Top

കിറ്റെക്‌സിലും സഹകരണത്തിലും പിന്തുണ; സതീശനെ പിണറായി മന്ത്രിയാക്കണമെന്ന് സുരേന്ദ്രന്‍; ‘ഉളുപ്പില്ലാതെ സതീശന്‍’

കേന്ദ്ര സഹകരണമന്ത്രാലയം, കിറ്റെക്‌സ് വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്തിനാണ് സതീശന് പ്രതിപക്ഷ നേതാവിന്റെ കസേര കൊടുത്തിരിക്കുന്നതെന്നും പിണറായി മന്ത്രിസഭയിലെ 22-ാമത്തെ മന്ത്രിയായി സതീശനെ എടുക്കണമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. സഹകരണമന്ത്രാലയ വിഷയത്തില്‍ ഭരണപ്രതിപക്ഷങ്ങള്‍ കൂടി വന്നാല്‍ ഒരു പ്രമേയം പാസാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കെ സുരേന്ദ്രന്‍ പറഞ്ഞു: ”എന്റെ അഭിപ്രായത്തില്‍ ആ വിഡി സതീശനെയും കൂടി മന്ത്രിയാക്കിയാല്‍ മതി. എന്തിനാണ് അയാള്‍ക്ക് ആ […]

11 July 2021 5:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിറ്റെക്‌സിലും സഹകരണത്തിലും പിന്തുണ; സതീശനെ പിണറായി മന്ത്രിയാക്കണമെന്ന് സുരേന്ദ്രന്‍; ‘ഉളുപ്പില്ലാതെ സതീശന്‍’
X

കേന്ദ്ര സഹകരണമന്ത്രാലയം, കിറ്റെക്‌സ് വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്തിനാണ് സതീശന് പ്രതിപക്ഷ നേതാവിന്റെ കസേര കൊടുത്തിരിക്കുന്നതെന്നും പിണറായി മന്ത്രിസഭയിലെ 22-ാമത്തെ മന്ത്രിയായി സതീശനെ എടുക്കണമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. സഹകരണമന്ത്രാലയ വിഷയത്തില്‍ ഭരണപ്രതിപക്ഷങ്ങള്‍ കൂടി വന്നാല്‍ ഒരു പ്രമേയം പാസാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കെ സുരേന്ദ്രന്‍ പറഞ്ഞു: ”എന്റെ അഭിപ്രായത്തില്‍ ആ വിഡി സതീശനെയും കൂടി മന്ത്രിയാക്കിയാല്‍ മതി. എന്തിനാണ് അയാള്‍ക്ക് ആ പ്രതിപക്ഷ നേതാവിന്റെ കസേര കൊടുത്തിരിക്കുന്നത്. ഏതെങ്കിലുമൊരു ഇല്ലാത്ത വകുപ്പ് ഉണ്ടാക്കി കൊടുക്ക്. സതീശനെയും മന്ത്രിസഭയില്‍ എടുക്കണം. കാരണം കിറ്റെക്‌സ് പോയപ്പോള്‍ അതിന് പിന്തുണ, പിണറായി വിജയന് അനുകൂലം. സഹകരണ കാര്യത്തിലും പിന്തുണ. കോണ്‍ഗ്രസിന്റെ കൈയിലുള്ള സകല ജില്ലാ ബാങ്കുകളും പിടിച്ചെടുത്ത് ഇവര്‍ കേരള ബാങ്കുണ്ടാക്കി. എന്നിട്ടും ഉളുപ്പില്ലാതെ സതീശന്‍ സഹകരണ വിഷയത്തില്‍ സിപിഐഎമ്മിനെ പിന്തുണയ്ക്കുകയാണ്. ഒരു ലജ്ജയുമില്ലാതെ സതീശന്‍ പുതിയ പ്രമേയമുണ്ടാക്കാന്‍ പോവുകയാണ്. കിറ്റെക്‌സിനെ ഓടിച്ചതിലും പിണറായി വിജയന് പിന്തുണ. എന്നിട്ടും എന്തിനാണ് പ്രതിപക്ഷ നേതാവായിട്ട് ഇരിക്കുന്നത്. 22-ാമത്തെ മന്ത്രിയായി സതീശനെ എടുത്താല്‍ കേരളത്തിലെ എല്ലാം പ്രശ്‌നങ്ങളും തീരും.”

അതേസമയം, കൊടകര കുഴല്‍പ്പണക്കേസില്‍ ഈ മാസം 14ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മടിയില്‍ കനമില്ലാത്തതിനാല്‍ തനിക്ക് ഭയമില്ലെന്നും കൊടകര കേസില്‍ എന്നല്ല ഏത് കേസില്‍ ഹാജരാകാനും തനിക്ക് ഭയമില്ലെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് കേസുകളില്‍ കുടുക്കാനുള്ള ശ്രമം വിജയിക്കില്ല. തനിക്കെതിരായ ഫോണ്‍സംഭാഷണങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Next Story