Top

‘യുഡിഎഫ് ആ കട്ടില്‍ കണ്ട് പനിക്കേണ്ട, ശോഭ പാര്‍ട്ടി വിടില്ല’; ഒടുവില്‍ അനുനയ നീക്കവുമായി കെ സുരേന്ദ്രന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ശോഭ സുരേന്ദ്രന്‍ മുന്നില്‍നിന്ന് നയിക്കുമെന്ന് കെ സുരേന്ദ്രന്‍. കെ സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രന്‍ പരസ്യപോരിലേക്ക് തിരിഞ്ഞതിന് പിന്നാലെയാണ് സുരേന്ദ്രന്‍ ്‌നുനയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. ശോഭ മുതിര്‍ന്ന നേതാവാണ്. പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടെന്നുള്ളത് മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ശോഭ സുരേന്ദ്രന്‍ ബിജെപിയിലെ ഏറ്റവും കരുത്തയായ വനിതാ നേതാവ് അങ്ങോട്ടു പോകുന്നു ഇങ്ങോട്ടുപോകുന്നു എന്നൊക്കെ പത്രങ്ങളുണ്ടാക്കി ചോദ്യങ്ങള്‍ ചോദിക്കുകയാണ്. അവര്‍ എങ്ങോട്ടും പോകുന്നില്ല. അവര്‍ പൂര്‍വ്വാധികം ശക്തിയോടുകൂടി തദ്ദേശ […]

11 Nov 2020 11:22 PM GMT

‘യുഡിഎഫ് ആ കട്ടില്‍ കണ്ട് പനിക്കേണ്ട, ശോഭ പാര്‍ട്ടി വിടില്ല’; ഒടുവില്‍ അനുനയ നീക്കവുമായി കെ സുരേന്ദ്രന്‍
X

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ശോഭ സുരേന്ദ്രന്‍ മുന്നില്‍നിന്ന് നയിക്കുമെന്ന് കെ സുരേന്ദ്രന്‍. കെ സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രന്‍ പരസ്യപോരിലേക്ക് തിരിഞ്ഞതിന് പിന്നാലെയാണ് സുരേന്ദ്രന്‍ ്‌നുനയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. ശോഭ മുതിര്‍ന്ന നേതാവാണ്. പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടെന്നുള്ളത് മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ശോഭ സുരേന്ദ്രന്‍ ബിജെപിയിലെ ഏറ്റവും കരുത്തയായ വനിതാ നേതാവ് അങ്ങോട്ടു പോകുന്നു ഇങ്ങോട്ടുപോകുന്നു എന്നൊക്കെ പത്രങ്ങളുണ്ടാക്കി ചോദ്യങ്ങള്‍ ചോദിക്കുകയാണ്. അവര്‍ എങ്ങോട്ടും പോകുന്നില്ല. അവര്‍ പൂര്‍വ്വാധികം ശക്തിയോടുകൂടി തദ്ദേശ തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മുന്നില്‍നിന്നുതന്നെ നയിക്കുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. ഞങ്ങളൊരു കുടുംബമാണ്. അതില്‍ ആളുകള്‍ക്ക് ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടാവും. എന്നാല്‍ മാധ്യമങ്ങള്‍ പറയുന്നതുപോലെ സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയുള്ള കലഹങ്ങള്‍ ഇവിടെയില്ല. ശോഭ സുരേന്ദ്രന്‍ ബിജെപിയിലെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളാണെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. നിരാശരാവുക മാധ്യമങ്ങളും എതിരാളികളുമായിരിക്കും’, കെ സുരേന്ദ്രന്‍ പറഞ്ഞു.

യുഡിഎഫ് വെറുതെ ആ കട്ടില്‍ കണ്ട് പനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ വിശ്വാസ്യത പൂര്‍ണമായും തകര്‍ന്നു. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് അവരുടേതെന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

തന്നെ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് അവഗണിക്കുകയാണെന്ന ആരോപണം ശോഭ സുരേന്ദ്രന്‍ പരസ്യമായി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ ശോഭയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ആ സമയങ്ങളിലൊന്നും പ്രതികരിക്കാന്‍ സുരേന്ദ്രന്‍ തയ്യാറായിരുന്നില്ല.

ഇതിന് പിന്നാലെ വിഷയത്തില്‍ ആര്‍എസ്എസ് ഇടപെടുകയും കെ സുരേന്ദ്രന് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രന്‍ നിലപാട് മയപ്പെടുത്തിയതെന്നാണ് വിവരം.

Next Story