Top

‘മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയം’; ഇടതും വലതും വിയര്‍ക്കുമ്പോള്‍ പ്രതീക്ഷ എന്‍ഡിഎയെന്ന് കെ സുരേന്ദ്രന്‍

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത്, വലത് മുന്നണികള്‍ ഒരുപോലെ വിയര്‍ക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയമാണെന്ന് പറഞ്ഞ സുരേന്ദ്രന്‍ മുഖ്യമന്ത്രി കൊവിഡ് ജാഗ്രത മൂലമാണ് പ്രചാരണത്തിന് ഇറങ്ങാത്തത് എന്ന വാദം വിശ്വസിക്കാനാകുന്നില്ലെന്നും ആരോപിച്ചു. തൃശൂര്‍ പ്രസ്‌ക്ലബില്‍ തദ്ദേശപ്പോര് മുഖാമുഖം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി ഭൂമിയില്‍ ഇറങ്ങാതെ ആകാശത്ത് പ്രചരണം നടത്തുന്നുന്നെന്ന് പരിഹസിച്ച സുരേന്ദ്രന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രചാരണം നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതാണെന്നും ചൂണ്ടിക്കാട്ടി. […]

4 Dec 2020 11:49 PM GMT

‘മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയം’; ഇടതും വലതും വിയര്‍ക്കുമ്പോള്‍ പ്രതീക്ഷ എന്‍ഡിഎയെന്ന് കെ സുരേന്ദ്രന്‍
X

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത്, വലത് മുന്നണികള്‍ ഒരുപോലെ വിയര്‍ക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയമാണെന്ന് പറഞ്ഞ സുരേന്ദ്രന്‍ മുഖ്യമന്ത്രി കൊവിഡ് ജാഗ്രത മൂലമാണ് പ്രചാരണത്തിന് ഇറങ്ങാത്തത് എന്ന വാദം വിശ്വസിക്കാനാകുന്നില്ലെന്നും ആരോപിച്ചു. തൃശൂര്‍ പ്രസ്‌ക്ലബില്‍ തദ്ദേശപ്പോര് മുഖാമുഖം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

മുഖ്യമന്ത്രി ഭൂമിയില്‍ ഇറങ്ങാതെ ആകാശത്ത് പ്രചരണം നടത്തുന്നുന്നെന്ന് പരിഹസിച്ച സുരേന്ദ്രന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രചാരണം നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതാണെന്നും ചൂണ്ടിക്കാട്ടി. സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതികളെ മുഖ്യമന്ത്രി സഹായിച്ചിട്ടുണ്ടെന്നും അതിനുള്ള സഹായം മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു.

‘സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌നയുടെ മൊഴി പുറത്തു വന്നാല്‍ മുഖ്യമന്ത്രിയുടെ പേരുണ്ടാവും. സ്വര്‍ണക്കടത്ത് അടക്കമുള്ള അഴിമതികള്‍ പിണറായിയുടെ മുഖം വികൃതമാക്കി,’ കെ സുരേന്ദ്രന്‍ പറഞ്ഞു.

‘പ്രചരണം അവസാന ഘട്ടത്തിലെത്തുമ്പോള്‍ യുഡിഎഫും എല്‍ഡിഎഫും വിയര്‍ക്കുകയാണ്. അഴിമതി കേസുകളെ പേടിച്ച് യു.ഡി.എഫ് കളം വിടേണ്ട അവസ്ഥയാണ്. ഏകപ്രതീക്ഷ എന്‍ഡിഎയിലാണ്. ഇരഴ മുന്നണികളേക്കാള്‍ അധികം സീറ്റ് എന്‍ഡിഎ നേടും,’ കെ സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനസര്‍ക്കാര്‍ വലിയ പ്രചരണം നടത്തുന്ന റേഷന്‍ വിതരണത്തില്‍ ഒരു ക്രെഡിറ്റും അവകാശപ്പെടാനില്ലെന്നും കേന്ദ്രം നേരിട്ട് നല്‍കുന്ന സൗജന്യ റേഷനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഒപ്പം ജമാഅത്തെ ഇസ്‌ലാമിയുമായുള്ള കൂട്ടുകെട്ടില്‍ രാഹുല്‍ഗാന്ധി മറുപടി പറയണമെന്നും രാജ്യോദ്രഹികളുമായാണ് കോണ്‍ഗ്രസ് കൂട്ടു കൂടുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

Next Story