേസുമായി നടക്കുന്നത്. പൊലീസ് രാഷ്ട്രീയ യജമാനന്മാരെ സഹായിക്കാനാണ്. ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയത് പാര്‍ട്ടിയെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും കെ സുരേന്ദ്രന് വ്യക്തമാക്കുന്നു. കൊടകര കേസുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ ബിജെപി സ്വീകരിക്കുന്ന നിലപാട് ആവര്‍ത്തിക്കുകയാണ് കെ സുരേന്ദ്രന് ഇന്ന് ചെയ്തത്.
മോഷണത്തിന് പിന്നാലെയുണ്ടായ പരാതിക്കാരനായ ധര്‍മരാജന്റെ ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലായിരുന്നു കൊടകര കള്ളപ്പണക്കേസ് അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനിലേക്ക് എത്തിയത്. കവര്‍ച്ചയ്ക്ക് ശേഷം ധര്‍മ്മരാജന്റെ ആദ്യം നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഒന്ന് കെ സുരേന്ദ്രന്റെ മകന് കെഎസ് ഹരികൃഷ്ണന്റെ ഫോണിലേക്കായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. പണം നഷ്ടമായ ശേഷം ധര്മ്മരാജന് വിളിച്ച കോളുകളുടെ ലിസ്റ്റില്‍ ആദ്യ ഏഴ് നമ്പരുകളും ബിജെപി നേതാക്കളുടെ തന്നെയായിരുന്നു.
ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും പല തവണ ഫോണില്‍ ബന്ധപ്പെട്ടെന്നും കോന്നിയില്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ധര്‍മ്മരാജന്റെ ഫോണ്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത് സുരേന്ദ്രന്റെ മകന്റെ നമ്പര്‍ ആണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. ധര്‍മരാജനും സുരേന്ദ്രനും തമ്മില്‍ പരിചയമുണ്ടെന്ന് അന്വേഷണ സംഘത്തിന് നേരത്തെ തന്നെ മൊഴി ലഭിച്ചിരുന്നു. സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറുമാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയും ഡ്രൈവര്‍ ലെബീഷിനേയും നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതില്‍ സുരേന്ദ്രനും ധര്‍മരാജനും തമ്മിലുള്ള പരിചയം ഇരുവരും നിഷേധിച്ചിരുന്നില്ല. അന്വേഷണം അവസാനഘട്ടത്തിലെത്തിയിരിക്കെ സുരേന്ദ്രനില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.