‘അതിന് എനിക്കൊരു മടിയുമില്ല’; മാധ്യമങ്ങളോട് ക്ഷുഭിതനായി സുരേന്ദ്രന്
ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം വിവാദവിഷയങ്ങളില്‍ പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കൃഷ്ണദാസിനോട് ഒന്നും പറയല്ലേ എന്ന പ്രസീതയുടെ ഓഡിയോയെക്കുറിച്ച് പ്രതികരണം ചോദിച്ചപ്പോള്‍ ക്ഷുഭിതനായി കൊണ്ടായിരുന്നു സുരേന്ദ്രന്റെ പെരുമാറ്റം. ”വെറെ ജോലിയൊന്നുമില്ലേ നിങ്ങള്‍ക്ക്, പ്രസീത. ഇത് ചോദിക്കാനാണോ ഇത്രയും നേരത്തെ. നിങ്ങളെ ആര് പറഞ്ഞുവിട്ടതാണ് പ്രസീതയെക്കുറിച്ച് ചോദിക്കാന്‍. കൃഷ്ണദാസിനോട് പറയരുതെന്ന ഓഡിയോയില്‍ പ്രതികരിക്കാനില്ല. കുറെ ദിവസമായി നിങ്ങള്‍ തുടങ്ങിയിട്ട്. ഇതിലൊക്കെ എന്ത് മറുപടി പറയാനാണ്. ജനങ്ങളോടുള്ള മറുപടിയൊക്കെ ഞാന്‍ പറഞ്ഞുകൊള്ളാം. അത് ഞാന്‍ പറഞ്ഞിട്ടുമുണ്ട്. […]
13 Jun 2021 11:57 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം വിവാദവിഷയങ്ങളില്‍ പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കൃഷ്ണദാസിനോട് ഒന്നും പറയല്ലേ എന്ന പ്രസീതയുടെ ഓഡിയോയെക്കുറിച്ച് പ്രതികരണം ചോദിച്ചപ്പോള്‍ ക്ഷുഭിതനായി കൊണ്ടായിരുന്നു സുരേന്ദ്രന്റെ പെരുമാറ്റം.
”വെറെ ജോലിയൊന്നുമില്ലേ നിങ്ങള്‍ക്ക്, പ്രസീത. ഇത് ചോദിക്കാനാണോ ഇത്രയും നേരത്തെ. നിങ്ങളെ ആര് പറഞ്ഞുവിട്ടതാണ് പ്രസീതയെക്കുറിച്ച് ചോദിക്കാന്‍. കൃഷ്ണദാസിനോട് പറയരുതെന്ന ഓഡിയോയില്‍ പ്രതികരിക്കാനില്ല. കുറെ ദിവസമായി നിങ്ങള്‍ തുടങ്ങിയിട്ട്. ഇതിലൊക്കെ എന്ത് മറുപടി പറയാനാണ്. ജനങ്ങളോടുള്ള മറുപടിയൊക്കെ ഞാന്‍ പറഞ്ഞുകൊള്ളാം. അത് ഞാന്‍ പറഞ്ഞിട്ടുമുണ്ട്. അതിന് എനിക്കൊരു മടിയുമില്ല.മാധ്യമങ്ങള്‍ ഇങ്ങനെയാണോ ചെയ്യേണ്ടത്. വസ്തുതവിരുദ്ധമായ കള്ളപ്രചരണങ്ങളാണ് നടത്തുന്നത്.” കെ സുരേന്ദ്രന് പറഞ്ഞു.
നേതൃത്വത്തെ കാണാന്‍ ഡല്‍ഹിയിലെത്തിയ കെ സുരേന്ദ്രന് ഞായറാഴ്ച്ചയാണ് കേരളത്തിലേക്ക് മടങ്ങിയത്. കഴിഞ്ഞ അഞ്ച് ദിവസമായി ഡല്‍ഹിയില്‍ തുടരുകയായിരുന്നു സുരേന്ദ്രന്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാനാവാതെയാണ് സുരേന്ദ്രന് മടങ്ങുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരെയുമാണ് കാണാനായത്.
സിസ്റ്റര്‍ ലൂസീയെ പുറത്താക്കിയത് ശരിവെച്ച് വത്തിക്കാന്‍; അപ്പീല്‍ തള്ളി
കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നടന്നില്ല. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഘടകത്തില്‍ അഴിച്ചു പണി വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം. എന്നാലും സുരേന്ദ്രന്റെ വിഷയത്തില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ബിജെപിക്കെതിരെ നടക്കുന്ന അക്രമങ്ങളെ ശക്തമായി പ്രതിരോധിക്കാനാണ് ജെപി നദ്ദ സുരേന്ദ്രന് നിര്‍ദ്ദേശം നല്‍കിയത്.
‘ലക്ഷദ്വീപിലിന്ന് കരിദിനം’; പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധമറിയിച്ച് ഐഷ സുല്‍ത്താന
പിണറായി വിജയന് സര്‍ക്കാര്‍ ബിജെപിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന നീച പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനാണ് കേന്ദ്ര നിര്‍ദ്ദേശമെന്നായിരുന്നു നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേന്ദ്രന് പ്രതികരിച്ചത്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആര്‍എസ്എസിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. വിവാദങ്ങളുമായി ബന്ധപ്പെട്ട് സുരേന്ദ്രന് ബിജെപി കേന്ദ്രനേതൃത്വം താക്കീത് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
- TAGS:
- BJP
- K Surendran