Top

‘തര്‍ക്കവും വിഭാഗീയതയും ചര്‍ച്ച ചെയ്യില്ല’; പ്രശ്‌നം പരിഹരിക്കാതെ യോഗത്തിനില്ലെന്ന് ശോഭ സുരേന്ദ്രന്‍ അറിയിച്ചതിന് പിന്നാലെ കെ സുരേന്ദ്രന്‍

കൊച്ചി: സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറികള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ, ശോഭ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ഉന്നയിക്കുന്ന വിഭാഗീയത ആരോപണങ്ങള്‍ ഇന്നത്തെ നേതൃയോഗത്തില്‍ ചര്‍ച്ചയാവില്ലെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാധ്യമങ്ങളുടെ അജണ്ടയിലല്ല പാര്‍ട്ടി യോഗം. എല്ലാ നേതാക്കളെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. എല്ലാവരെയും വിളിച്ചിട്ടുണ്ട്. ആരെല്ലാം പങ്കെടുക്കുമെന്ന് യോഗത്തിന് ശേഷം അറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഭിന്നതയുണ്ട് എന്നത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗം ബഹിഷ്‌കരിക്കുമെന്ന് ശോഭ സുരേന്ദ്രന്‍ അറിയിച്ചതിന് പിന്നാലെയാണ് വിഷയം യോഗം ചര്‍ച്ച ചെയ്യില്ലെന്ന് […]

20 Nov 2020 12:06 AM GMT

‘തര്‍ക്കവും വിഭാഗീയതയും ചര്‍ച്ച ചെയ്യില്ല’; പ്രശ്‌നം പരിഹരിക്കാതെ യോഗത്തിനില്ലെന്ന് ശോഭ സുരേന്ദ്രന്‍ അറിയിച്ചതിന് പിന്നാലെ കെ സുരേന്ദ്രന്‍
X

കൊച്ചി: സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറികള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ, ശോഭ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ഉന്നയിക്കുന്ന വിഭാഗീയത ആരോപണങ്ങള്‍ ഇന്നത്തെ നേതൃയോഗത്തില്‍ ചര്‍ച്ചയാവില്ലെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാധ്യമങ്ങളുടെ അജണ്ടയിലല്ല പാര്‍ട്ടി യോഗം. എല്ലാ നേതാക്കളെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

എല്ലാവരെയും വിളിച്ചിട്ടുണ്ട്. ആരെല്ലാം പങ്കെടുക്കുമെന്ന് യോഗത്തിന് ശേഷം അറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഭിന്നതയുണ്ട് എന്നത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യോഗം ബഹിഷ്‌കരിക്കുമെന്ന് ശോഭ സുരേന്ദ്രന്‍ അറിയിച്ചതിന് പിന്നാലെയാണ് വിഷയം യോഗം ചര്‍ച്ച ചെയ്യില്ലെന്ന് സുരേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്. പ്രശ്‌നത്തിന് പരിഹാരം കാണാതെ നേതൃയോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ശോഭ വ്യക്തമാക്കിയിട്ടുള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിനായാണ് ബിജെപി നേതൃയോഗം വിളിച്ചുചേര്‍ത്തത്. പ്രശ്നം പരിഹരിക്കാതെ യോഗത്തിനില്ലെന്ന് ശോഭ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിയില്‍ തന്നെ തരംതാഴ്ത്തുകയാണെന്നും കതെ സുരേന്ദ്രന്‍ പക്ഷമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്നും ശോഭ നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യം ഇന്ന് ചര്‍ച്ച ചെയ്തേക്കുമെന്നായിരുന്നു സൂചനകള്‍. താന്‍ ചുമതലയേറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യയോഗമാണെന്നും വിഭാഗീയതയും തര്‍ക്കങ്ങളുമെല്ലാം ചര്‍ച്ചചെയ്യും എന്നുമായിരുന്നു കേരളത്തിന്റെ ചുമതലയുള്ള സിപി രാധാകൃഷ്ണന്‍ അറിയിച്ചിരുന്നത്. ശോഭയോട് യോഗത്തില്‍ വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കെ സുരേന്ദ്രന്റെയും വി മുരളീധരന്റെയും നിലപാടുകളാണ് പാര്‍ട്ടിയില്‍നിന്നും ശോഭ സുരേന്ദ്രനെ അകറ്റുന്നതെന്നാണ് വിവരം. ശോഭയ്ക്ക് അര്‍ഹമായ സ്ഥാനം നല്‍കാന്‍ ഇരു വിഭാഗങ്ങളും തയ്യാറാവുന്നില്ലെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് വിഭാഗീയത ശക്തമായത്.

പാര്‍ട്ടിയില്‍ ശോഭ ഒറ്റപ്പെടുകയാണെന്നും മുതിര്‍ന്ന നേതാക്കളെ കെ സുരേന്ദ്രനും സംഘവും ഒതുക്കുകയാണെന്നുമുള്ള ആരോപണങ്ങളുമായി പിഎം വേലായുധന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ ആര്‍എസ്എസ് ഇടപെടുകയും സുരേന്ദ്രനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

Next Story