Top

‘എല്ലാം കേന്ദ്രം തന്നാല്‍ വിതരണം ചെയ്യാമെന്ന നിലപാടാണ്’; സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ തെറ്റിദ്ധാരണ പരത്തുന്നെന്നും കെ സുരേന്ദ്രന്‍

സ്വന്തമായി ഒന്നും ചെയ്യാതെ കേന്ദ്ര സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ പരത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സൗജന്യവാക്‌സിന്‍ എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന് ഇതുവരെ നടപടി ക്രമങ്ങളൊന്നും സ്വീകരിച്ചില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കോന്നിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. കെ സുരേന്ദ്രന്‍ പറഞ്ഞത്, വാക്‌സിന്റെ കാര്യത്തില്‍ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റും മധ്യപ്രദേശ് ഗവണ്‍മെന്റും രാജസ്ഥാന്‍ ഗവണ്‍മെന്റും ഒക്കെ സ്വീകരിക്കുന്ന മാതൃക സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. എല്ലാം കേന്ദ്രം തന്നാല്‍ ഇവിടെ വിതരണം ചെയ്യാമെന്ന നിലപാടാണ് സംസ്ഥാന […]

22 April 2021 12:27 AM GMT

‘എല്ലാം കേന്ദ്രം തന്നാല്‍ വിതരണം ചെയ്യാമെന്ന നിലപാടാണ്’; സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ തെറ്റിദ്ധാരണ പരത്തുന്നെന്നും കെ സുരേന്ദ്രന്‍
X

സ്വന്തമായി ഒന്നും ചെയ്യാതെ കേന്ദ്ര സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ പരത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സൗജന്യവാക്‌സിന്‍ എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന് ഇതുവരെ നടപടി ക്രമങ്ങളൊന്നും സ്വീകരിച്ചില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കോന്നിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

കെ സുരേന്ദ്രന്‍ പറഞ്ഞത്,

വാക്‌സിന്റെ കാര്യത്തില്‍ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റും മധ്യപ്രദേശ് ഗവണ്‍മെന്റും രാജസ്ഥാന്‍ ഗവണ്‍മെന്റും ഒക്കെ സ്വീകരിക്കുന്ന മാതൃക സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. എല്ലാം കേന്ദ്രം തന്നാല്‍ ഇവിടെ വിതരണം ചെയ്യാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.

സംസ്ഥാന ഗവണ്‍മെന്റ് എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്ന് പറയുന്നുണ്ടെങ്കിലും അതിന് എന്ത് നടപടിക്രമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. എവിടനന്നാണ് അവര്‍ വാക്‌സിന്‍ വാങ്ങുന്നത്. കേന്ദ്രം കൊടുക്കുന്ന വാക്‌സിനല്ലാതെ നേരിട്ട് വാക്‌സിന്‍ കൊടുക്കാനുള്ള സംവിധാനമുണ്ടോ. വെറുതെ കേന്ദ്രത്തിനെതിരെ പ്രസ്താവനയിറക്കുക, കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം തെറ്റാണെന്ന് ആരോപണം ഉന്നയിക്കുക, ഒന്നംു ചെയ്യാതിരിക്കുക എന്ന സമീപനമാണ് സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Next Story