Top

'ഇനിയെങ്കിലും പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സുരേന്ദ്രന്‍ അംഗീകരിക്കുമോ'; ബിജെപി അധ്യക്ഷന് വിനയായി പഴയ ഫേസ്ബുക്ക് കുറിപ്പ്

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വിനയായി പഴയ ഫേസ്ബുക്ക് കുറിപ്പ്. ദേശീയ പാതാ വികസനവും ഗെയില്‍ വാതക പെപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തികരണവും സര്‍ക്കാരിന് വെല്ലുവിളിയായിരിക്കുമെന്നും അത് അത്ര എളുപ്പമായിരിക്കില്ലെന്നും പറഞ്ഞുകൊണ്ടുള്ള കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പാണ് വീണ്ടും ചര്‍ച്ചയാവുന്നത്. പദ്ധതി നടപ്പിലാക്കിയാല്‍ പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരുമെന്നു കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. നിലവില്‍ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കിയതോടെയാണ് ഫേസ് ബുക്ക് കുറിപ്പ് വീണ്ടും ചര്‍ച്ചയാവുന്നത്. കൊച്ചി- മംഗളൂരു […]

17 Nov 2020 6:12 AM GMT

ഇനിയെങ്കിലും പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സുരേന്ദ്രന്‍ അംഗീകരിക്കുമോ; ബിജെപി അധ്യക്ഷന് വിനയായി പഴയ ഫേസ്ബുക്ക് കുറിപ്പ്
X

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വിനയായി പഴയ ഫേസ്ബുക്ക് കുറിപ്പ്. ദേശീയ പാതാ വികസനവും ഗെയില്‍ വാതക പെപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തികരണവും സര്‍ക്കാരിന് വെല്ലുവിളിയായിരിക്കുമെന്നും അത് അത്ര എളുപ്പമായിരിക്കില്ലെന്നും പറഞ്ഞുകൊണ്ടുള്ള കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പാണ് വീണ്ടും ചര്‍ച്ചയാവുന്നത്. പദ്ധതി നടപ്പിലാക്കിയാല്‍ പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരുമെന്നു കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. നിലവില്‍ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കിയതോടെയാണ് ഫേസ് ബുക്ക് കുറിപ്പ് വീണ്ടും ചര്‍ച്ചയാവുന്നത്.

കൊച്ചി- മംഗളൂരു ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടല്‍ പൂര്‍ത്തിയായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി പൂര്‍ത്തിയായതോടെ മംഗ്‌ളൂരുവിലെ വ്യവസായ ശാലകളില്‍ ഒരാഴ്ച്ചക്കുള്ളില്‍ വാതകമെത്തുമെന്നും പിണറായി വിജയന്‍ അറിയിച്ചിരുന്നു.

ദേശീയ പാതാ വികസനത്തിലും സ്ഥിതി സമാനമാണ്. കഴിഞ്ഞ മാസം പതിമൂന്നിനായിരുന്നു ദേശീയ പാതാ വികസത്തിന്റെ തറക്കല്ലിടല്‍. ആറുവരി ദേശീയ പാതക്ക് കേന്ദ്ര മാനദണ്ഡ പ്രകാരം 60 മീറ്റര്‍ വീതിയില്‍ സ്ഥലമെടുത്താണ് ദേശീയ പാതാ വികസനം നടപ്പിലാക്കുന്നത്.. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും പൊങ്ങിയത്. 2016 ല്‍ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന സമയത്തുള്ളതാണ് കുറിപ്പ്.

'മുഖ്യമന്ത്രി പിണറായി വിജയന് മുന്നിലുള്ള രണ്ട് പ്രധാനപ്പെട്ട വെല്ലുവിളികള്‍ ദേശീയ പാതാ വികസനവും ഗെയില്‍ വാതക പൈപ്പ് ലൈന്‍ പൂര്‍ത്തീകരണവും ആയിരിക്കും. ഇത് രണ്ടും ഫലപ്രദമായി വിജയിക്കാന്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന് അതൊരു നേട്ടമായിരിക്കും അത് അത്ര എളുപ്പമാവില്ലായെന്നാണ് എന്റെ പക്ഷം.' എന്ന് തുടങ്ങുന്നതായിരുന്നു കുറിപ്പ്.

Next Story