സ്വര്‍ണ്ണക്കടത്ത്-കവര്‍ച്ചാ സംഘങ്ങളുമായി എം വി ജയരാജന് ബന്ധം, വിവരം അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ല; ഗുരുതര പിഴവെന്ന് കെ സുരേന്ദ്രന്
കോഴിക്കോട്: സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തെക്കുറിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് നേരത്തെ അറിവുണ്ടായിരുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്. മറ്റൊരു സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ട ആളുകള്‍ എം വി ജയരാജനെ സമീപിക്കുകയും സിപിഐഎം പ്രവര്‍ത്തകരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആ വിവരം പൊലീസില്‍ അറിയിക്കാന്‍ ജയരാജന് തയ്യാറായില്ലെന്നും കെ സുരേന്ദ്രന് ആരോപിച്ചു. കവര്‍ച്ചാ സംഘത്തെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചിട്ടും സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് അത് പൊലീസില്‍ നിന്ന് […]
27 Jun 2021 5:03 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തെക്കുറിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് നേരത്തെ അറിവുണ്ടായിരുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്. മറ്റൊരു സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ട ആളുകള്‍ എം വി ജയരാജനെ സമീപിക്കുകയും സിപിഐഎം പ്രവര്‍ത്തകരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആ വിവരം പൊലീസില്‍ അറിയിക്കാന്‍ ജയരാജന് തയ്യാറായില്ലെന്നും കെ സുരേന്ദ്രന് ആരോപിച്ചു.
കവര്‍ച്ചാ സംഘത്തെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചിട്ടും സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് അത് പൊലീസില്‍ നിന്ന് മറച്ചുവെച്ചത് ഗുരുതര വീഴ്ചയായിരുന്നു. എന്നിട്ട് അദ്ദേഹം തന്നെ ഇപ്പോള്‍ വാര്‍ത്താസമ്മേളനം നടത്തി ക്വട്ടേഷന്‍ സംഘങ്ങളില്‍ നിന്നൊഴിഞ്ഞ് നില്ക്കാന് പാര്ട്ടിക്കാര് തയ്യാറാകണമെന്നും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ധര്‍ണ്ണ നടത്തണം എന്നൊക്കെ പറയുന്നു. ഈ പശ്ചാത്തലത്തില്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സിപിഐഎം തയ്യാറാവണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
കെ സുരേന്ദ്രന്റെ വാക്കുകള്‍:
സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തെക്കുറിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് നേരത്തെ തന്നെ അറിവുള്ളതാണ്. ഈ പ്രതികളെല്ലാവരും സ്ഥിരമായി കണ്ണൂരിലെ സിപിഐഎം ആസ്ഥാനത്ത് സന്ദര്‍ശിക്കുന്നവരും സിപിഐഎമ്മിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരുമാണ്. മുന്‍പ് മറ്റൊരു സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ട ആളുകള്‍ എം വി ജയരാജനെ സമീപിക്കുകയും സിപിഐഎം പ്രവര്‍ത്തകരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആ വിവരം പൊലീസിനെ അറിയിക്കാന്‍ എം വി ജയരാജന് തയ്യാറായില്ല. സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തിന്റെ പക്കല്‍ നിന്ന് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുന്ന സംഘത്തെക്കുറിച്ച് വ്യക്തമായ വിവരം കിട്ടിയിട്ടും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള, നിയമസഭാ സമാജികനായിരുന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആ വിവരം പൊാലീസിനെ അറിയിച്ചില്ല എന്നുള്ളത് ഗൗരവതരമായ കാര്യമാണ്. ഈ വിഷയത്തില്‍ സിപിഐഎം നിലപാട് വ്യക്തമാക്കാന്‍ തയ്യാറാവണം.
സ്ത്രീപീഡനവുമായി ബന്ധപ്പെട്ട കേസിലും സ്വര്‍ണ്ണക്കള്ളക്കടത്ത് സംബന്ധിച്ച കേസിലും സിപിഐഎം എടുക്കുന്ന നിലപാട് തികഞ്ഞ ഇരട്ടത്താപ്പാണ്. വടകരയില്‍ ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ള സിപിഐഎം നേതാക്കളാണ് വീട്ടമ്മയെ ബലാത്സംഗം ചെയ്തത് പൊലീസ് ഇതറിഞ്ഞിട്ടും ആ കേസില്‍ ശക്തമായ നടപടിയുണ്ടായില്ല ഒടുവില്‍ സംഭവം വലിയ വിവാദമായതോടെയാണ് മുഖം രക്ഷിക്കാന്‍ ചെറിയ നടപടികളുണ്ടായതെന്നും കെ സുരേന്ദ്രന് ആരോപിച്ചു.