‘ഗണേഷ് ജി ആരാണെന്ന് അവര്‍ക്ക് മനസിലായില്ലേ?’;പണമിടപാടുകള്‍ ആര്‍എസ്എസ് അറിഞ്ഞെന്ന് വ്യക്തമാക്കി സുരേന്ദ്രന്റെ ശബ്ദ സന്ദേശം
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എന്‍ഡിഎക്ക് ഒപ്പം നില്ക്കാന് സി കെ ജാനുവിനും ജെആര്‍പിക്കും പണം നല്‍കിയത് ആര്‍എസ്എസ് അറിവോടെയെന്ന് റിപ്പോര്‍ട്ട്. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ജെ ആര്പിക്കായി പണം ഏര്‍പ്പാട് ചെയ്തത് ആര്‍എസ്എസ് ഓര്‍ഗനൈസിങ് സെക്രട്ടറി എം ഗണേഷെന്നാണ് വിവരം. ജെ ആര്‍പി നേതാവ് പ്രസീത അഴിക്കോടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രസീത തന്നെയാണ് സംഭാഷണം പുറത്ത് വിട്ടത്. ജെആര്‍പിക്കുള്ള 25 ലക്ഷമാണ് കൈമാറുന്നതെന്നും സുരേന്ദ്രന് ഫോണ്‍ സംഭാഷണത്തില്‍ […]
23 Jun 2021 3:09 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എന്‍ഡിഎക്ക് ഒപ്പം നില്ക്കാന് സി കെ ജാനുവിനും ജെആര്‍പിക്കും പണം നല്‍കിയത് ആര്‍എസ്എസ് അറിവോടെയെന്ന് റിപ്പോര്‍ട്ട്. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ജെ ആര്പിക്കായി പണം ഏര്‍പ്പാട് ചെയ്തത് ആര്‍എസ്എസ് ഓര്‍ഗനൈസിങ് സെക്രട്ടറി എം ഗണേഷെന്നാണ് വിവരം. ജെ ആര്‍പി നേതാവ് പ്രസീത അഴിക്കോടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രസീത തന്നെയാണ് സംഭാഷണം പുറത്ത് വിട്ടത്. ജെആര്‍പിക്കുള്ള 25 ലക്ഷമാണ് കൈമാറുന്നതെന്നും സുരേന്ദ്രന് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
ബിജെപിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തിരഞ്ഞെടുപ്പ് വിവാദങ്ങളില്‍ നിന്നും സംസ്ഥാനത്തെ ആര്‍എസ്എസിന് ഒഴിഞ്ഞ് നില്‍ക്കാനാവില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. എം ഗണേഷുമായി ബന്ധപ്പെട്ടാണ് സുല്‍ത്താന്‍ ബത്തേരിയില്‍ ഇടപാടുകള്‍ നടന്നിരുന്നത് എന്ന് സംഭാഷണങ്ങളില്‍ കെ സുരേന്ദ്രന് വ്യക്തമാക്കുന്നുണ്ട്. പ്രസീത അഴിക്കോടും കെ സുരേന്ദ്രനും തമ്മിലുള്ള പുറത്തുവന്ന സംഭാഷണത്തിന്റെ പൂര്‍ണരൂപം.
കെ സുരേന്ദ്രന്: ഹലോ
പ്രസീത അഴീക്കോട്: സര്.. ഞാനിവിടെ ഓഫീസില്‍ തന്നെയാണുള്ളത്
കെ സുരേന്ദ്രന്: ഗണേഷ് വിളിച്ചിട്ട് തിരിച്ച് വിളിച്ചില്ല സികെ ജാനു
പ്രസീത: സി കെ ജാനു ഇന്ന് പര്യടനത്തിലായിരിക്കുമല്ലോ… അപ്പോ ചിലപ്പോ സ്റ്റേജില്‍ ആയിരിക്കാം.
കെ സുരേന്ദ്രന് : ഞാനത് ഇന്നലെ തന്നെ വിളിച്ച് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. എങ്ങനെയാണ് എവിടെയാണ് എത്തിക്കേണ്ടത്, എവിടെ വച്ചാണ് വാങ്ങിക്കേണ്ടത് എന്ന കാര്യങ്ങള്‍ ചോദിക്കാനാവും വിളിച്ചിട്ടുണ്ടാവുക. 25 തരാന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ആവശ്യത്തിന്.
അത് മനസിലായില്ലേ… അതായത് നിങ്ങളുടെ പാര്‍ട്ടിയുടെ ആവശ്യത്തിന് വേണ്ടി 25 തരാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. 25 തരും ബാക്കി കാര്യങ്ങള്‍ മണ്ഡലം പാര്‍ട്ടിക്കാരാണ് ചെയ്യുക.
നിങ്ങളുടെ പാര്‍ട്ടിക്കാരുടെ കാര്യങ്ങള്‍ക്കും നിങ്ങള്‍ക്കും വേണ്ടി ട്വന്റി ഫൈഫ് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഓക്കേ?
പ്രസീത: അത്…..
സുരേന്ദ്രന്: സികെ ജാനുവിനോട് ഇന്ന് തിരിച്ച് വിളിക്കാന്‍ പറ
പ്രസീത: അവര്‍ ഒന്നും സംസാരിച്ചതായി അറിയില്ല
കെ സുരേന്ദ്രന്: ഗണേഷ് വിളിച്ചപ്പോള്‍ തിരിച്ച് വിളിക്കാം എന്ന് പറഞ്ഞു. ഗണേഷ് ജി ആരാണെന്ന് അവര്‍ക്ക് മനസിലായില്ലേ? ഗണേഷ് ജി എന്നയാള്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയാണ് അദ്ദേഹമാണ്… അവരാണ് അവിടത്തെ.. ഞാന്‍ ഇവിടെ കാന്‍ഡിഡേറ്റ് അല്ലേ എനിക്ക് അങ്ങനത്തെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റില്ല. ഏത്.. അത് കൊണ്ട് സി കെ ജാനുവിനോട് ഗണേഷിനെ തിരിച്ച് വിളിക്കാന്‍ പറയണം.