Top

ഇത്തവണ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍; തീരുമാനം കഴിഞ്ഞ തവണ പാളിയ മേഖലകള്‍ പിടിക്കാന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിച്ചേക്കില്ല. മത്സരത്തിനിറങ്ങാതെ പ്രചാരണത്തില്‍ ശ്രദ്ധിക്കാനാണ് സുരേന്ദ്രന്റെ തീരുമാനം. ഇക്കാര്യം സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. ഇതില്‍ ഉടന്‍ തീരുമാനമറിയിക്കാമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്. വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി, പികെ കൃഷ്ണദാസ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കാനിറങ്ങുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനാധ്യക്ഷന്‍ കൂടി മത്സരത്തിലേക്കിറങ്ങിയാല്‍ പ്രചാരണത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയില്ലെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് ഇക്കുറി ബിജെപിയുടെ […]

20 Jan 2021 7:58 PM GMT

ഇത്തവണ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍; തീരുമാനം കഴിഞ്ഞ തവണ പാളിയ മേഖലകള്‍ പിടിക്കാന്‍
X

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിച്ചേക്കില്ല. മത്സരത്തിനിറങ്ങാതെ പ്രചാരണത്തില്‍ ശ്രദ്ധിക്കാനാണ് സുരേന്ദ്രന്റെ തീരുമാനം. ഇക്കാര്യം സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം.

ഇതില്‍ ഉടന്‍ തീരുമാനമറിയിക്കാമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്. വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി, പികെ കൃഷ്ണദാസ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കാനിറങ്ങുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനാധ്യക്ഷന്‍ കൂടി മത്സരത്തിലേക്കിറങ്ങിയാല്‍ പ്രചാരണത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയില്ലെന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് ഇക്കുറി ബിജെപിയുടെ ലക്ഷ്യം. അതിന്റെ ഭാഗമായി സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ തിരുവനന്തപുരത്തേക്ക് പരിഗണിക്കുന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ .സുരേന്ദ്രനെ വര്‍ക്കല സീറ്റില്‍ മത്സരിപ്പിക്കാനായിരുന്നു ആലോചന. നേരത്തെ മത്സരിച്ച കോന്നിയിലും മഞ്ചേശ്വരത്തും സുരേന്ദ്രന്റെ പേര് ഉയര്‍ന്നിരുന്നു.

സുരേന്ദ്രനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു പാര്‍ട്ടിയുടെ ആലോചന. തെരഞ്ഞെടുപ്പില്‍ സംസ്ഥാനാധ്യക്ഷനും മത്സരിക്കുന്നതാണ് ബിജെപിയുടെ കീഴ്‌വഴക്കം. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച അന്തിമ ചര്‍ച്ചകളിലേക്ക് കടക്കാനിരിക്കെയാണ് മത്സരത്തിനിറങ്ങാനില്ലെന്ന കാര്യം സുരേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ പ്രമുഖ നേതാക്കള്‍ മത്സരിക്കാനിറങ്ങുകയും പ്രചാരണം നയിക്കാന്‍ ആളില്ലാതാവുകയും വരന്ന സാഹചര്യം ബിജെപിക്കുണ്ടായിരുന്നു. ഇത്തവണ അത് ആവര്‍ത്തിക്കാതിരിക്കാനാണ് സുരേന്ദ്രന്‍ മത്സര രംഗത്തുനിന്നും മാറി നില്‍ക്കുന്നതെന്നാണ് സൂചന.

അതേസമയം, ശക്തമായ ത്രികോണ മത്സര സാധ്യതയുണ്ടെന്നു പാര്‍ട്ടി കരുതുന്ന 30 മണ്ഡലങ്ങളില്‍ ദേശീയ നേതൃത്വം നിര്‍ദേശിച്ച ഏജന്‍സിയുടെ രണ്ടാംഘട്ടം സര്‍വേയും പൂര്‍ത്തിയായി. സ്ഥാനാര്‍ത്ഥിയ സംബന്ധിച്ച നിര്‍ദേശവുമായി സര്‍വേ റിപ്പോര്‍ട്ട് ഈയാഴ്ച ദേശീയ നേതൃത്വത്തിനു കൈമാറും. ഫെബ്രുവരി ആദ്യ ആഴ്ച സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഘടകകക്ഷികളുടെ സീറ്റുകളിലും ധാരണയാകുമെന്നാണ് വിവരം.

തലസ്ഥാനത്തെ മണ്ഡലങ്ങളില്‍ ആറോളം നേതാക്കള്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. കുമ്മനം രാജശേഖരന്‍ നേമത്തും പികെ കൃഷ്ണദാസ് കാട്ടാക്കടയിലും വി മുരളീധരന്‍ കഴക്കൂട്ടത്തും വിവി രാജേഷ് വട്ടിയൂര്‍ക്കാവിലും സംസ്ഥാന സമിതി അംഗം സുധീര്‍ ആറ്റിങ്ങലിലും പ്രചരണം ആരംഭിച്ചു കഴിഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ താന്‍ മത്സരിക്കാനിറങ്ങിയാലുള്ള സാധ്യതകള്‍ അറിയുന്നതിന് വേണ്ടി സുരേഷ് ഗോപി ഒരു ഏജന്‍സിയെ നിയോഗിച്ചിട്ടുണ്ട്. നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളാണ് ഏജന്‍സി നിര്‍ദേശിച്ചത്. എന്നാല്‍ ഈ മണ്ഡലങ്ങള്‍ക്ക് പകരം തിരുവനന്തപുരം മണ്ഡലമാണ് സുരേഷ് ഗോപിയോട് ബിജെപി നേതൃത്വം നിര്‍ദേശിച്ചത്. എന്നാല്‍ ഈ മണ്ഡലത്തില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് താല്‍പര്യമില്ല.

ഇതോടെ സുരേഷ് ഗോപി തൃശ്ശൂര്‍ ജില്ലയില്‍ മത്സരിക്കാനാണ് സാധ്യത എന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. നടന്‍ തൃശ്ശൂര്‍ ജില്ലയിലാണ് മത്സരിക്കുന്നതെങ്കില്‍ തൃശ്ശൂര്‍ നിയോജക മണ്ഡലത്തിലാവും മത്സരിക്കുക.

Next Story