Top

‘നിങ്ങള്‍ക്ക് കവല പ്രസംഗം നടത്തിയാല്‍ പോരെ?’ ലക്ഷദ്വീപ് വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചതിനെതിരെ കെ സുരേന്ദ്രന്‍

ലക്ഷദീപ് വിഷയത്തില്‍ കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയത് അനുചിതവും അപക്വവുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേരളത്തില്‍ വിഷയം രാഷ്ട്രീയ വല്‍ക്കരിക്കുകയാണെന്നും കേരളവുവുമായി ബന്ധമില്ലാത്ത ഒരു വിഷയത്തില്‍ എന്തിനാണ് പ്രമേയം എന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. ലക്ഷദ്വീപിലെ വിഷയത്തില്‍ പ്രമേയം അവതരിപ്പാന്‍ കേരളത്തിന് അധികാരമില്ലെന്നും നിയമസഭാ വേദിയെ ദുരുപയോഗം ചെയ്‌തെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ” കേന്ദ്ര ഭരണ പ്രദേശത്തെ കാര്യങ്ങള്‍ സംബന്ധിച്ച,് അവിടെ നടക്കുന്ന ചില പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് കേരള നിയമ സഭയ്ക്ക് എന്ത് […]

31 May 2021 2:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘നിങ്ങള്‍ക്ക് കവല പ്രസംഗം നടത്തിയാല്‍ പോരെ?’ ലക്ഷദ്വീപ് വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചതിനെതിരെ കെ സുരേന്ദ്രന്‍
X

ലക്ഷദീപ് വിഷയത്തില്‍ കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയത് അനുചിതവും അപക്വവുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേരളത്തില്‍ വിഷയം രാഷ്ട്രീയ വല്‍ക്കരിക്കുകയാണെന്നും കേരളവുവുമായി ബന്ധമില്ലാത്ത ഒരു വിഷയത്തില്‍ എന്തിനാണ് പ്രമേയം എന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. ലക്ഷദ്വീപിലെ വിഷയത്തില്‍ പ്രമേയം അവതരിപ്പാന്‍ കേരളത്തിന് അധികാരമില്ലെന്നും നിയമസഭാ വേദിയെ ദുരുപയോഗം ചെയ്‌തെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

” കേന്ദ്ര ഭരണ പ്രദേശത്തെ കാര്യങ്ങള്‍ സംബന്ധിച്ച,് അവിടെ നടക്കുന്ന ചില പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് കേരള നിയമ സഭയ്ക്ക് എന്ത് അധികാരമാണുള്ളത്. ഒരു തരത്തിലും കേരളത്തിന് ആവശ്യമില്ലാത്ത ഒരു പ്രചാരണത്തെ അവസരമായി ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നിയമസഭാ വേദിയെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന വളരെ വിലകുറഞ്ഞ പരിഹാസ്യമായ നടപടിയാണ് ഈ പ്രമേയത്തിലൂടെ വ്യക്തമാവുന്നത്. ലക്ഷദ്വീപിലെ സുരക്ഷയ്ക്കും വികസനത്തിനും വേണ്ടി ഭരണഘടനാ പരമായ ബാധ്യത നിറവേറ്റുന്ന അവിടത്തെ ഭരണകൂടത്തിനെതിരായിട്ട് ഒരു പ്രമേയം പാസാക്കുക, അത് നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചരണമാക്കുക. നിങ്ങള്‍ക്ക് കവല യോഗം നടത്തി പ്രസംഗിച്ചാല്‍ പോരെ.. പവിത്രമായ നിയമസഭയെ ഇത്തരം സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ വിള്ളുണ്ടാക്കുന്ന അപക്വമായ നടപടിയാണ്. എപ്പോഴും കേരള നിയമസഭയെ അപക്വമായ ഇത്തരം നടപടികളിലൂടെ പരിഹാസ്യമാക്കുകയാണ് കേരളത്തിലെ ഭരണ, പ്രതിപക്ഷ കക്ഷികള്‍. മുഖ്യമന്ത്രി തന്നെ അതിന് നേതൃത്വം കൊടുക്കുന്നു എന്നുള്ളത് അങ്ങേയറ്റം ദുരൂഹമായ കാര്യമാണ്,” കെ സുരേന്ദ്രന്‍ പറഞ്ഞു.

“തുടര്‍ച്ചയായി കേന്ദ്ര വിരുദ്ധ പ്രമേയങ്ങള്‍ പാസാക്കുകയാണ് ഈ നിയമസഭ. നിയമസഭ അതിന്റെ ഉത്തരവാദിത്വമാണ് നിര്‍വഹിക്കേണ്ടത്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറി എപ്പോഴും കേന്ദ്ര വിരുദ്ധ പ്രമേയങ്ങള്‍ പാസാക്കി നിയമസഭയുടെ അന്തസത്ത കളഞ്ഞു കുളിക്കുകയാണ് ചെയ്യുന്നത്. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാം. കോടതികളെ സമീപിക്കാം. അത് ചെയ്യുന്നതിനു പകരം കേരളത്തില്‍ ഇത് വലിയൊരു രാഷ്ട്രീയ പ്രശ്‌നമാക്കുകയാണ്. ഇതിനു പിന്നില്‍ വോട്ട് ബാങ്ക് താല്‍പര്യമാണ്. ലക്ഷദ്വീപിലെ മഹാഭൂരിപക്ഷം ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന ഒരു പ്രചാര വേലയാണ് ഇവിടെ നടത്തുന്നത്,” കെ സുരേന്ദ്രന്‍ പറഞ്ഞു.

Next Story