Top

നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നാണംകെട്ടുവെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള അനുമതിക്കായി സുപ്രീംകോടതിയിലെത്തിയ സംസ്ഥാന സർക്കാർ നാണംകെട്ടുവെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ഏകപക്ഷീയമായി കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് എന്ത് അധികാരമാണുള്ളതെന്ന കോടതിയുടെ ചോദ്യം പിണറായി വിജയൻ്റെ ദാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്നും സുരേന്ദ്രൻ വിമർശിച്ചു. പ്രതിഷേധമെന്നത് അക്രമമല്ലെന്ന് കോടതിക്ക് സർക്കാരിനെ ഉപദേശിക്കേണ്ടി വന്നു. ഇപ്പോഴത്തെ ചില മന്ത്രിമാർ പ്രോസിക്യൂഷൻ നേരിടേണ്ടി വരുമെന്ന് കോടതി പറഞ്ഞത് കേരളത്തിന് നാണക്കേടായി. നിയമസഭയിലെ അംഗങ്ങളിലാരെങ്കിലും തോക്കുമായി വന്നാലും സഭയുടെ പരമാധികാരം എന്ന പേരുപറഞ്ഞ് സംരക്ഷണം നൽകുമോയെന്ന […]

15 July 2021 7:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നാണംകെട്ടുവെന്ന് കെ സുരേന്ദ്രൻ
X

കോഴിക്കോട്: നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള അനുമതിക്കായി സുപ്രീംകോടതിയിലെത്തിയ സംസ്ഥാന സർക്കാർ നാണംകെട്ടുവെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ഏകപക്ഷീയമായി കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് എന്ത് അധികാരമാണുള്ളതെന്ന കോടതിയുടെ ചോദ്യം പിണറായി വിജയൻ്റെ ദാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്നും സുരേന്ദ്രൻ വിമർശിച്ചു.

പ്രതിഷേധമെന്നത് അക്രമമല്ലെന്ന് കോടതിക്ക് സർക്കാരിനെ ഉപദേശിക്കേണ്ടി വന്നു. ഇപ്പോഴത്തെ ചില മന്ത്രിമാർ പ്രോസിക്യൂഷൻ നേരിടേണ്ടി വരുമെന്ന് കോടതി പറഞ്ഞത് കേരളത്തിന് നാണക്കേടായി. നിയമസഭയിലെ അംഗങ്ങളിലാരെങ്കിലും തോക്കുമായി വന്നാലും സഭയുടെ പരമാധികാരം എന്ന പേരുപറഞ്ഞ് സംരക്ഷണം നൽകുമോയെന്ന സുപ്രീംകോടതിയുടെ ചോദ്യം പ്രധാനമാണ്. ക്രിമിനൽ കേസിൽ പ്രോസിക്യൂഷൻ നേരിടാൻ അന്നത്തെ എംഎൽഎമാർ തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു.

നേരത്തെ നിയമസഭാ കയ്യാങ്കളിക്കേസിൽ കെ എം മാണിക്കെതിരായ പരാമർശങ്ങൾ സർക്കാർ തിരുത്തിയിരുന്നു. കെ എം മാണി അഴിമതിക്കാരനാണെന്ന മുൻ പരാമർശം തിരുത്തി പകരം യുഡിഎഫ് സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിലായിരുന്നു പ്രതിഷേധമെന്ന് സർക്കാർ സുപ്രിംകോടതിയിൽ പറഞ്ഞു. അവസാനമായി കേസിൽ വാദം കേട്ടപ്പോൾ സർക്കാർ അഭിഭാഷകൻ മാണിക്കെതിരെ നടത്തിയ പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് ചുവടുമാറ്റം.

മുൻപ് കേസ് റദ്ദാക്കണമെന്ന് ഹർജി സംബന്ധിച്ച വാദത്തിനിടെയാണ് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും മുൻ സോളിസ്റ്റർ ജനറലുമായിരുന്ന രഞ്ജിത്ത് കുമാർ കെ എം മാണിയ്ക്കെതിരെ നിലപാട് എടുത്തത്. എംഎൽഎമാർ കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തിയത് അദ്ദേഹം അഴിമതിക്കാരൻ ആയതിനാലാണെന്നും ഈ പ്രതിഷേധമാണ് അനിഷ്ട സംഭവങ്ങൾക്ക് കാരണമായതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഇത് ഘടകക്ഷിയായ കേരള കോൺഗ്രസിനുള്ളിൽ നിന്ന് പ്രതിഷേധമുയർത്തുകയും പ്രതിപക്ഷം വിവാദവിഷയമായി ഉയർത്തിക്കൊണ്ടുവരികയും ചെയ്തിരുന്നു. പിതാവിനെ അപമാനിക്കുന്ന പരാമർശങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടും ജോസ് കെ മാണി അപമാനിതനായി മുന്നണിയിൽ തുടരുന്നതെന്തിന് എന്നുവരെ ഒരു ഘട്ടത്തിൽ ചോദ്യമുയർന്നിരുന്നു. എന്നാൽ സർക്കാരിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു വിഷയത്തിൽ ജോസ് കെ മാണിയുടെ ഭാഗത്തുനിന്നുണ്ടായത്. സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ കെഎം മാണി കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ലെന്നും അഴിമതിക്കാരൻ എന്ന് വാക്ക് ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു ജോസ് കെ മാണിയുടെ വിശദീകരണം.

വിവാദത്തിൽ കോടതിയിലെ കാര്യങ്ങൾ ഒരു വിഭാഗം മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും വിശദീകരണവുമായി സിപിഐഎമ്മും അഭിഭാഷകന്റെ പരാമർശങ്ങളെ തള്ളിയിരുന്നു. യുഡിഎഫ് സർക്കാരിന്റെ അഴിമതിക്കെതിരായ സമരമാണ് നിയമസഭയിൽ നടന്നതൈന്നായിരുന്നു സിപിഐഎമ്മിൻറെ അന്നത്തെ വിശദീകരണം. ഈ വാദമാണ് സർക്കാർ കോടതിയിലും ആവർത്തിച്ചിരിക്കുന്നത്. കേസ് തീർപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂട് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.

Next Story