Top

‘സ്വപ്നയുടെ മൊഴിയിലെ ഉന്നതന് ഭഗവാന്റെ പേര്’; കേരളം ഞെട്ടുന്ന കഥകള്‍ ഉടന്‍ പുറത്തുവരുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയിലെ ഉന്നതന്റെ പേരിലെ സൂചന പുറത്തുവിട്ട് ബിജെപി സംസ്ഥാന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.ഉന്നതന്‍ ഈശ്വരന്റെ പേരുള്ളയാളാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ഭഗവാന്റെ പേരുള്ളവരാണ് ഇതിന്റെ പിന്നില്‍. എല്ലാം ഭഗവാന്റെ പര്യായ പദങ്ങളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ”ഉന്നതന്റെ പേര് ഇപ്പോള്‍ പറയുന്നില്ല. നിയമപരമായി പേരുകള്‍ പുറത്തുവരുന്നതാണ് നല്ലത്. കേസില്‍ ഒരു ഉന്നതന് മാത്രമല്ല പങ്ക്. അഞ്ചു പേര്‍ വരെ ഉള്‍പ്പെട്ടിട്ടുണ്ട്.” കേരളം ഞെട്ടുന്ന കഥകളാണ് ഇനി പുറത്തുവരാനുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ […]

7 Dec 2020 6:28 AM GMT

‘സ്വപ്നയുടെ മൊഴിയിലെ ഉന്നതന് ഭഗവാന്റെ പേര്’; കേരളം ഞെട്ടുന്ന കഥകള്‍ ഉടന്‍ പുറത്തുവരുമെന്ന് കെ സുരേന്ദ്രന്‍
X

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയിലെ ഉന്നതന്റെ പേരിലെ സൂചന പുറത്തുവിട്ട് ബിജെപി സംസ്ഥാന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
ഉന്നതന്‍ ഈശ്വരന്റെ പേരുള്ളയാളാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ഭഗവാന്റെ പേരുള്ളവരാണ് ഇതിന്റെ പിന്നില്‍. എല്ലാം ഭഗവാന്റെ പര്യായ പദങ്ങളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

”ഉന്നതന്റെ പേര് ഇപ്പോള്‍ പറയുന്നില്ല. നിയമപരമായി പേരുകള്‍ പുറത്തുവരുന്നതാണ് നല്ലത്. കേസില്‍ ഒരു ഉന്നതന് മാത്രമല്ല പങ്ക്. അഞ്ചു പേര്‍ വരെ ഉള്‍പ്പെട്ടിട്ടുണ്ട്.” കേരളം ഞെട്ടുന്ന കഥകളാണ് ഇനി പുറത്തുവരാനുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയോ സിപിഐഎം നേതാക്കളോ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിക്കുന്നവരോ ഇത് സംബന്ധിച്ച് ഒരു വിശദീകരണവും നല്‍കാന്‍ തയ്യാറായിട്ടില്ല. ഭരണസംവിധാനമാകെ സ്വര്‍ണക്കള്ളക്കടത്തിന് സഹായം നല്‍കിയെന്ന ഞെട്ടിക്കുന്ന വിവരമാണ് കോടതിക്ക് ലഭിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സത്യം പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്:

”രാജ്യത്ത് ഒരിടത്തും കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ കേരളത്തില്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലുകള്‍ കളങ്കപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പ്രതികള്‍ നല്‍കിയ രഹസ്യമൊഴി ഭരണഘടനാപദവിയിലിരിക്കുന്ന ഉന്നതരിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗിച്ചാണ് കള്ളക്കടത്ത് സംഘം പ്രവര്‍ത്തിച്ചതെന്ന ബി.ജെ.പിയുടെ ആരോപണം ശരി വെക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. ഭരണ സംവിധാനമാകെ സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സീല്‍ വെച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികളുടെ രഹസ്യമൊഴി പുറത്തു വരുമ്പോള്‍ മുഖ്യമന്ത്രിക്കും ചില മന്ത്രിമാര്‍ക്കും ഭരണഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ക്കും രാജിവെക്കേണ്ടി വരും. ഒരു ഭരണ സംവിധാനം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയാണ് അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്ത് നടത്തിയത്. ഗ്രീന്‍ ചാനല്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ ഉള്‍പ്പെടെ ഹവാലയും റിവേഴ്‌സ് ഹവാലയും നടത്താന്‍ കള്ളക്കടത്തുകാരെ സഹായിച്ചത്. ഇതു സംബന്ധിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും ഉത്തരം നല്‍കുന്നില്ല. സി.പി.എം കേന്ദ്ര നേതൃത്വത്തിനും കുറ്റകരമായ മൗനമാണ്. ഇതില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനാണ് വര്‍ഗീയ പ്രീണനം നടത്തുന്നത്. മുഖ്യമന്ത്രി ഇനിയെങ്കിലും തെറ്റ് സമ്മതിക്കണം. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ കള്ളപ്പണവുമായി ബന്ധപ്പെട്ട വിഷയം തീര്‍ക്കാനാണ് മുഖ്യമന്ത്രി ധര്‍മ്മടത്തേക്ക് പോയത്. സി.എം രവീന്ദ്രനെ ചോദ്യം ചെയ്യും മുമ്പ് അദ്ദേഹം ധര്‍മ്മടത്ത് പോയത് പലതും ഒതുക്കിതീര്‍ക്കാനാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്നില്‍ രണ്ട് സീറ്റുകള്‍ എന്‍.ഡി.എ നേടും. ലാവ്ല്ലിന്‍ കേസില്‍ പിണറായി വിജയനെ സഹായിച്ചത് കോണ്‍ഗ്രസായിരുന്നു. മന്‍മോഹന്‍സിം?ഗിന്റെ ഉപദേശകനായിരുന്ന ടി. കെ നായരും എ.കെ ആന്റണിയുമായിരുന്നു കേസ് ഒഴിവാക്കി കൊടുത്തതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Next Story