Top

ജയിലില്‍ അടയ്ക്കാനാണ് തീരുമാനമെങ്കില്‍, പുഷ്പം പോലെ സ്വീകരിക്കുമെന്ന് സുരേന്ദ്രന്‍; ‘ജനങ്ങളോടൊപ്പം നേരിടാന്‍ തയ്യാര്‍’

കള്ള കേസെടുത്ത് ജയിലില്‍ അടയ്ക്കാനാണ് തീരുമാനമെങ്കില്‍ അതിനെ പുഷ്പം പോലെ സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആരുടേയും ഔദാര്യത്തിലോ കരുണയിലോ അല്ല ബിജെപി ഇത്രയും കാലം കേരളത്തില്‍ പ്രവര്‍ത്തിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കെ സുരേന്ദ്രന്‍ പറയുന്നു: ”അടിയന്തരാവസ്ഥക്കാലത്ത് ആയാലും ശബരിമല സമരക്കാലത്ത് ആയാലും ആയിരക്കണക്കിനു പ്രവര്‍ത്തകരേയും നേതാക്കളേയും കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയില്‍ അറകളില്‍ നിങ്ങള്‍ അടച്ചിട്ടും ഞങ്ങള്‍ ആരെങ്കിലും ഈ പണി മതിയാക്കി പോയിട്ടുണ്ടോ? ഇനി മഞ്ചേശ്വരം കേസിലായാലും കൊടകര കേസിലായാലും […]

16 Jun 2021 11:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജയിലില്‍ അടയ്ക്കാനാണ് തീരുമാനമെങ്കില്‍, പുഷ്പം പോലെ സ്വീകരിക്കുമെന്ന് സുരേന്ദ്രന്‍; ‘ജനങ്ങളോടൊപ്പം നേരിടാന്‍ തയ്യാര്‍’
X

കള്ള കേസെടുത്ത് ജയിലില്‍ അടയ്ക്കാനാണ് തീരുമാനമെങ്കില്‍ അതിനെ പുഷ്പം പോലെ സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആരുടേയും ഔദാര്യത്തിലോ കരുണയിലോ അല്ല ബിജെപി ഇത്രയും കാലം കേരളത്തില്‍ പ്രവര്‍ത്തിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കെ സുരേന്ദ്രന്‍ പറയുന്നു: ”അടിയന്തരാവസ്ഥക്കാലത്ത് ആയാലും ശബരിമല സമരക്കാലത്ത് ആയാലും ആയിരക്കണക്കിനു പ്രവര്‍ത്തകരേയും നേതാക്കളേയും കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയില്‍ അറകളില്‍ നിങ്ങള്‍ അടച്ചിട്ടും ഞങ്ങള്‍ ആരെങ്കിലും ഈ പണി മതിയാക്കി പോയിട്ടുണ്ടോ? ഇനി മഞ്ചേശ്വരം കേസിലായാലും കൊടകര കേസിലായാലും കള്ള കേസ് എടുത്ത് ജയിലില്‍ അടയ്ക്കാനാണ് തീരുമാനമെങ്കില്‍ അതിനെ പുഷ്പം പോലെ സ്വീകരിച്ച് ഈ നാട്ടിലെ ജനങ്ങളോടൊപ്പം അതിനെ നേരിടാന്‍ തയ്യാറായിട്ട് തന്നെയാണ് ബിജെപി മുന്നോട്ട് പോവുന്നത്. ആരുടേയും ഔദാര്യത്തിലോ കരുണയിലോ അല്ല ഈ പ്രസ്ഥാനം ഇത്രയും കാലം കേരളത്തില്‍ പ്രവര്‍ത്തിച്ചത്.”

അതേസമയം, കൊടകര കുഴല്‍പ്പണക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. കുഴല്‍പ്പണമായി കൊണ്ടുവന്ന മൂന്നരക്കോടി രൂപയോളം വാഹനാപകടം സൃഷ്ടിച്ച് കവര്‍ന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയിരിക്കുന്നത്. 5ാം പ്രതി അരീഷ്, 6ാം പ്രതി മാര്‍ട്ടിന്‍, 7ാം പ്രതി ലബീബ്, 8ാം പ്രതി അഭിജിത്, 9ാം പ്രതി വട്ടൂര്‍ ബാബു, 10ാം പ്രതി അബ്ദില്‍ ഷാഹിബ്, 11ാം പ്രതി ഷുക്കൂര്‍, 19ാം പ്രതി എഡ്വിന്‍, 18ാം പ്രതി മുഹമ്മദ് ഷാഫി, 13ാം പ്രതി അബ്ദുള്‍ സലാം എന്നിവരുടെ ജാമ്യാപേക്ഷകളാണ് തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഡി അജിത്കുമാര്‍ തള്ളിയത്. കൊള്ളയടിക്കപ്പെട്ട കുഴല്‍പ്പണത്തിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരുന്നതിനാലും, പ്രതികള്‍ക്ക് നിലവില്‍ ഭീഷണി ഉള്ളതിനാലും, കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാലും പ്രതികള്‍ക്ക് ജാമ്യമനുവദിക്കരുതെന്ന ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ ഡി ബാബുവിന്റെ വാദം സ്വീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനും നേരെ ഭീഷണിയുമായി ബിജെപി വക്താവ് ബി ഗോപാലകൃഷ്ണനും രംഗത്തെത്തി. ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെങ്കില്‍, പൊലീസിനേക്കാള്‍ കൂടുതല്‍ ബിജെപി പ്രവര്‍ത്തകര്‍ കേരളത്തിലുണ്ടന്ന കാര്യം പൊലീസും പൊലീസ് മന്ത്രിയും അറിയേണ്ടിവരുമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. കേസില്‍ എ വിജയരാഘവനെ ചോദ്യം ചെയ്യണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. വിജയരാഘവന്റെ ഫോണ്‍ പരിശോധിച്ചാല്‍ ബാക്കി പണത്തിന്റേയും പ്രതികളുടേയും കൂടുതല്‍ വിവരം കിട്ടുമെന്നും മന്ത്രി ബിന്ദുവിന് വേണ്ടി പ്രതികളില്‍ പലരും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

Next Story