‘മോദി സര്‍ക്കാര്‍ പിണറായി സര്‍ക്കാരിനെപ്പോലെയല്ല’; സംസ്ഥാന സര്‍ക്കാര്‍ വാക്സിന് ക്ഷാമം പറഞ്ഞ് ഭീതി പരത്തുകയാണെന്ന് കെ സുരേന്ദ്രന്
കേന്ദ്രസര്‍ക്കാര്‍ വാക്സിന് ലഭ്യത ഉറപ്പുവരുത്താനുള്ള എല്ലാ സൗകര്യവുമൊരുക്കും എന്ന് പറഞ്ഞിട്ടും വാക്സിനില്ല എന്ന് ആവര്‍ത്തിച്ച് ജനങ്ങളില്‍ അനാവശ്യ ഭീതി പരത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് കെ സുരേന്ദ്രന് ആരോപിച്ചു

കേരളത്തില്‍ വാക്സിന് ക്ഷാമമുണ്ടെന്ന വാദം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേന്ദ്രസര്‍ക്കാര്‍ വാക്സിന് ലഭ്യത ഉറപ്പുവരുത്താനുള്ള എല്ലാ സൗകര്യവുമൊരുക്കും എന്ന് പറഞ്ഞിട്ടും വാക്സിനില്ല എന്ന് ആവര്‍ത്തിച്ച് ജനങ്ങളില്‍ അനാവശ്യ ഭീതി പരത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് കെ സുരേന്ദ്രന് ആരോപിച്ചു. കോട്ടയത്തും പാലക്കാടുമൊക്കെ ജനങ്ങള്‍ വാക്സിനുവേണ്ടി തമ്മിലടി തുടങ്ങിയിരിക്കുകയാണ്. വാക്സിന് ലഭ്യമായിരുന്ന സമയത്ത്, ആവശ്യത്തിലധികം വാക്സിന് കൈയ്യിലുള്ളപ്പോള്‍ പതിമൂന്ന് ശതമാനം മാത്രമാണ് കേരളത്തില്‍ വാക്സിനേഷന് നടന്നിട്ടുള്ളതെന്നും കെ സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
പൊതുവിപണയില്‍ ഇറക്കുമതിയിലൂടെ വാക്സിന്റെ ലഭ്യത ഉറപ്പുവരുത്തി എല്ലാ പൗരന്മാരെയും വാക്സിനേഷന് പ്രേരിപ്പിക്കാനും അതിന് സൗകര്യം ചെയ്ത് കൊടുക്കാനുമുള്ള എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടും വാക്സിനില്ല വാക്സിനില്ല എന്ന് പറഞ്ഞ് ജനങ്ങളില്‍ അനാവശ്യ ഭീതി പരത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. കൊവിഡിന് വേണ്ടി അനുവദിച്ച മൂവായിരം കോടി പോലും ഇപ്പോഴും ചെലവഴിച്ചിട്ടില്ല.
കെ സുരേന്ദ്രന്
നരേന്ദ്രമോദി സര്‍ക്കാര്‍ പിണറായി വിജയന് സര്‍ക്കാരിനെപ്പോലെയല്ല, പറഞ്ഞാല്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാരാണ്. ഇന്ത്യയില്‍ എല്ലാവര്ക്കും വാക്സിന് ലഭ്യമാകുന്ന നിലയില്‍ മുന്നോട്ടു പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കാര്യങ്ങളെ ഉത്തരവാദിത്വത്തോടെയും അവധാനതയോടെയും കാണണം. അതിനിടെ രാഷ്ട്രീയം കുത്തികയറ്റാന് നോക്കരുത്. തെരഞ്ഞെടുപ്പ് കാലത്തൊന്നും ഒന്നും ചെയ്യാതിരുന്നവര്‍, സമാന്തരമായി എല്ലാം ചെയ്യേണ്ടിയിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ പ്രചാരണമായിട്ടിതിനെ എടുത്തിരിക്കുന്നത് ശരിയല്ലെന്നും സുരേന്ദ്രന് പറഞ്ഞു.
കേരളത്തിന് കൂടുതല്‍ വാക്സിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് മുഖ്യമന്ത്രി അയച്ച കത്തിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്‍പ് അനാവശ്യമായ പല കത്തുകളും അയച്ചതിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. മെയ് ഒന്നു മുതല്‍ ശൂന്യതയില്‍ നിന്ന് മോദിക്ക് വാക്സിന് ഉണ്ടാക്കി കൊണ്ടുവരാന്‍ സാധിക്കില്ലല്ലോ എന്നും പതിനെട്ട് വയസുമുതലുള്ളവര്‍ക്ക് വാക്സിനേഷന് ആരംഭിക്കുമെന്ന് പറഞ്ഞ ഒരു സര്ക്കാരിവിടെയിപ്പോള് ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ഒരു നയാപൈസയും തരുന്നില്ല, ഭക്ഷധാന്യങ്ങള്‍ക്ക് പ്രത്യേകം പണം ഈടാക്കി, വിദേശ രാജ്യങ്ങളില്‍ നിന്ന് മലയാളികളെ തിരിച്ചുകൊണ്ടുവരില്ല, മനപൂര്‍വ്വം മോദി സര്‍ക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള മലയാളികളെ ബുദ്ധിമുട്ടിക്കുന്നു, ഹെലികോപ്ടറിന് പണം ചോദിച്ചു എന്നെല്ലാമുള്ള പച്ചക്കള്ളങ്ങളാണ് മുഖ്യമന്ത്രി പ്രചരിപ്പിച്ചതെന്നും ഈ പ്രചരണം രാഷ്ട്രീയമായി തര്ക്കാലത്തേക്ക് ലാഭത്തിനുള്ളതാണെങ്കിലും കേരളത്തെ ദേശീയ മുഖധാരയില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ മാത്രമേ സഹായിക്കൂ എന്നും കെ സുരേന്ദ്രന് പറഞ്ഞു.
Also Read: കൊവിഡ്-19 വാക്സിന് ക്ഷാമം; കോട്ടയത്ത് ടോക്കണ്‍ എടുക്കാന്‍ ഉന്തും തള്ളും