തെരഞ്ഞെടുപ്പ് കാലത്ത് കെ സുരേന്ദ്രന് പറന്നത് പത്ത് തവണ
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് ഹെലികോപ്ടറില്‍ പറന്നത് പത്തോളം തവണ. മഞ്ച്വേശ്വരത്തും കോന്നിയിലും മത്സരിച്ച കെ സുരേന്ദ്രന് ഇരു മണ്ഡലങ്ങളിലെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഹെലികോപ്ടറിലായിരുന്നു എത്തിയത്. കെ സുരേന്ദ്രനും സംഘത്തിനും കോന്നിയില്‍ ക്യാമ്പ് ചെയ്യാന്‍ മൂന്ന് അപാര്‍ട്ട്മെന്റുകളും ലോഡ്ജുകളും എടുത്തിരുന്നു. ഈ അപ്പാര്‍ട്ട്മെന്റിലാണ് സാമ്പത്തിക കാര്യങ്ങളിലടക്കമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പദ്ധതികള്‍ നടന്നത്. കോന്നി ആനക്കൂട് റോഡില്‍ ജോയിന്റ് ആര്‍ടി ഓഫീസ് പ്രവര്‍ത്തിക്കുന്ന ബിആന്റബി അപ്പാര്‍ട്മെന്റാണ് സുരേന്ദ്രന് വേണ്ടി എടുത്തത്. ഇവിടെ മൂന്ന് അപ്പാര്‍ട്മെന്റാണ് എടുത്തത്. […]
6 Jun 2021 10:57 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് ഹെലികോപ്ടറില്‍ പറന്നത് പത്തോളം തവണ. മഞ്ച്വേശ്വരത്തും കോന്നിയിലും മത്സരിച്ച കെ സുരേന്ദ്രന് ഇരു മണ്ഡലങ്ങളിലെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഹെലികോപ്ടറിലായിരുന്നു എത്തിയത്. കെ സുരേന്ദ്രനും സംഘത്തിനും കോന്നിയില്‍ ക്യാമ്പ് ചെയ്യാന്‍ മൂന്ന് അപാര്‍ട്ട്മെന്റുകളും ലോഡ്ജുകളും എടുത്തിരുന്നു. ഈ അപ്പാര്‍ട്ട്മെന്റിലാണ് സാമ്പത്തിക കാര്യങ്ങളിലടക്കമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പദ്ധതികള്‍ നടന്നത്.
കോന്നി ആനക്കൂട് റോഡില്‍ ജോയിന്റ് ആര്‍ടി ഓഫീസ് പ്രവര്‍ത്തിക്കുന്ന ബിആന്റബി അപ്പാര്‍ട്മെന്റാണ് സുരേന്ദ്രന് വേണ്ടി എടുത്തത്. ഇവിടെ മൂന്ന് അപ്പാര്‍ട്മെന്റാണ് എടുത്തത്. ഒന്നില്‍ കെ സുരേന്ദ്രനും മകനുമായിരുന്നു താമസം. മറ്റൊന്നില്‍ ബിജെപി സംസ്ഥാന സെക്രട്ടറി രഘുനാഥും മറ്റൊരു അപ്പാര്‍ട്ട്മെന്റില്‍ സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറുമായിരുന്നു താമസം. പ്രചാരണത്തിന് കെ സുരേന്ദ്രന് മഞ്ചേശ്വരത്ത് പോവാറുണ്ടായാരുന്നെങ്കിലും മകന് ഹരികൃഷ്ണന് കോന്നിയില്‍ തന്നെയായിരുന്നു.
ഇതിനിടെ കൊടകരകുഴല്‍പ്പണക്കേസില്‍ ധര്മ്മരാജന് കവര്‍ച്ചയ്ക്ക് ശേഷം ആദ്യം വിളിച്ചത് ഏഴ് ബിജെപി നേതാക്കളെയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ ഏഴു കോളുകളില്‍ കെ സുരേന്ദ്രന്റെ മകന്റെ പേരിലുള്ള ഫോണ്‍ നമ്പറും ഉള്‍പ്പെടുന്നു. 30 സെക്കന്റ് മാത്രമാണ് ഫോണ്‍ കോളുകള്‍ നീണ്ടു നിന്നത്. കെ സുരേന്ദ്രന് മകന്റെ ഫോണിലേക്ക് വന്ന കോള്‍ 24 സെക്കന്റ് നീണ്ടു നിന്നു. മകന്റെ ഫോണ്‍ സുരേന്ദ്രനാണോ ഉപയോഗിച്ചതെന്ന എന്ന സംശയമുണ്ട്.
- TAGS:
- K Surendran
- KODAKARA