ശോഭാ സുരേന്ദ്രനെതിരെ അച്ചടക്കനടപടിക്കൊരുങ്ങി കെ സുരേന്ദ്രന്; ബിജെപി പാളയത്തില്‍ പട തുടര്‍ന്നേക്കും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന ശോഭാ സുരേന്ദ്രന് തുടങ്ങിയ നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിക്കൊരുങ്ങി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.ചില നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തു നിന്ന് വിട്ടുനിന്നെന്നും ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു. സംസ്ഥാനനേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് ശോഭ സുരേന്ദ്രന് അടക്കം ഒരു വിഭാഗം നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.പി.എം വേലായുധന്, ജെആര്‍ പദ്മകുമാര്‍ അടക്കമുളള നേതാക്കളും അത്ര സജീവമായിരുന്നില്ല. ആര്‍എസ്എസ് നേതൃത്വത്തില്‍ വിശദീകരണം നല്‍കിയത് കെ സുരേന്ദ്രന്റെ ചെപ്പടി വിദ്യയെന്നാണ് […]

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന ശോഭാ സുരേന്ദ്രന് തുടങ്ങിയ നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിക്കൊരുങ്ങി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
ചില നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തു നിന്ന് വിട്ടുനിന്നെന്നും ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
സംസ്ഥാനനേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് ശോഭ സുരേന്ദ്രന് അടക്കം ഒരു വിഭാഗം നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.
പി.എം വേലായുധന്, ജെആര്‍ പദ്മകുമാര്‍ അടക്കമുളള നേതാക്കളും അത്ര സജീവമായിരുന്നില്ല.
ആര്‍എസ്എസ് നേതൃത്വത്തില്‍ വിശദീകരണം നല്‍കിയത് കെ സുരേന്ദ്രന്റെ ചെപ്പടി വിദ്യയെന്നാണ് ശോഭാ സുരേന്ദ്രന് പക്ഷത്തിന്റെ ആരോപണം. തനിക്കെതിരെ നടപടി ഉണ്ടാകുമോയെന്ന ഭയമാണ് സുരേന്ദ്രന്. ശോഭയുടെ നിസഹകരണത്തില്‍ സുരേന്ദ്രന് കേന്ദ്രത്തോട് മറുപടി പറയേണ്ടി വരും. പാര്‍ട്ടിയിലെ ഭിന്നത മാധ്യമ സൃഷ്ടി എന്നായിരുന്നു സുരേന്ദ്രന്റെ നിലപാട്. അങ്ങനെയെങ്കില്‍ എന്തിന് പരാതി നല്‍കണമെന്നും ശോഭ പക്ഷം രാവിലെ ഉന്നയിച്ചിരുന്നു.
ശോഭാ സുരേന്ദ്രന് പ്രവര്‍ത്തന രംഗത്ത് നിന്നും മാറി നില്‍ക്കുന്നത് വ്യക്തമായ കാരണങ്ങളില്ലാതെയാണെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. ഇക്കാര്യം ആര്‍എസ്എസ് സംസ്ഥാന ഘടകത്തേയും ബിജെപി കേന്ദ്രനേതൃത്വത്തേയും സംസ്ഥാന ഘടകം അറിയിച്ചിരുന്നു. ചുമതലയുള്ളവര്‍ ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രന് പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിലും പ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന ഘടകം ചൂണ്ടികാട്ടിയിരുന്നു. ഒപ്പം നിലവില്‍ ബിജെപി വൈസ് പ്രസിഡണ്ട് കൂടിയായ ശോഭ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുന്നത് ശരിയല്ല, പാര്‍ട്ടിയോട് സഹകരിക്കാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ സുരേന്ദ്രന് അറിയിച്ചു.
നേരത്തെയും കെ സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രന്, കൃഷ്ണദാസ് പക്ഷങ്ങള്‍ രംഗത്തെത്തിയിരുന്നു. ഒപ്പം ബിജെപി മുതിര്‍ന്ന നേതാവ് പിഎം വേലായുധനും രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ അതൃപ്തി അറിയിച്ച് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ വിജയം ഉണ്ടാവുമെന്ന് ഉറപ്പ് നല്‍കിയിട്ടും അത് ലഭിക്കാത്ത സാഹചര്യത്തില്‍ നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനം ഉയര്‍ന്നു. ഇത്തരത്തിലാണെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതീക്ഷയില്ലെന്നും വിമര്‍ശനം.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് വിശദമായി വിലയിരുത്തണമെന്നും ശോഭാ സുരേന്ദ്രന് അടക്കമുള്ളവര്‍ പ്രവര്‍ത്തന രംഗത്ത് നിന്നും മാറിയ സാഹചര്യം പരിശോധിക്കണമെന്നും ആര്‍എസ്എസ് നിര്‍ദേശിച്ചിരുന്നു. ഈ ഘട്ടത്തിലാണ് സംസ്ഥാന നേതൃത്വം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഇതിന് പിന്നാലെയാണ് ശോഭ സുരേന്ദ്രന് പക്ഷത്തിന്റെ മറുപടിയും സുരേന്ദ്രന്റെ നടപടി നിര്‍ദേശവും.