‘ബാലശങ്കറിന് മോദിയെയും അമിത്ഷായും അറിയാമെന്ന് പറയുന്നത് മാധ്യമങ്ങള്‍ മാത്രം’; ആര്‍എസ്എസ് സൈദ്ധാന്തികനെ തള്ളിപ്പറഞ്ഞ് കെ സുരേന്ദ്രന്
കോന്നി: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്ശങ്ങളുന്നയിച്ച ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര് ബാലശങ്കറിനെ തള്ളിപ്പറഞ്ഞ് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്. ബാലശങ്കറിന് പ്രധാനമന്ത്രിയെയും അമിത് ഷായെയും അറിയുമെന്ന് പറയുന്നത് മാധ്യമങ്ങള്‍ മാത്രമാണ്. അതില്‍ തനിക്കോ ബിജെപി സംസ്ഥാന നേതൃത്വത്തിനോ ഒന്നും ചെയ്യാനില്ലെന്നും സുരേന്ദ്രന് പറഞ്ഞു. ‘ചെങ്ങന്നൂരില്‍ ഉചിതനായ സ്ഥാനാര്‍ഥിയെ ഞങ്ങള്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നത്. ഞങ്ങള്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥിയെ തന്നെ വേണമെന്ന് ഒരു നിര്‍ബന്ധവും പിടിച്ചിട്ടില്ല. ബാലശങ്കറിന് പ്രധാനമന്ത്രിയിലും ആഭ്യന്തര മന്ത്രിയിലും വലിയ സ്വാധീനമുണ്ടെന്ന് […]

കോന്നി: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്ശങ്ങളുന്നയിച്ച ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര് ബാലശങ്കറിനെ തള്ളിപ്പറഞ്ഞ് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്. ബാലശങ്കറിന് പ്രധാനമന്ത്രിയെയും അമിത് ഷായെയും അറിയുമെന്ന് പറയുന്നത് മാധ്യമങ്ങള്‍ മാത്രമാണ്. അതില്‍ തനിക്കോ ബിജെപി സംസ്ഥാന നേതൃത്വത്തിനോ ഒന്നും ചെയ്യാനില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
‘ചെങ്ങന്നൂരില്‍ ഉചിതനായ സ്ഥാനാര്‍ഥിയെ ഞങ്ങള്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നത്. ഞങ്ങള്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥിയെ തന്നെ വേണമെന്ന് ഒരു നിര്‍ബന്ധവും പിടിച്ചിട്ടില്ല. ബാലശങ്കറിന് പ്രധാനമന്ത്രിയിലും ആഭ്യന്തര മന്ത്രിയിലും വലിയ സ്വാധീനമുണ്ടെന്ന് മാധ്യമങ്ങള്‍ പറയുന്നു. പിന്നെ എനിക്കോ സംസ്ഥാന നേതൃത്വത്തിനോ എന്ത് ചെയ്യാന്‍ സാധിക്കും. ഞങ്ങള്‍ ഒരു പാനല്‍ അയച്ചു എന്നത് ശരിയാണ്. അതിനപ്പുറത്തേക്ക് വലിയ സ്വാധീനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് സീറ്റ് കിട്ടുമായിരുന്നു,’ കെ സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മും ബിജെപിയും തമ്മല് ഒത്തുകളിയാണെന്ന് പറയുന്നത് കള്ളപ്രചാരണമാണെന്ന് ആരോപിച്ച സുരേന്ദ്രന്, എന്തുകൊണ്ടാണ് പിണറായി വിജയനെതിരെ കോണ്‍ഗ്രസും ഉമ്മന്‍ ചാണ്ടിക്കെതിരെ സിപിഐഎമ്മും ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് എന്തുകൊണ്ടാണെന്നും ചോദിച്ചു. ‘മുഖ്യമന്ത്രി മത്സരിക്കുന്ന ധര്‍മ്മടത്ത് ശരിക്കും ആരായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി? ധര്‍മ്മടത്ത് എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയെ കണ്ടുപിടിക്കാന്‍ പറ്റാതെ പോയത്? വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മത്സരിക്കാന്‍ തീരുമാനിച്ചില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു ഗതി? നേമത്തേക്ക് ഓടിയ മുരളീധരന് എന്താണ് വടകരയ്ക്ക് വളരെ അടുത്തുള്ള ധര്‍മ്മടത്തേക്ക് പോവാതിരുന്നത്? അതേപോലെ പുതുപ്പള്ളിയില്‍ സിപിഐഎം ദുര്‍ബലമായ സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയിരിക്കുന്നത്’, സുരേന്ദ്രന് പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്കെതിരെ ഒരു നനഞ്ഞ കടലാസിനെയാണ് നിര്‍ത്തുന്നത്. എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പോലും പരസ്പരം ധാരണയുടെ അടിസ്ഥാനത്തിലാണ്. ബിജെപിക്ക് എല്‍ഡിഎഫുമായി ഒരു ധാരണയുടേയും ആവശ്യമില്ല. ശക്തമായി നെഞ്ചുവിരിച്ചുകൊണ്ടാണ് എല്‍ഡിഎഫിനെ നേരിടുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു.
ശബരിമല വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതോടുകൂടി കടകംപള്ളി സുരേന്ദ്രനും സംസ്ഥാന സര്‍ക്കാരും വിശ്വാസികളെ വീണ്ടും കബളിപ്പിച്ചെന്ന് ബോധ്യപ്പെട്ടിരിക്കുകയാണെന്നും സുരേന്ദ്രന് വിമര്‍ശിച്ചു. ശബരിമല വിഷയത്തില്‍ നിലപാട് മാറിയെന്നും ഖേദമുണ്ടെന്നുമാമ് കടകംപള്ളി സുരേന്ദ്രന് കഴിഞ്ഞ ടദിവസം പറഞ്ഞത്. എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇന്ന് പറഞ്ഞിരിക്കുന്നത് എന്തിനാണ് കടകംപള്ളി മാപ്പുപറഞ്ഞതെന്നാണ്. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റമില്ലെന്നും കോടതിവിധി അനുസരിക്കണമെന്നാണ് നയമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളെ വഞ്ചിക്കുകയും വേട്ടയാടുകയും ചെയ്തവരാണ് കടകംപള്ളി സുരേന്ദ്രനും പിണറായി വിജയനും. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിശ്വാസികളെ കബളിപ്പിക്കാന്‍ വേണ്ടി അദ്ദേഹം മലക്കംമറിയാന്‍ ശ്രമിച്ചു. വീണ്ടും കള്ളം പറഞ്ഞു. മലക്കം മറിഞ്ഞ കടകംപള്ളിക്കുള്ള മറുപടിയാണ് സീതാറാം യെച്ചൂരി നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മറുപടി വന്നതോടുകൂടി സിപിഐഎമ്മിന്റെ തനിനിറം പുറത്തായിരിക്കുകയാണ്. പുള്ളിപ്പുലിയുടെ പുള്ളി എളുപ്പത്തില്‍ മായിച്ച് കളയാന്‍ പറ്റില്ലെന്ന് വ്യക്തമായിരിക്കുകയാണെന്നും സുരേന്ദ്രന് പരിഹസിച്ചു.