Top

‘പ്രാതല്‍ കഴിക്കാന്‍ വന്നു, കഴിച്ചു, പോവുന്നു’; മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടികാഴ്ച്ച നടത്തി കെ സുരേന്ദ്രന്‍

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടികാഴ്ച്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെസിബിസി ആസ്ഥാനത്തെത്തിയാണ് കൂടികാഴ്ച്ച. എന്നാല്‍ ഇതില്‍ രാഷ്ട്രീയമില്ലെന്നും തികച്ചും സ്വകാര്യമായിരുന്നുവെന്നുമാണ് സുരേന്ദ്രന്റെ പ്രതികരണം. ‘രാവിലെ പ്രാതല്‍ കഴിക്കാന്‍ വന്നു. കഴിച്ചു, പോവുന്നു. തെരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും പിതാവുമായി ചര്‍ച്ച ചെയ്തിട്ടില്ല. സ്വകാര്യ സന്ദര്‍ശനമാണിത്. അതില്‍ കവിഞ്ഞ രാഷ്ട്രീയമൊന്നുമില്ല.’ കേ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയുടെ വിജയയാത്ര പുരോഗമിക്കവെ എറണാകുളത്ത് ഇന്നത്തെ ആദ്യപരിപാടി എന്ന നിലയിലാണ് കെസിബിസി ആസ്ഥാനത്തെത്തി […]

28 Feb 2021 11:31 PM GMT

‘പ്രാതല്‍ കഴിക്കാന്‍ വന്നു, കഴിച്ചു, പോവുന്നു’; മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടികാഴ്ച്ച നടത്തി കെ സുരേന്ദ്രന്‍
X

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടികാഴ്ച്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെസിബിസി ആസ്ഥാനത്തെത്തിയാണ് കൂടികാഴ്ച്ച. എന്നാല്‍ ഇതില്‍ രാഷ്ട്രീയമില്ലെന്നും തികച്ചും സ്വകാര്യമായിരുന്നുവെന്നുമാണ് സുരേന്ദ്രന്റെ പ്രതികരണം.

‘രാവിലെ പ്രാതല്‍ കഴിക്കാന്‍ വന്നു. കഴിച്ചു, പോവുന്നു. തെരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും പിതാവുമായി ചര്‍ച്ച ചെയ്തിട്ടില്ല. സ്വകാര്യ സന്ദര്‍ശനമാണിത്. അതില്‍ കവിഞ്ഞ രാഷ്ട്രീയമൊന്നുമില്ല.’ കേ സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപിയുടെ വിജയയാത്ര പുരോഗമിക്കവെ എറണാകുളത്ത് ഇന്നത്തെ ആദ്യപരിപാടി എന്ന നിലയിലാണ് കെസിബിസി ആസ്ഥാനത്തെത്തി ആലഞ്ചേരിയുമായി കൂടികാഴ്ച്ച നടത്തിയത്.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി ക്രൈസ്തവ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ക്രിസ്ത്യന്‍ വോട്ടുകള്‍ ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷയെന്നും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്നും തെരഞ്ഞെടുപ്പ് ചുമതലയുള്ള അശ്വന്ത് നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Next Story