Top

‘മാണിയുടെ വീട്ടില്‍ നോട്ട് എണ്ണുന്ന മെഷീന്‍ ഉണ്ടെന്ന് പറഞ്ഞ ആളാണ് പിണറായി’; ആ അഴിമതിയെ സിപിഐഎം ഏറ്റെടുത്തെന്ന് കെ സുരേന്ദ്രന്‍

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ മുന്നണിയില്‍ ചേര്‍ത്തത് സിപിഐഎമ്മിന്റെ ആശയ പാപ്പരത്തത്തിന്റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബാര്‍ കോഴ കേസ് ആട്ടിമറിച്ചതിന്റെ പ്രത്യുപകാരമാണത്. മുന്നണി മാറ്റത്തോടെ കേരള കോണ്‍ഗ്രസിന്റെ അഴിമതിയെ സിപിഐഎം ഏറ്റെടുത്തെന്നും എല്ലാ അഴിമതിക്കാരും ഇപ്പോള്‍ ഒരു കുടക്കീഴില്‍ ആയെന്നും സുരേന്ദ്രന്‍ പറഞ്ഞു. എല്ലാ അഴിമതി കേസുകളും തേച്ചു മായിച്ചു കളയുന്നത് രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ്. പാലാരിവട്ടം അഴിമതിയും ഇനി ആട്ടിമറിക്കുമെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മാണിയുടെ വീട്ടില്‍ നോട്ട് എണ്ണുന്ന മെഷീന്‍ ഉണ്ടെന്ന് […]

14 Oct 2020 4:03 AM GMT

‘മാണിയുടെ വീട്ടില്‍ നോട്ട് എണ്ണുന്ന മെഷീന്‍ ഉണ്ടെന്ന് പറഞ്ഞ ആളാണ് പിണറായി’; ആ അഴിമതിയെ സിപിഐഎം ഏറ്റെടുത്തെന്ന് കെ സുരേന്ദ്രന്‍
X

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ മുന്നണിയില്‍ ചേര്‍ത്തത് സിപിഐഎമ്മിന്റെ ആശയ പാപ്പരത്തത്തിന്റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബാര്‍ കോഴ കേസ് ആട്ടിമറിച്ചതിന്റെ പ്രത്യുപകാരമാണത്. മുന്നണി മാറ്റത്തോടെ കേരള കോണ്‍ഗ്രസിന്റെ അഴിമതിയെ സിപിഐഎം ഏറ്റെടുത്തെന്നും എല്ലാ അഴിമതിക്കാരും ഇപ്പോള്‍ ഒരു കുടക്കീഴില്‍ ആയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എല്ലാ അഴിമതി കേസുകളും തേച്ചു മായിച്ചു കളയുന്നത് രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ്. പാലാരിവട്ടം അഴിമതിയും ഇനി ആട്ടിമറിക്കുമെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മാണിയുടെ വീട്ടില്‍ നോട്ട് എണ്ണുന്ന മെഷീന്‍ ഉണ്ടെന്ന് പറഞ്ഞ ആളാണ് പിണറായിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജോസ് എല്‍ഡിഎഫിലേക്ക് പ്രവേശിച്ചതോടെ കടുത്ത വിമര്‍ശനമാണ് യുഡിഎഫ് നേതാക്കളും ഉന്നയിക്കുന്നത്. മാണി സാര്‍ മകന് പേരിട്ടത് ജോസ് എന്നാണ്. പവര്‍ത്തി കൊണ്ട് മകന്‍ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

യൂദാസ് കെ മാണി ഒറ്റ് കൊടുത്തത് യുഡിഎഫിനെയും ജനങ്ങളെയും മാത്രമല്ല മാണി സാറിന്റെ പതിറ്റാണ്ടുകളുടെ പൊതുപ്രവര്‍ത്തനത്തെയാണ്. കോട്ടയം എംപി സ്ഥാനവും എംഎല്‍എ സ്ഥാനങ്ങളും രാജി വെക്കട്ടെ. 100 ശതമാനം അര്‍ഹതയുള്ള ലോകസഭാ സീറ്റ് ഒരു വാക്ക് പോലും പറയാതെ, രാഷ്ട്രീയ കാര്യങ്ങളാല്‍ മുന്നണി വിട്ട പാര്‍ട്ടിയുടെ നേതാവിന് പരനാറി എന്ന് പേരിട്ട പിണറായി വിജയന്‍, ലോകസഭാ മെമ്പര്‍ ആയിരിക്കുമ്പോള്‍ കാലാവധി പൂര്‍ത്തിയാക്കാതെ രാജി വെച്ച് രാജ്യസഭാ സീറ്റ് കൊടുത്ത മുന്നണിയെ വഞ്ചിച്ച് കാല് മാറിയയാളെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയാന്‍ കേരളത്തിന് താല്പര്യമുണ്ട്’, ഷാഫി പറമ്പില്‍ പറഞ്ഞു.

സ്വന്തം വകയായി 500 ക സംഭാവന ചെയ്ത ആഷിക്ക് അബുവും ഡിവൈഎഫ്ഐയുമൊക്കെ അടുത്ത എല്‍ഡിഎഫ് യോഗത്തിന് മുന്‍പെ അത് ജോസില്‍ നിന്ന് തിരിച്ച് വാങ്ങാന്‍ മറക്കണ്ട. ബാര്‍ കോഴ എന്നും പറഞ്ഞ് സമരം നടത്തിയ ഡിവൈഎഫ്ഐക്കാര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

കെഎം മാണിയുടെ ആത്മാവ് ജോസ് കെ മാണിക്ക് മാപ്പ് കൊടുക്കില്ലെന്നും മാണി സാറിന്റെ ആത്മാവ് യുഡിഎഫിനൊപ്പമാണൈന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പ്രതികരിച്ചു. രാഷ്ട്രീയ സദാചാരം ഇല്ലാത്ത തീരുമാനമാണ് ജോസ് പക്ഷമെടുത്തത്.മാണിസാറിനെ ദ്രോഹിച്ച മുണയിലേക്കാണ് പോകുന്നത്. തീരുമാനം ആത്മഹത്യാപരമെന്ന് തിരിച്ചറിയും. ഇടതുമായി രഹസ്യബന്ധം ഉറപ്പിച്ച ശേഷമായിരുന്നു യുഡിഎഫില്‍ നിന്ന് പുറത്താക്കിയെന്ന നാടകം കളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്നും എംഎം ഹസ്സന്‍ പറഞ്ഞു. മാണി സാര്‍ യുഡിഎഫിന് അനിവാര്യനായിരുന്നു. അതിനാലാണ് രാജ്യസഭാ സീറ്റ് നല്‍കി കൊണ്ടു വന്നതെന്നും അ്ദ്ദേഹം വിശദീകരിച്ചു.

Next Story