Top

‘ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ?’ സ്പീക്കറെ വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍

സംസ്ഥാന സര്‍ക്കാരിനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആരോപണങ്ങളില്‍ സ്പീക്കറുടെ മറുപടി തൃപ്തികരമല്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സ്പീക്കര്‍ക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. നിയമസഭാ സ്പീക്കറെന്ന നിലയില്‍ പാലിക്കേണ്ട ജാഗ്രതയോ മര്യാദയോ സ്പീക്കര്‍ കാണിച്ചിട്ടില്ല. സ്വര്‍ണ്ണക്കടത്തുകാരെ സഹായിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പറയുന്നത്. സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്തുമായുള്ള ബന്ധത്തിന് തെളിവുണ്ടെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സ്പീക്കാര്‍ തയ്യാറാകുമോ? കെ സുരേന്ദ്രന്‍ പി ശ്രീരാമകൃഷ്ണന്‍ ഊരാളുങ്കല്‍ ലേബര്‍ […]

11 Dec 2020 1:14 AM GMT

‘ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ?’ സ്പീക്കറെ വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍
X

സംസ്ഥാന സര്‍ക്കാരിനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആരോപണങ്ങളില്‍ സ്പീക്കറുടെ മറുപടി തൃപ്തികരമല്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സ്പീക്കര്‍ക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. നിയമസഭാ സ്പീക്കറെന്ന നിലയില്‍ പാലിക്കേണ്ട ജാഗ്രതയോ മര്യാദയോ സ്പീക്കര്‍ കാണിച്ചിട്ടില്ല. സ്വര്‍ണ്ണക്കടത്തുകാരെ സഹായിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പറയുന്നത്. സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്തുമായുള്ള ബന്ധത്തിന് തെളിവുണ്ടെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സ്പീക്കാര്‍ തയ്യാറാകുമോ?

കെ സുരേന്ദ്രന്‍

പി ശ്രീരാമകൃഷ്ണന്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കായി ഇടപെടല്‍ നടത്തി. ഊരാളുങ്കല്‍ സിപിഐഎം നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമാണ്. ഊരാളുങ്കലിനെ മറയാക്കിയാണ് മന്ത്രിമാരും നേതാക്കളും കള്ളപ്പണം വെളുപ്പിക്കുന്നത്. അധിക തുകയുടെ ടെണ്ടര്‍ നല്‍കി ബാക്കി തുക നേതാക്കള്‍ പങ്കിട്ടെടുക്കുന്നു. ടെണ്ടര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ യുഎല്‍സിസിഎസിന് കരാര്‍ നല്‍കി. ഇതിനായി സ്പീക്കര്‍ ഇടപ്പെട്ടു. വൈദഗ്ധ്യമില്ലാത്ത മേഖലകളിലും സിപിഐഎം ഭരിക്കുന്ന ഊരാളുങ്കലിന് കരാര്‍ നല്‍കുകയാണ്. പാലാരിവട്ടം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞ് നടത്തിയ അതേ അഴിമതി ശ്രീരാമകൃഷ്ണനും ചെയ്‌തെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ കാര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനേയും ചോദ്യം ചെയ്യണം. ആരോഗ്യവകുപ്പിന്റെ ഒത്താശ കൊണ്ടാണ് രവീന്ദ്രനെതിരായ അന്വേഷണം വൈകുന്നത്. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ശക്തമായ ജനവികാരമുണ്ടെന്നാണ് പോളിങ് ശതമാനത്തില്‍ നിന്ന് വ്യക്തമാകുന്നത്. നിലവിലെ സാഹചര്യം ബിജെപിക്ക് അനുകൂലമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Next Story