നേട്ടം ദേശീയ ജനാധിപത്യ സഖ്യത്തിന്; കേരളത്തിലിപ്പോള്‍ അനുകൂല സാഹചര്യമെന്ന് കെ സുരേന്ദ്രന്
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനുളള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞെന്ന് ബിജെപി. സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്. തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ നേട്ടം ഉണ്ടാക്കാന്‍ പോകുന്നത് ദേശീയ ജനാധിപത്യ സഖ്യവും ബിജെപിയുമായിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന മുന്നണി ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്നും സുരേന്ദ്രന് അവകാശപ്പെട്ടു. ദേശീയ ജനാധിത്യ സഖ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുകൂലമായ സാഹചര്യമാണ് കേരളത്തിലുളളത്. ഇടത്-വലതു മുന്നണികള്‍ ജനങ്ങളില്‍ നിന്ന് പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. സ്വര്‍ണക്കടത്തും അഴിമതിക്കേസുകളും കാരണം ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും […]

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനുളള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞെന്ന് ബിജെപി. സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്. തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ നേട്ടം ഉണ്ടാക്കാന്‍ പോകുന്നത് ദേശീയ ജനാധിപത്യ സഖ്യവും ബിജെപിയുമായിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന മുന്നണി ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്നും സുരേന്ദ്രന് അവകാശപ്പെട്ടു.
ദേശീയ ജനാധിത്യ സഖ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുകൂലമായ സാഹചര്യമാണ് കേരളത്തിലുളളത്. ഇടത്-വലതു മുന്നണികള്‍ ജനങ്ങളില്‍ നിന്ന് പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. സ്വര്‍ണക്കടത്തും അഴിമതിക്കേസുകളും കാരണം ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരുമെന്നാണ് മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞത്.. കഴിഞ്ഞ തവണ മലപ്പുറത്ത് മത്സരിച്ചത് സാമ്പാര്‍ മുന്നണി ആയിട്ടാണ്. ഇത്തവണ യുഡിഎഫ് ഐക്യമുന്നണിയാണ് തെരഞ്ഞെടുപ്പിനെ നേരിടുക. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യാതൊരു വിധ സഖ്യവുമില്ലെന്നും പികെ കുഞ്ഞാലികുട്ടി പറഞ്ഞു.
എല്‍ഡിഎഫിന് എതിരായി കേരളം വിധിയെഴുതാന്‍ പോവുകയാണ്. യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തൂത്തുവാരി പോകും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായു യാതൊരു രാഷ്ട്രീയ സഖ്യവുമില്ലെന്ന് പലപ്രാവശ്യം യുഡിഎഫ് വ്യക്തമാക്കിയതാണ്. എല്‍ഡിഎഫിന് ഇനിയും അതുപറഞ്ഞ് രക്ഷപ്പെടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിയ വിജയ പ്രതീക്ഷയാണ് ഇടതുമുന്നണിക്കുള്ളതെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പ്രതികരണം. വികസനം മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടും. ഇടത് പക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാകുമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയെ ജനം നിരാകരിക്കും. നിലവിലുള്ള സീറ്റുകള്‍ ബിജെപിക്ക് നിലനിര്‍ത്താന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യ വിപുലീകരണവുമാവും തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയമാവുകയെന്നും വിജയ രാഘവന് അഭിപ്രായപ്പെട്ടു. മാതൃകാപരമായ ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒരു സംസ്ഥാന സര്‍ക്കാരിനുള്ള ജനപിന്തുണ പ്രകടിപ്പിക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. വിവാദങ്ങള്‍ രാഷ്ട്രീയ ഉദ്ദേശത്തോടുകൂടി സൃഷ്ടിക്കപ്പെടുന്നവയാണ്. അത് ജനം നിരാകരിക്കും.
തെരഞ്ഞെടുപ്പിലെ പ്രധാന രാഷ്ട്രീയ വിഷയങ്ങളിലൊന്നാണ് കേരളത്തില്‍ യുഡിഎഫ് സ്വീകരിച്ചിരിക്കുന്ന നീക്കുപോക്കുകളെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു-മുസ്ലിം തീവ്ര വര്‍ഗീയതകളുമായി യുഡിഎഫുണ്ടാക്കിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സഖ്യമാണ് മുഖ്യ വിഷയം. ജമാഅത്തെ ഇസ്ലാമി, മുസ്ലിം ലീഗ് കോണ്‍ഗ്രസ് എന്നിവര്‍ ഇനി ബിജെപിയുമായും സഖ്യ ആലോചനകള്‍ നടത്തുകയാണ്. ഇതിനെ കേരളം നിരാകരിക്കുമെന്നും വിജയ രാഘവന് പറഞ്ഞു.