‘മുഖ്യമന്ത്രിയുടെ 2.25 ലക്ഷത്തിന്റെ ആപ്പിള്‍ വാച്ച് എവിടെ പോയി?’; കെ സുരേന്ദ്രന്
തിരുവനന്തപുരം: രണ്ട് മാസം മുന്‍പ് വരെ മുഖ്യമന്ത്രി പിണറായി വിജയന് ഉപയോഗിച്ചിരുന്ന 2.25 ലക്ഷം രൂപയുടെ ആപ്പിള്‍ വാച്ച് എവിടെ പോയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. സന്തോഷ് ഈപ്പന് സ്വപ്ന സുരേഷിന് നല്കിയ ഐഫോണുകളിലൊന്ന് എവിടെയുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു. ബംഗാളിലേതിന് സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി രണ്ടേ കാല് ലക്ഷത്തിന്റെ വാച്ച് ഉപേക്ഷിച്ചത്. ലൈഫ് മിഷന് അഴിമതി അട്ടിമറിക്കാനാണ് സംസ്ഥാന വിജിലന്‍സ് ശ്രമിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ […]

തിരുവനന്തപുരം: രണ്ട് മാസം മുന്‍പ് വരെ മുഖ്യമന്ത്രി പിണറായി വിജയന് ഉപയോഗിച്ചിരുന്ന 2.25 ലക്ഷം രൂപയുടെ ആപ്പിള്‍ വാച്ച് എവിടെ പോയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. സന്തോഷ് ഈപ്പന് സ്വപ്ന സുരേഷിന് നല്കിയ ഐഫോണുകളിലൊന്ന് എവിടെയുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
ബംഗാളിലേതിന് സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി രണ്ടേ കാല് ലക്ഷത്തിന്റെ വാച്ച് ഉപേക്ഷിച്ചത്. ലൈഫ് മിഷന് അഴിമതി അട്ടിമറിക്കാനാണ് സംസ്ഥാന വിജിലന്‍സ് ശ്രമിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ കള്ളക്കടത്ത് സംഘം എത്തിയെന്ന ആരോപണത്തില്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ലൈഫ് മിഷന് അഴിമതി അട്ടിമറിക്കാനാണ് സംസ്ഥാന വിജിലന്‍സ് ശ്രമിക്കുന്നത്. അഴിമതിയുടെ ഗുണഭോക്താവ് മുഖ്യമന്ത്രി ആയത് കൊണ്ടാണിതെന്നും സുരേന്ദ്രന് പറഞ്ഞു.