‘കടകംപള്ളിയും കുടുങ്ങും’; സിഎം രവീന്ദ്രനെന്നാല്‍ സിഎമ്മിന്റെ രവീന്ദ്രനെന്ന് കെ സുരേന്ദ്രന്
മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം രവീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സിഎം രവീന്ദ്രനെന്നാല്‍ സിഎമ്മിന്റെ രവീന്ദ്രന് ആണെന്ന് കെ സുരേന്ദ്രന് പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകളായി സിഎമ്മിന്റെ രവീന്ദ്രനാണ് അദ്ദേഹം. സിഎം രവീന്ദ്രന്റെ കൈയ്യിലെ തെളിവുകള്‍ പുറത്ത് വന്നാല്‍ സാക്ഷാല്‍ സിഎമ്മും കടകംപള്ളി സുരേന്ദ്രനും കുടുങ്ങുമെന്നും കെ സുരേന്ദ്രന് പറഞ്ഞു. സിഎം രവീന്ദ്രനുമായുള്ള പല ബിനാമി ഇടപാടുകളിലും കടകംപള്ളി സുരേന്ദ്രന് പേര് വന്നിട്ടുണ്ട്. ശരിയായ അന്വേഷണം നടക്കണം. പിണറായി വിജയനെ ഈ […]

മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം രവീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സിഎം രവീന്ദ്രനെന്നാല്‍ സിഎമ്മിന്റെ രവീന്ദ്രന് ആണെന്ന് കെ സുരേന്ദ്രന് പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകളായി സിഎമ്മിന്റെ രവീന്ദ്രനാണ് അദ്ദേഹം. സിഎം രവീന്ദ്രന്റെ കൈയ്യിലെ തെളിവുകള്‍ പുറത്ത് വന്നാല്‍ സാക്ഷാല്‍ സിഎമ്മും കടകംപള്ളി സുരേന്ദ്രനും കുടുങ്ങുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
സിഎം രവീന്ദ്രനുമായുള്ള പല ബിനാമി ഇടപാടുകളിലും കടകംപള്ളി സുരേന്ദ്രന് പേര് വന്നിട്ടുണ്ട്. ശരിയായ അന്വേഷണം നടക്കണം. പിണറായി വിജയനെ ഈ തെരഞ്ഞെടുപ്പില്‍ നേരിടുന്നത് ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
കഴിഞ്ഞ ദിവസം സ്പീക്കര്‍ ശ്രീരാമ കൃഷ്ണന് സ്വര്‍ണക്കടത്ത് കേസില്‍ നേരിട്ട് പങ്കുണ്ടെന്നാരോപിച്ച് സുരേന്ദ്രന് രംഗത്തെത്തിയിരുന്നു. മന്ത്രിമാരും സ്പീക്കറും സ്വര്‍ണ്ണക്കടത്തിനായി സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. അധോലോക സംഘങ്ങളെ സഹായിക്കാന്‍ നേതാക്കള്‍ പദവികള്‍ ദുരുപയോഗം ചെയ്തത് ഞെട്ടിക്കുന്നു. സ്പീക്കറുടെ വിദേശ യാത്രകള്‍ പലതും ദുരൂഹമാണെന്നും കെ സുരേന്ദ്രന് വ്യക്തമാക്കി. സ്വര്‍ണകടത്ത് കേസില്‍ ഒരു ഉന്നതന് പങ്കുണ്ട്. ഭഗവാന്റെ പേരുള്ള ആണാണ് ഈ പ്രമുഖന് എന്ന് കെ സുരേന്ദ്രന് മുമ്പ് ആരോപിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു സുരേന്ദ്രന് സ്പീക്കറുടെ പേരെടുത്ത് പറഞ്ഞ് രംഗത്തെത്തിയത്.
ലീഗ് എന്ന് പറയുന്നത് വെല്‍ഫെയര്‍ പാര്‍ട്ടിയും ലീഗുമാണ്. ലീഗിന്റെ അപ്രമാദിത്വനാണ് യുഡിഎഫിനെ നയിക്കുന്നത്. ലീഗിന്റെ അടിമകളാണ് കോണ്‍ഗ്രസെന്നും സുരേന്ദ്രന് ആരോപിച്ചു.