Top

ആദ്യം ലഭിച്ച വോട്ട് ഉപതെരഞ്ഞെടുപ്പില്‍ ഇടിഞ്ഞു, തദ്ദേശത്തില്‍ കുത്തനെ ഇടിഞ്ഞു; കോന്നിയില്‍ കെ സുരേന്ദ്രനെ ഭയപ്പെടുത്തി വോട്ടുകണക്ക്

പത്തനംതിട്ട: ഇത്തവണ രണ്ട് മണ്ഡലങ്ങളില്‍ ജനവിധി തേടുക എന്ന പരീക്ഷണത്തിനാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഒരുങ്ങിയിരിക്കുന്നത്. മഞ്ചേശ്വരത്തും കോന്നിയിലും. മഞ്ചേശ്വരം ബിജെപിക്ക് എപ്പോഴും വലിയ പ്രതീക്ഷ നല്‍കുന്ന മണ്ഡലമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലം നല്‍കിയ വോട്ടുകളാണ് സുരേന്ദ്രനെ ഇവിടെയും മത്സരിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ കോന്നി മണ്ഡലത്തില്‍ കുറയുന്ന വോട്ട് കണക്കാണ് ബിജെപിയെ ഇപ്പോള്‍ ഭയപ്പെടുത്തുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ 46506 വോട്ടാണ് നേടിയത്. 2019ല്‍ അടൂര്‍ പ്രകാശ് രാജിവെച്ചതിനെ തുടര്‍ന്ന് […]

25 March 2021 4:15 AM GMT

ആദ്യം ലഭിച്ച വോട്ട് ഉപതെരഞ്ഞെടുപ്പില്‍ ഇടിഞ്ഞു, തദ്ദേശത്തില്‍ കുത്തനെ ഇടിഞ്ഞു; കോന്നിയില്‍ കെ സുരേന്ദ്രനെ ഭയപ്പെടുത്തി വോട്ടുകണക്ക്
X

പത്തനംതിട്ട: ഇത്തവണ രണ്ട് മണ്ഡലങ്ങളില്‍ ജനവിധി തേടുക എന്ന പരീക്ഷണത്തിനാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഒരുങ്ങിയിരിക്കുന്നത്. മഞ്ചേശ്വരത്തും കോന്നിയിലും.

മഞ്ചേശ്വരം ബിജെപിക്ക് എപ്പോഴും വലിയ പ്രതീക്ഷ നല്‍കുന്ന മണ്ഡലമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലം നല്‍കിയ വോട്ടുകളാണ് സുരേന്ദ്രനെ ഇവിടെയും മത്സരിക്കാന്‍ പ്രേരിപ്പിക്കുന്നത്.

എന്നാല്‍ കോന്നി മണ്ഡലത്തില്‍ കുറയുന്ന വോട്ട് കണക്കാണ് ബിജെപിയെ ഇപ്പോള്‍ ഭയപ്പെടുത്തുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ 46506 വോട്ടാണ് നേടിയത്.

2019ല്‍ അടൂര്‍ പ്രകാശ് രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ തന്നെ മത്സരിക്കാനെത്തിയെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ട് നേടാനായില്ല. 39786 വോട്ടിലേക്കാണ് താഴ്ന്നത്. 6500ഓളം വോട്ടുകളുടെ കുറവ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ബിജെപി നേടിയ വോട്ട് അവിടെ നിന്നും കുറഞ്ഞു. 10000 വോട്ടുകളുടെ കുറവാണ് ഉപതെരഞ്ഞടുപ്പില്‍ കുറഞ്ഞത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ നേടിയ വോട്ടുകളേക്കാള്‍ 17269 വോട്ടുകളുടെ കുറവ്.

ഇടിയുന്ന വോട്ട് കണക്കാണ് കെ സുരേന്ദ്രനും ബിജെപിയും കാര്യമായി പരിഗണിക്കുന്നത്. വോട്ട് മറ്റ് മുന്നണികളിലേക്ക് പോവാതെ പിടിച്ചു നിര്‍ത്താനാണ് ബിജെപി ശ്രമം.

Next Story